അവൻ അച്ഛന്റെ മോൻ തന്നെ – വേറെ ആരുമല്ല സുരേഷ് ഗോപിക്ക് അഭിമാനിക്കാം ഇവനെ ഓർത്ത്

കാരുണ്യ പ്രവർത്തനങ്ങളിൽ എന്നും ഒരുപടി മുൻപിൽ നിൽക്കുന്ന വ്യക്തി തന്നെയാണ് സുരേഷ് ഗോപി. വേദനിക്കുന്ന എല്ലാവരുടെയും അരികിലേക്ക് അദ്ദേഹത്തിന്റെ സഹായഹസ്തങ്ങൾ എത്താറുണ്ട്. ഒരുപക്ഷേ കാരുണ്യ പ്രവർത്തനങ്ങളിൽ നമ്മെ അദ്ദേഹം ഞെട്ടിക്കാറുണ്ട് എന്നതാണ് സത്യം. അത്തരത്തിൽ ഇപ്പോൾ സുരേഷ് ഗോപിയെ കുറിച്ചുള്ള മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 75 വയസ്സായ ലോട്ടറി വിൽക്കുന്ന ഒരു വൃദ്ധയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ 75 വയസ്സുകാരിയായ ഒരു അമ്മയുടെ വീഡിയോ വൈറലായി മാറിയത്.

വെയിലത്ത് നിന്ന് ലോട്ടറി വിറ്റ അമ്മയ്ക്ക് ഒരുപാട് വേദന നിറഞ്ഞ കാര്യങ്ങൾ പറയാനുണ്ടായിരുന്നു. തന്റെ മകന്റെ മരണശേഷം ആണ് ഈ ലോട്ടറി വില്പനയുമായി ഇറങ്ങിയത് എന്നും വീടിന്റെ ആധാരം പോലും പണയത്തിലാണ് എന്നും ഒക്കെ ആയിരുന്നു അമ്മ പറഞ്ഞത്. ഒരു വീട് തനിക്ക് ഉണ്ട്. കോളനിയിലാണ് ആ വീട് എന്നും എന്നാൽ ആ വീട്ടിൽ ഒരു ദിവസം പോലും തന്റെ മകന് താമസിക്കാൻ സാധിച്ചില്ല എന്നും ഒക്കെ ഏറെ വേദനയോടെയാണ് അമ്മ സംസാരിച്ചത്. പിന്നീട് അമ്മയെ കുറിച്ച് സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വലിയതോതിൽ വാർത്തകൾ എത്തി. ലോട്ടറി വില്പനയ്ക്കിടയിൽ 300 രൂപയൊക്കെ തന്നെ പലരും പറ്റിക്കാറുണ്ട് എന്നും വേദനയോടെ അമ്മ പറയുന്നുണ്ടായിരുന്നു. ആകെ ഒരു ദിവസം കിട്ടുന്നത് 300 രൂപയാണ്.

അതിലും ചിലർ തന്നെ പറ്റിക്കാറുണ്ട്. വണ്ടിയൊക്കെ നിർത്തിയിട്ട് ലോട്ടറി വാങ്ങുന്നവർ ലോട്ടറി വാങ്ങിയതിനു ശേഷം പണം നൽകാതെ വണ്ടി വിട്ടുപോകും. വളരെ വേദനയോടെ തന്നെ തന്റെ അവസ്ഥ പറഞ്ഞ അമ്മയുടെ കഥ പാർലമെന്റ് സമ്മേളനത്തിനിടയിൽ അവിചാരിതമായി സുരേഷ് ഗോപി കാണാൻ ഇടയായി. എല്ലാവർക്കും സഹായഹസ്തങ്ങൾ നൽകുന്ന സുരേഷ് ഗോപിക്ക് അമ്മയുടെ വേദന സഹിക്കാൻ സാധിക്കുന്നതായിരുന്നില്ല. മകൻ ഗോകുൽ സുരേഷിനെ വിളിച്ചുകൊണ്ട് അമ്മയുടെ വീട് കണ്ടുപിടിക്കുവാനും അമ്മയെ വീട്ടിൽ ചെന്ന് കാണുവാനും സുരേഷ് ഗോപി നിർദ്ദേശം തന്നു. മകൻ ഗോകുൽ സുരേഷും സെക്രട്ടറിയും ഒരുമിച്ച് വീട് കണ്ടുപിടിക്കാൻ ഇറങ്ങി.

അവസാനം അവരമ്മയെ കണ്ടു പിടിക്കുകയും പലിശ അടക്കം 75000 രൂപയോളം അടച്ച് അവരുടെ കടം വീട്ടി ആധാരം അമ്മയുടെ കൈകളിൽ കൊണ്ട് എത്തിക്കുകയും ചെയ്തു. മകൻ ഗോകുൽ സുരേഷ് ആയിരുന്നു എല്ലാത്തിനും മുൻപിൽ നിന്നത്. ഈ വാർത്ത വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ആരും സഹായമില്ലാത്തവർക്ക് ഈശ്വരതുല്യനാണ് സുരേഷ് ഗോപി എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply