സുരേഷ് ഗോപിയുടെ വീട്ടിലേക്ക് പുതിയ സന്തോഷം കൊണ്ടുവന്നു മകൾ ഭാഗ്യ ! സഹോദരങ്ങൾ മാത്രമല്ല ഈ മകളും സുരേഷ് ഗോപിയ്ക്ക് അഭിമാനം

മലയാളി പ്രേക്ഷകരുടെ ആക്ഷൻ രാജാവാണ് സുരേഷ് ഗോപി. വർഷങ്ങളായി മലയാള സിനിമ രംഗത്ത് തന്റേതായ സാന്നിധ്യം ഉറപ്പിച്ച രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് താരം. 90 കളിലൊക്കെ തന്നെ സിനിമയെ ത്രസിപ്പിച്ച ഡയലോഗുകൾ ആയിരുന്നു സുരേഷ് ഗോപി മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. കുറെ കാലങ്ങളായി സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപി ഒരു ഇടവേളയ്ക്ക് ശേഷം അടുത്തകാലത്താണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ താരം ഒരു വലിയ തിരിച്ചുവരവ് നടത്തിയിരുന്നത്.

സുരേഷ് ഗോപിയുടെ ഭാര്യയും നാലു മക്കളുമൊക്കെ മലയാളികൾക്ക് സുപരിചിതരാണ്, കുടുംബത്തെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് താരം രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ആണ് സുരേഷ് ഗോപിക്ക് മക്കളായുള്ളത്. സുരേഷ് ഗോപിയുടെ മൂത്ത മകനായ ഗോകുൽ സുരേഷ് സിനിമ മേഖലയിൽ സജീവ സാന്നിധ്യമാണ്. മാധവ് സുരേഷും ഇപ്പോൾ സിനിമയിലേക്ക് കടന്നു വരാനുള്ള തയ്യാറെടുപ്പിലാണ്, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളെ കുറിച്ച് മാധവ് തന്നെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നു.

1990 ലാണ് സുരേഷ് ഗോപിയും രാധികയും തമ്മിലുള്ള വിവാഹം നടക്കുന്നത് ഇപ്പോൾ ഈ കുടുംബത്തിൽ നിന്നും ഉള്ള മറ്റൊരു സന്തോഷവാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ ഒരു വിജയമാണ് സഹോദരനായ മാധവി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിശേഷം ആരാധകർക്ക് മുൻപിലേക്ക് ഇവർ എത്തിക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ നിന്നും ഗ്രാജുവേഷൻ ഭാഗ്യ പൂർത്തിയാക്കിയിട്ടുള്ള സന്തോഷമായിരുന്നു മാധവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നത്. ഇതിനൊപ്പം ഒരു കുറിപ്പും മാധവ പങ്കുവെച്ചിരുന്നു.

നീ അങ്ങനെ അവസാനം എനിക്ക് പറ്റിയ ഒരാളായി തന്നെ വളർന്നിരിക്കുകയാണ് എന്നാണ് മാതം ഭാഗിയുടെ ഗ്രാജുവേഷൻ ചിത്രത്തിൽ കുറിപ്പ് പറഞ്ഞത്. ഭാഗിയുടെ പുതിയ വിശേഷം നിമിഷം നേരം കൊണ്ട് തന്നെ സുരേഷ് ഗോപിയുടെ ഓരോ ആരാധകരും ഏറ്റെടുക്കുകയായിരുന്നു. ചെയ്തത് നിരവധി ആളുകൾ ഭാഗ്യക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും സജീവ സാന്നിധ്യമാണ്, ഇപ്പോൾ സുരേഷ് ഗോപി നടന്റെ രാഷ്ട്രീയ വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. മികച്ച ഒരു മനുഷ്യസ്നേഹിയും കാരുണ്യ പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തിയും കൂടിയാണ് സുരേഷ് ഗോപി. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ സജീവ സാന്നിധ്യവും ആണ് ഇപ്പോൾ സുരേഷ് ഗോപി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply