മലയാള സിനിമ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു നടനാണ് സുരേഷ് ഗോപി. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമായി സുരേഷ് ഗോപി മാറിയിട്ടുണ്ട് എന്നതാണ് സത്യം. ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിക്കൊണ്ട് സുരേഷ് ഗോപിയുടെ മകനും മറ്റൊരു തുടക്കത്തിന് ഒരുങ്ങുകയാണ് സിനിമയിൽ എന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈ വാർത്ത പ്രേക്ഷകരെല്ലാം തന്നെ വലിയ ഇഷ്ടത്തോടെയാണ് സ്വീകരിക്കുന്നത്. ഏറ്റവും കൂടുതലായും ശ്രദ്ധ നേടുന്നത് സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് ആണ് ഈ ചിത്രത്തിൽ എന്നതാണ്. മൂത്ത മകനായ ഗോകുൽ സുരേഷ് ഇതിനോടകം തന്നെ സിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.
ഇപ്പോൾ മാധവും സിനിമയിലേക്ക് എത്തുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. അച്ഛന്റെ സിനിമയിലേക്ക് തന്നെയാണ് മാധവ് സിനിമയിലേക്ക് എത്തുന്നത്. സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രത്തിലാണ് മാധവ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ മാധവിനൊപ്പം തന്നെ അനുപമ പരമേശ്വരനും എത്തുന്നുണ്ട്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് അനുപമ പരമേശ്വർ ഈ ചിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുന്നത്.
അങ്ങനെ ഒരു പ്രത്യേകത കൂടി ചിത്രത്തിന് പറയാനുണ്ട്. പ്രവീൺ നാരായൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണയും, സംവിധായകൻ പ്രവീൺ നാരായണനും ഒപ്പമാണ് മാധവ് മമ്മുക്കയുടെ വീട്ടിൽ എത്തിയത് .
ഈ ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൊച്ചിയിൽ ഉള്ള വസതിയിൽ വന്ന് കണ്ടതിനു ശേഷം മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വലിയ സ്വീകാര്യതയോടെയാണ് ഈ ഒരു വാർത്ത പ്രേക്ഷകർ എല്ലാം തന്നെ ഏറ്റെടുത്തിരിക്കുന്നത്.
ഗോകുലിനെയും സുരേഷ് ഗോപിയെയും പോലെ മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മാധവിനും സാധിക്കട്ടെ എന്നാണ് പ്രേക്ഷകർ ആശംസിക്കുന്നത്. അത്രത്തോളം മികച്ച കഥാപാത്രമാണ് മാധവിന് അവതരിപ്പിക്കാൻ ലഭിച്ചിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.
നിരവധി ആരാധകരെയാണ് ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും മാധവ് സ്വന്തമാക്കിയിരിക്കുന്നത് സുരേഷ് ഗോപിക്കൊപ്പം ഏഷ്യാനെറ്റിൽ ഒരു പരിപാടിയിൽ എത്തിയപ്പോൾ മാധവ് വേദിയിലേക്ക് വരികയും അച്ഛനൊപ്പം നിറഞ്ഞസദസിൽ ആക്റ്റീവ് ആയി നിൽക്കുകയും ചെയ്തിരുന്നു. അന്ന് തന്നെ പ്രേക്ഷകർ മാധവിനെ ശ്രദ്ധിച്ചിരുന്നു. മലയാളസിനിമയുടെ ഒരു ഭാവി വാഗ്ദാനം തന്നെയാണ് മാധവ് എന്ന ആ വേദിയിൽ വെച്ച് തന്നെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു. നിരവധി ആളുകളാണ് മാധവിന്റെ ഈ ചിത്രത്തിന് വലിയ രീതിയിലുള്ള ആശംസകൾ ആയി രംഗത്തെത്തിയിരിക്കുന്നത്.