മലയാളത്തിലെ രണ്ട് പ്രമുഖനായകൻമാരാണ് സുരേഷ് ഗോപിയും ബിജു മേനോനും. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി എന്നിവർ അറിയപ്പെടുന്നത് മലയാള സിനിമയിലെ ത്രയങ്ങൾ ആയിട്ടാണ്. എന്നാൽ ഒരു കാലത്ത് സുരേഷ് ഗോപിക്ക് തൻ്റെ സൂപ്പർസ്റ്റാർ പദവി നഷ്ടമാവുകയും പിന്നീട് ഭരത്ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്. ഇന്ന് മലയാള സിനിമയിൽ വളരെ തിരക്കുള്ള നടനാണ് ബിജു മേനോൻ.
അതുപോലെ തൻ്റെ ആദ്യകാലത്ത് ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് പിന്നീട് വില്ലനായും സഹനടനായും ഹാസ്യതാരമായി ഇപ്പോൾ പ്രമുഖനായകനായും മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ബിജു മേനോൻ. ഇപ്പോൾ ബിജുമേനോനും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൻ്റെ വിശേഷങ്ങൾ ആണ് ചർച്ചയായി കൊണ്ടിരിക്കുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് ഗരുഡൻ എന്നാണ്.
ആ ചിത്രത്തിൻ്റെ പേരുകൊണ്ടുതന്നെ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുൺ വർമ്മ എന്ന സംവിധായകനാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ കാത്തിരിക്കുന്നത്. ഒരു ലീഗൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. നിയമങ്ങളെ കീറിമുറിച്ചുള്ള അവതരണത്തിലൂടെ ഈ ചിത്രം വളരെയേറെ ശ്രദ്ധിക്കപ്പെടാനും പുതുമ സമ്മാനിക്കാനും സാധ്യതയുണ്ടെന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
എന്നാൽ ചിത്രത്തിൻ്റെ കൂടുതൽ വിശേഷങ്ങൾ പുറത്തുവിടാൻ അണിയറ പ്രവർത്തകർ തയ്യാറായില്ല. ഒരുപാട് കാലം മേജർ രവിയുടെ കൂടെ സംവിധാന സഹായിയായി നിന്ന സംവിധായകനാണ് അരുൺ വർമ്മ. അതുകൂടാതെ ഒരുപാട് ചിത്രീകരണത്തിലൂടെയും ശ്രദ്ധേയനായ സംവിധായകനാണ് അരുൺ വർമ്മ
കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിലെ പാലാപ്പള്ളി എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ മ്യൂസിക് വീഡിയോ ചെയ്തതും പിന്നെ കാപ്പ എന്ന സിനിമയുടെ പ്രമോഗാനം ചിത്രീകരിച്ചതും അരുൺ വർമ്മയാണ്.
ഈ രണ്ടു ഗാനം കൊണ്ടുതന്നെ അരുൺ വർമ്മയുടെ റീച്ച് മലയാളികൾക്ക് മനസ്സിലായതാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിൻ്റെ പുതിയ സിനിമയായ ഗരുഡനെക്കുറിച്ചും പ്രതീക്ഷകൾ ഒരുപാട് ആണ്. എന്തായാലും ആ ത്രില്ലർ ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ സിനിമ പ്രേമിയും. ഈ സിനിമ ബിജുമേനോൻ്റെയും സുരേഷ് ഗോപിയുടെയും ശക്തമായ ഒരു തിരിച്ചു വരവായിരിക്കും എന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്.
ഏറെ നാളുകൾക്കു ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചുള്ള ഒരു മലയാള സിനിമ. ഇവരുടെ കോംബോ എങ്ങിനെ ഉണ്ടാകും എന്ന കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത നടി അഭിരാമി ഈ ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രം ചെയ്യുന്നു എന്നതാണ്.