യഥാർത്ഥ ക്രവ്ഡ് പുള്ളർ വരാൻ ഇരിക്കുന്നതെ ഉള്ളു ! അമൽ നീരദ് ചിത്രത്തിൽ കാക്കി അണിഞ്ഞു സുരേഷ് ഗോപി മാസ്സ് ചിത്രം !

മലയാള സിനിമയിൽ കാക്കി വേഷം ഏറ്റവും കൂടുതൽ ചേരുന്ന സൂപ്പർ താരമാണ് സുരേഷ് ഗോപി എന്നതിൽ തർക്കമില്ല. പല സൂപ്പർതാരങ്ങളും യുവതാരങ്ങളും കാക്കി വേഷം അണിഞ്ഞിട്ടുണ്ടെങ്കിലും സുരേഷ് ഗോപിയോളം അത് ചേരുന്ന മറ്റു താരങ്ങൾ ഇല്ല. കാക്കി വേഷത്തിൽ തീപാറുന്ന ഡയലോഗും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് ഒരു കാലത്ത് യുവാക്കളുടെ ഹരമായി മാറിയ താരമായിരുന്നു സുരേഷ് ഗോപി. ഒരിടയ്ക്ക് മലയാള സിനിമയിൽ നിന്നും ഇടവേള എടുത്ത താരം ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്.

സുരേഷ് ഗോപിയുടെ ഭാരത് ചന്ദ്രൻ ഐപിഎസ് എന്ന കഥാപാത്രവും ചിത്രത്തിലെ ഡയലോഗുകളും എല്ലാം ഇന്നും മലയാളികൾക്ക് മനഃപാഠമാണ്. ഇപ്പോൾ ഇതാ വീണ്ടും ഒരു സ്റ്റൈലിഷ് പോലീസ് വേഷത്തിൽ സുരേഷ് ഗോപിയെത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഏതൊരു മലയാളിയും അങ്ങേയറ്റം ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് സുരേഷ് ഗോപിയെ പോലീസ് വേഷത്തിൽ കാണാൻ സാധിക്കുക എന്ന്.

മലയാള സിനിമയ്ക്ക് സ്റ്റൈലിഷ് സിനിമകൾ സമ്മാനിച്ച സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയാണ് നായകൻ എന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വളരെ വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പോലീസ് ചിത്രത്തിന് ആയിരിക്കും സുരേഷ് ഗോപിയും അമൽ നീരദും ഒന്നിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാള സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന “ബിലാൽ”.

ഏറ്റവും ഒടുവിൽ മമ്മൂട്ടിയെ നായകനാക്കി “ഭീഷ്മപർവ്വം” എന്ന ചിത്രമായിരുന്നു അമൽ നീരദിന്റേതായി തിയേറ്ററിൽ പുറത്തിറങ്ങിയത്. “ബിഗ്ബി”യുടെ രണ്ടാം ഭാഗമായ “ബിലാലി”നു ശേഷം ആയിരിക്കും സുരേഷ് ഗോപിയുമൊത്തുള്ള അമൽ നീരദ് ചിത്രം. നിലവിൽ പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്. “ജെ.എസ്.കെ” എന്നാണ് ചിത്രത്തിന് നൽകിയ താൽക്കാലിക പേര്.

സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷ്, അനുപമ പരമേശ്വരൻ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീലിന്റെ വേഷത്തിൽ എത്തുന്ന ചിത്രമാണിത്. മുമ്പ് “പാപ്പാൻ” എന്ന ചിത്രത്തിൽ മൂത്ത മകൻ ഗോകുൽ സുരേഷും സുരേഷ് ഗോപിയും ഒന്നിച്ചിരുന്നു. ഇപ്പോൾ രണ്ടാമത്തെ മകനോടൊപ്പം ഉള്ള താരത്തിന്റെ ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്.

ഏറെ പ്രതീക്ഷയോടെ ആണ് അച്ഛനും മകനും ഒന്നിക്കുന്ന ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിട്ട് ഉള്ള താരം തന്റെ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുവാൻ ആയിരുന്നു രാഷ്ട്രീയത്തിലേക്ക് കടന്നത്. എന്നാൽ സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശനം ഒരുപാട് വിമർശനങ്ങൾക്ക് വഴി വെച്ചു. എങ്കിലും വിമർശനങ്ങൾ ഒന്നും വകവയ്ക്കാതെ പല സേവനങ്ങളുമായി മുന്നോട്ടു പോവുകയാണ് സുരേഷ് ഗോപി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply