ഭാരതത്തിന്റെ അരി കേരളം മൊത്തം എത്തിക്കും ! നിലവിൽ തൃശൂരിൽ വില്പന ആരംഭിച്ചു – സാധാരണക്കാരുടെ പട്ടിണി മാറ്റുന്ന കേന്ദ്രസർക്കാരിന്റെ സഹായഹസ്തം

സാധാരണക്കാർക്ക് ആശ്വാസമാകുന്ന നിയമങ്ങളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ. അടുത്തകാലത്ത് കേരളത്തിലെ സംസാര വിഷയവുമായി മാറിയത് അരിയുടെ വിലയായിരുന്നു അരീവില വർദ്ധിക്കുന്നത് സാധാരണക്കാരെ വല്ലാത്ത അവസ്ഥയിൽ കൊണ്ടുചെന്ന് എത്തിക്കും എന്നുള്ളത് ഉറപ്പാണ് ഇപ്പോഴിതാ അതിനുള്ള പരിഹാരവുമായി കേന്ദ്രം എത്തിയിരിക്കുകയാണ്.

അരിയുടെ വിലക്കയറ്റം തടയുന്നതിന് വേണ്ടി ഭാരത് അരി രംഗത്ത് കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രസർക്കാർ.. വളരെ കുറഞ്ഞ നിരക്കിലാണ് ഈ അരി ലഭ്യമാകുന്നത് ഒരു കിലോ ഭാരതരിക്ക് 29 രൂപയാണ്. 10 കിലോ അരി വാങ്ങിയാലും 300 രൂപ മാത്രമേ ആകുകയുള്ളൂ 5 കിലോ 10 കിലോ പാക്കറ്റുകളിൽ വിപണിയിൽ ഇത് ലഭ്യമാകും പദ്ധതിയുടെ ദേശീയ തല ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ മന്ത്രിയായ പിയൂഷ് ഗോയലാണ് നിർവഹിച്ചത്

ഡൽഹിയിൽ ആയിരുന്നു ഉദ്ഘാടനം നടന്നിരുന്നത്.. കേരളത്തിലെ വിപണിയിലേക്ക് അരി അവതരിപ്പിക്കുന്ന ഫ്ലാഗ് ഓഫ് കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്നിരുന്നു. അടുത്ത ആഴ്ചയോടെ സംസ്ഥാനത്ത് മുഴുവനും ഭാരത് അരി എത്തിക്കാനാണ് ശ്രമമെന്നാണ് പദ്ധതികളുടെ നിർവഹണ ഏജൻസികളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്.

നടൻ കൃഷ്ണകുമാർ അടക്കമുള്ളവർ ഇതിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു വലിയൊരു ആശ്വാസമായിരിക്കും കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച ഈ ഒരു അരി എന്നാണ് അദ്ദേഹം കുറിച്ചത് അതുപോലെ ബിജെപിയുടെ മൂന്നാം ടൈമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും എന്നും ബിജെപിക്ക് 370 സീറ്റുകൾ ലഭിക്കുമെന്നും എൻ ഡി എയ്ക്ക് 400 അധികം സീറ്റുകൾ ലഭിക്കുമെന്നുമാണ് പ്രധാനമന്ത്രിയും പറയുന്നത്. ഇത് കൃഷ്ണകുമാർ ആണ് അഭിമാനത്തോടെ പറഞ്ഞത് സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ആയിരിക്കും ഭാരതരിയുടെ കേരളത്തിലെ ഇടപാടുകൾ.

പദ്ധതിയുടെ ഫ്ലാഗ് ഓഫ് ചടങ്ങുകൾക്ക് ശേഷം ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലേക്ക് വാഹനം വഴിയാണ് അരി എത്തിക്കുക മലപ്പുറം കോഴിക്കോട് ജില്ലകളിൽ നേരിട്ടുള്ള ഔട്ട് ലൈറ്റ് ആരംഭിക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള റീട്ടെയിൽ ശ്ൃംഖലയായ കേന്ദ്രീയ ഭണ്ടാർ എന്നിവയുടെ ഔട്ട്ലെറ്റ് മുഖേനയും ഈ കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് ഭാരതരി ആദ്യഘട്ടത്തിൽ ദേശീയ തലത്തിൽ ലഭ്യമാകുക കേരളത്തിൽ ഇവയോടൊപ്പം വാഹനങ്ങളിലൂടെ നേരിട്ട് വിതരണം ചെയ്യുവാനും സർക്കാർ ആലോചിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply