സുരേഷ് ഗോപി എന്ന നടനേക്കാള് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത് സുരേഷ് ഗോപി എന്ന മനുഷ്യനെ ആയിരിക്കും. കാരണം ആവശ്യമുള്ളവരുടെ അരികിൽ ഓടിയെത്തുന്ന ആ കാരുണ്യവാനെ അറിയാത്തവർ വളരെ കുറവായിരിക്കും. അത്രത്തോളം ആരാധകരാണ് സുരേഷ് ഗോപി എന്ന മനുഷ്യനെ സ്നേഹിക്കുന്നത്.. ഒരു നല്ല നടൻ മാത്രമല്ല മികച്ച ഒരു രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി. അടുത്തകാലത്ത് അദ്ദേഹം തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒക്കെ തുറന്നു പറയുവാനും യാതൊരു മടിയും കാണിച്ചില്ല. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് താരം. നിരവധി ആളുകളുടെ കണ്ണീരൊപ്പാൻ താരം കൂടെയുണ്ട്.
ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും മത്സരത്തിന് തയ്യാറെടുക്കുകയാണ് സുരേഷ് ഗോപി. ഈ വട്ടം സുരേഷ് ഗോപി വിജയിക്കുമെന്ന് തന്നെയാണ് പലരും പറയുന്നത്. കരിവന്നൂർ ബാങ്കിലെ സാമ്പത്തിക തട്ടിപ്പിനെതിരെ ഇപ്പോൾ സുരേഷ് ഗോപി നടത്തുന്ന പ്രതിഷേധ റാലിയും വളരെയധികം ശ്രദ്ധ നേടുന്നുണ്ട്. കരുവന്നൂർ ബാങ്കിൽ പണം നഷ്ടപ്പെട്ട് ദുരിതത്തിലായ നിരവധി കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചതും സുരേഷ് ആയിരുന്നു. ഈ സാഹചര്യത്തിൽ ഇതിനു മുൻപ് അഞ്ചു പാർവതി സാമൂഹിക മാധ്യമങ്ങളിൽ സുരേഷ് ഗോപിയെ കുറിച്ച് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇവിടെയുള്ള മറ്റു സൂപ്പർസ്റ്റാറുകളുടെ സിനിമകളൊക്കെ സൂപ്പർഹിറ്റ് ആകുമ്പോൾ അവരുടെ ശേഖരത്തിൽ മുന്തിയ ഒരു കാർ കൂടി അതിഥിയായിട്ട് എത്തും അല്ലെങ്കിൽ കുടുംബവും ആയി ഒരു അടിപൊളി വിദേശയാത്ര.
ഒപ്പം കുറെ പാർട്ടി. തീർന്നു എന്നാൽ ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യൻ ഒരു സിനിമയ്ക്ക് കരാർ ഒപ്പിടുമ്പോൾ തന്നെ അതിന്റെ ഒരു വിഹിതം തൊഴിലില്ലാതെ വിഷമിക്കുന്ന മിമിക്രി കലാകാരന്മാരുടെ പക്കൽ എത്തും. അഭിനയ തിരക്കിനിടയിൽ പോലും ആളുടെ മനസ്സ് തന്റെ സഹായം പ്രതീക്ഷിച്ചിരിക്കുന്ന നിസ്സഹായരായ മനുഷ്യരെ കുറിച്ച് ആയിരിക്കും. എന്നാൽ ഇവിടെ സുരേഷ് ഗോപി എന്ന മനുഷ്യന്റെ ഒരു പടം വിജയിക്കുമ്പോൾ അതിലേറെ പങ്കുവെക്കുക. ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പാൻ വേണ്ടിയാണ് കുറെയേറെ കുടുംബങ്ങളുടെ സാന്ത്വന സ്പർശം ആവാൻ ആണ്. അതുപോലെ പാവപ്പെട്ടവർക്ക് കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം നിക്ഷേപങ്ങൾ ആയി അവർ സഹകരണ സംഘങ്ങളിൽ കൊണ്ടിടുമ്പോൾ അധികാരത്തിന്റെ കസേരകളിൽ ഇരുന്നത് അടിച്ചുമാറ്റുന്നവർ അറിയുന്നുണ്ടോ അവർ കാരണം തെരുവിൽ ആയവരുടെ കണ്ണീരൊപ്പാനും ഇവിടെയും ഈ മനുഷ്യനെ ഉള്ളൂ എന്ന്.
എന്നാൽ അതേസമയം ഇവിടെ ഇപ്പോൾ ഒരു ജോലിയുമില്ലാത്ത കുറച്ച് അവന്മാർ നേരം വെളുക്കുമ്പോൾ തൊട്ട് ഇരുട്ടുവോളം വരെ അങ്ങേരെ ചാണകം വാഴ അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വാങ്ങിക്കൂട്ടിയും മരപ്പാഴികളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയാണ്. കരുണ നന്മ സഹജീവി സ്നേഹം മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങൾ അദ്ദേഹത്തിന് ഇല്ലായിരുന്നുവെങ്കിൽ ഏത് മലയാള താരരാജാവിനെക്കാൾ വലിയ മൾട്ടി മില്ല്യനർ ആയിരുന്നേനെ ഈ സുരേഷ് ഗോപി. മലയാള സിനിമ ഇന്നീ കാണുന്ന നിലയിൽ എത്താൻ സുരേഷ് ഗോപി എന്ന നടന്റെ സംഭാവനകൾ വളരെ വലുതാണ്.
സിനിമ ലോകം തന്നെ ഒരുകാലത്ത് അദ്ദേഹത്തിന് ചുറ്റും കറങ്ങിയിരുന്നു. പക്ഷേ കറകളഞ്ഞ നന്മ മുതൽക്കൂട്ടായി കരുതിയ ആ മനുഷ്യന്റെ പണത്തിനും വിലയുണ്ട്. അതുകൊണ്ടുതന്നെ മറ്റേത് സിനിമ വിജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയുടെ സിനിമകൾ വിജയിക്കണമെന്ന് ചിന്തയിൽ മത രാഷ്ട്രീയ വിഷം തീണ്ടാത്ത സാധാരണ മനുഷ്യർ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സർവ്വശക്തൻ സാധിപ്പിച്ചു തരുന്നു. ഇങ്ങനെയാണ് അഞ്ചു പാർവതിയുടെ കുറിപ്പ്. ഈ കുറിപ്പ് വളരെ വേഗം തന്നെ വൈറലായി മാറുകയും ചെയ്തു.