“ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ” എന്ന ചിത്രത്തിലെ ആ രംഗം നേരിട്ട് കണ്ടിട്ടുണ്ട്…തുറന്നു പറച്ചിലുമായി സുരാജ് വെഞ്ഞാറമൂട്.

സിനിമ പുറത്തിറങ്ങിയത് മുതൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ഒരുപാട് അംഗീകാരങ്ങൾ നേടിയെടുത്ത ചിത്രമാണ് “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ”. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ നിമിഷ സജയൻ സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഇവരുടെ ഗംഭീര പ്രകടനത്തെ പ്രശംസിച്ചു കൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ ചിത്രത്തിലെ ഹോട്ടൽ രംഗത്തെ കുറിച്ച് തുറന്നു പറയുകയാണ് സുരാജ് വെഞ്ഞാറമൂട്.

അത്തരത്തിലുള്ള രംഗങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും താരം വെളിപ്പെടുത്തുന്നു. പുറത്തു നിന്ന് നോക്കുമ്പോൾ ഭാര്യയെ പുകഴ്ത്തി സംസാരിക്കുകയും എന്നാൽ ഇത്തരം പെരുമാറ്റം അല്ല നേരിട്ടുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ” എന്ന സിനിമയിലെ ഹോട്ടൽ രംഗം പോലെ ഭാര്യയോട് ഒരാൾ സംസാരിക്കുന്നത് ലൈവ് ആയി നേരിട്ട് കണ്ടിട്ടുള്ളതാണെന്നും ആൾ ആരാണെന്ന് പുറത്തു പറയുന്നില്ലെന്നും സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.

പുറത്തൊക്കെ പോകുമ്പോൾ പതുക്കെ ആളുകൾ സംസാരിക്കും. അവർക്ക് അതിനെക്കുറിച്ച് പറയുകയും വേണം എന്നാൽ ആരും കേൾക്കാനും പാടില്ല. അതു പോലെയായിരുന്നു അന്ന് ആ ഭർത്താവ് സംസാരിച്ചത്. അത്തരത്തിൽ ഒരുപാട് ആളുകൾ നമുക്ക് ചുറ്റുമുണ്ട്. പുറമേ നിന്നു നോക്കുമ്പോൾ ഭാര്യയെ കുറിച്ച് ഒരുപാട് പുകഴ്ത്തി സംസാരിക്കുകയും ഭാര്യ പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കൾ ആണ് എന്നൊക്കെ പറഞ്ഞു നടക്കുകയും ചെയ്യും.

എന്നാൽ ഇതിന് വിപരീതം ആയിട്ടായിരിക്കും ഭാര്യയോട് ഇവർ പെരുമാറുന്നത്. “ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചനി”ൽ ഒരു വില്ലൻ കഥാപാത്രം ആയിരുന്നു താൻ അവതരിപ്പിച്ചത് എന്ന് തുറന്നു പറയുകയാണ് സുരാജ്. ഏറ്റവും ഒടുവിൽ സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത “റോയ്” ആണ് താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രം. ഡിസംബർ 9ന് സോണി ലൈവിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിൽ ഒരു നോവലിസ്റ്റിന്റെ തിരോധാനവും അയാളെ അന്വേഷിച്ചു പോകുന്ന മാധ്യമപ്രവർത്തകയെ കാണാതാവുകയും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളും ആണ് ആവിഷ്കരിക്കുന്നത്.

“എന്നാലും എന്റെ അളിയ” ആണ് അടുത്തതായി ഇറങ്ങാൻ ഉള്ള താരത്തിന്റെ ചിത്രം. അടുത്തിടെ കൂടുതൽ ഗൗരവമാർന്ന വേഷങ്ങൾ ആണ് സുരാജ് കൂടുതലും ചെയ്യുന്നത്. ഏറെ നാളുകൾക്കു ശേഷം സുരാജ് കോമഡിയിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടിയാണിത്. ഇനി നിരവധി ചിത്രങ്ങളാണ് സുരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

മിമിക്രി രംഗത്ത് നിന്ന് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. നിരവധി ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത താരം ആദ്യം ഹാസ്യ കഥാപാത്രങ്ങളായിരുന്നു ചെയ്തിരുന്നത്. പിന്നീട് സ്വഭാവ വേഷങ്ങളും നായക വേഷങ്ങളും ചെയ്ത സുരാജ് മികച്ച നടനുള്ള ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയിട്ടുണ്ട്. ഓരോ സിനിമകൾ കഴിയുംതോറും തന്നിലെ നടനെ മെച്ചപ്പെടുത്തി മുന്നേറുകയാണ് സുരാജ് വെഞ്ഞാറമൂട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply