പ്രിത്വിവും ലിസിറ്റിനും വെറും തള്ളു മാത്രമാണ് എന്ന് – സുരാജ് വെഞ്ഞാറമൂട് പറഞ്ഞത് കേട്ടോ

സുരാജ് വെഞ്ഞാറമൂട് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലയാള സിനിമയായിരുന്നു ജന ഗണ മന. ചിത്രം വമ്പൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ക്രിട്ടിക്കലായും കൊമേർഷ്യൽ ആയും നിരവധി അപ്രീസിയേഷൻസ് സ്വന്തമാക്കിയ മലയാള ചിത്രം ആയിരുന്നു ജന ഗണ മന. വമ്പൻ കളക്ഷൻ ആണ് തീയറ്ററുകളിലും ചിത്രം നേടിയെടുത്തത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ “എന്നാലും എന്റെ അളിയാ” എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത പ്രസംഗത്തിൽ വച്ച് പൃഥ്വിരാജിനെയും ജനഗണമനയുടെ നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനെയും സുരാജ് വെഞ്ഞാറമൂട് ഹാസ്യ രൂപെണെ ട്രോളിയതാണ് മാധ്യമ പ്രവർത്തകരിൽ ചിരി പടർത്തിയത്.

ലിസ്റ്റിനും പൃഥ്വിരാജും ജന ഗണ മന ചിത്രം കഴിഞ്ഞതോടെ വലിയ തള്ള് ആയിരുന്നു എന്നാണ് സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്. ജന ഗണ മനയുടെ സെക്കൻഡ് പാർട്ട് വരും എന്നാണ് അവർ പറഞ്ഞിരുന്നത്. പക്ഷേ അത് വെറും തള്ള് മാത്രമായിരുന്നു എന്ന് സുരാജ് പറയുന്നു. അത്തരത്തിൽ ഒരു സംഭവമേ ഇല്ല എന്നും അതുപോലെ തള്ളാൻ തന്റെ ഈ സിനിമയിൽ ഒന്നുമില്ലെന്നും സുരാജ് പറഞ്ഞു. അല്ലെങ്കിൽ ലിസ്റ്റിംഗ് ചെയ്യുന്ന ഒരു പരിപാടിയുണ്ട് സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ കയറിയെന്ന് തള്ളണം..ഇതായിരുന്നു സുരാജിന്റെ വാക്കുകൾ.

അത്തരത്തിലുള്ള പലതള്ളുകളും ആയി അവർ എത്താറുണ്ടെന്നും എന്നാൽ തന്റെ ഈ പുതിയ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് അത്രയൊന്നും എഴുതരുതെന്നും സുരാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. തന്റെ പുതിയ സിനിമ പാവങ്ങളുടെ ഒരു വള്ളംകളി ആണെന്നും അതുകൊണ്ട് ചെറിയ ചെറിയ ഓളങ്ങൾ മാത്രമേ ഈ സിനിമയിൽ നിന്ന് പ്രതീക്ഷിക്കാൻ പാടുള്ളൂ എന്നും സുരാജ് കൂട്ടിച്ചേർത്തു. ഈ ചിത്രം എല്ലാവരും തീയറ്ററിൽ പോയി കാണണമെന്നും സുരാജ് പ്രേക്ഷകരോട് ആവശ്യപ്പെട്ടു. ബാഷ് മുഹമ്മദാണ് എന്നാലും എന്റെ അളിയാ എന്ന ചിത്രത്തിന്റെ സംവിധായകൻ.

ശ്രീകുമാരൻ അറയ്ക്കൽ, ബാഷ് മുഹമ്മദ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്നൊപ്പം സിദ്ദിഖ്, സുധീർ പറവൂർ, ലെന, ഗായത്രി അരുൺ, മീരാ നന്ദൻ എന്നിവരും ചിത്രത്തിൽപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ജനുവരി ആറിന് റിലീസ് ആകും എന്നാണ് റിപ്പോർട്ട്. . ലിസ്റ്റിൽ സ്റ്റീഫൻ ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. മാജിക് ഫ്രെയിംസിന് കീഴിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും വില്യം ഫ്രാൻസിസും ചേർന്നാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മനോജ് ആണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply