7 വർഷം കാത്തിരുന്നത് ഇതിനായിരുന്നോ ? ഗോൾഡ് നു 50 കോടിയുടെ കാര്യത്തിൽ ഒന്നും പറയാറായിട്ടില്ല എന്ന് സുപ്രിയ

മലയാളി പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ദിവസമായിരുന്നു ഇന്ന്. ഏഴ് വർഷത്തിന് ശേഷം അൽഫോൻസ് പുത്രൻ ഗോൾഡ് എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തുമ്പോൾ അത് ഏറെ പ്രതീക്ഷകൾ നിറച്ചു തന്നെയാണ് മലയാളികൾ ഏറ്റെടുത്തിരുന്നത്. ചിത്രം കാണുവാൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രേക്ഷകർ പ്രീ ബുക്കിങ്ങിലൂടെയും മറ്റും ചിത്രം സപ്പോർട്ട് ചെയ്യുകയായിരുന്നു ചെയ്തത്. ഇപ്പോൾ ഇതാ ചിത്രം റിലീസ് ആയതിനു ശേഷം ചിത്രത്തിന്റെ നിർമാതാവ് കൂടിയായ സുപ്രിയ പൃഥ്വിരാജിന്റെ ചില വെളിപ്പെടുത്തലുകളാണ് ശ്രദ്ധ നേടുന്നത്. സുപ്രീയയോട് ചോദിച്ചിരുന്നത് ഇങ്ങനെയാണ്, ചിത്രം പുറത്തുവന്നു എന്താണ് പ്രതീക്ഷയെന്ന്.

പടം ഇന്ന് റിലീസായതേ ഉള്ളൂ. നിങ്ങളെപ്പോലെ തന്നെ താനും എന്താണ് സിനിമയുടെ കൂടുതൽ വിശേഷങ്ങൾ എന്നതിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്നത്. കുറച്ചൂടെ കഴിഞ്ഞാൽ മാത്രമേ അഭിപ്രായങ്ങൾ ഒക്കെ ഒന്ന് അറിയാനും പറയാനും സാധിക്കുമെന്നുമാണ് താരം പറയുന്നത്. പ്രീ ബുക്കിങ്ങിലൂടെ 50 കോടി ക്ലബ്ബിൽ കയറി എന്നൊക്കെ കേൾക്കുന്നുണ്ടല്ലോ. അത് സത്യമാണോന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെയായിരുന്നു, ആ റിപ്പോർട്ട് എവിടെ നിന്നാണ് കിട്ടിയത്.

ഇപ്പോൾ ഒന്നും പറയാറായിട്ടില്ല. കുറച്ച് ദിവസങ്ങൾക്ക് ശേഷം എന്താണ് എന്ന് പറയാമെന്നും അതിനുശേഷം വിശദമായ വിവരങ്ങൾ എല്ലാവരെയും പോലെ നിങ്ങൾക്കും അറിയാൻ സാധിക്കുമെന്നുമാണ് സുപ്രിയ പറഞ്ഞത്. പൃഥ്വിരാജ് എങ്ങനെയുണ്ടായിരുന്നുവെന്ന് ചോദിച്ചപ്പോൾ അതിനും സുപ്രീയയ്ക്ക് മറുപടിയുണ്ടായിരുന്നു. എല്ലാകാലത്തും എന്റെ ഫേവറിറ്റ് ആണ്. അതുകൊണ്ടുതന്നെ പ്രത്യേകം ചോദിക്കേണ്ടതില്ല. രാജു സൂപ്പർ അല്ലെയെന്നും സുപ്രിയ പറയുന്നുണ്ടായിരുന്നു. എന്നാൽ സിനിമയെ കുറിച്ച് വാചാലയായി തന്നെയാണ് സുപ്രിയ സംസാരിച്ചിരുന്നത്. എല്ലാതവണയും പോലെ തന്നെ അൽഫോൻസ് പുത്രൻ ഈ ചിത്രത്തിലൂടെയും അമ്പരപ്പിക്കുമെന്നുള്ളത് ഉറപ്പാണ്.

അത് മനസ്സിലായി എന്നാണ് താരം പറയുന്നത്. ഏഴു വർഷത്തിനുശേഷം ഒരു തിരിച്ചുവരവ് നടത്തുമ്പോൾ അത് മനോഹരമായി രീതിയിൽ തന്നെ ആയിരിക്കുമല്ലോ എന്നും പ്രേക്ഷകർ പറയുന്നുണ്ട്. പ്രേമം പോലെ രസകരമായി എത്തിയില്ലന്ന തരത്തിലുള്ള ചില വാർത്തകളും പുറത്തുവരുന്നുണ്ട്. പ്രേമം എന്ന ചിത്രത്തിനു ശേഷമാണ് മറ്റൊരു ചിത്രവുമായി അൽഫോൺസ് പുത്രൻ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വലിയ സ്വീകാര്യതയോടെയാണ് ഈ ചിത്രത്തെ പ്രേക്ഷകർ നോക്കിക്കാണുന്നത് അൽഫോൻസ് ചിത്രം ആയതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രമോഷൻ വർക്കുകളുടെയും ആവശ്യമില്ല പ്രേക്ഷകർ ചിത്രത്തിലേക്ക് തനിയെ എത്തുവായിരുന്നു ചെയ്തത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply