ഡോക്ടറെ ചെന്ന് കണ്ടപ്പോഴാണ് താൻ നോർമൽ ആയിരുന്നില്ല എന്ന് മനസ്സിലായത് – തനിക്ക് സംഭവിച്ചത് തുറന്ന് പറഞ്ഞു സുപ്രിയ മേനോൻ

മലയാളത്തിലെ മിന്നും താരമായ പൃഥ്വിരാജിന്റെ ഭാര്യയാണ് സുപ്രിയ മേനോൻ. മാധ്യമപ്രവർത്തകയായ സുഹ്രിയയും പ്രിത്വിരാജ്ഉം ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം ചെയ്തത്. തങ്ങളുടെ പ്രണയകഥ താരദമ്പതികൾ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. 2011 ഏപ്രിൽ 25 ന് ഒരു സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു സുപ്രിയ മേനോൻ പൃഥ്വിരാജ് സുകുമാരനെ വിവാഹം കഴിച്ചത്. തുടർന്ന് ഈ ദമ്പതികൾക്ക് 2014 സെപ്റ്റംബർ 8 ന് ഒരു മകൾ ഉണ്ടായി. മകളുടെ പേര് അലംകൃത മേനോൻ എന്നാണ്.

സുപ്രിയ മേനോൻ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹസ്ഥാപക കൂടിയാണ്. മുൻ ബിബിസി ന്യൂസ് ജേണലിസ്റ്റ് കൂടിയാണ് സുപ്രിയ. ബിബിസി വേൾഡ് ന്യൂസിന്റെ ഉത്സാഹവും തന്ത്രശാലിയുമായ ഒരു റിപ്പോർട്ടർ എന്ന നിലയിൽ, സാമൂഹിക നീതി ഒഴിവാക്കുന്നതിലെ പ്രശ്നങ്ങളിൽ വെളിച്ചം വീശുന്ന നിരവധി ലേഖനങ്ങൾ സുപ്രിയ ചെയ്തിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹസ്ഥാപക കൂടിയായ സുപ്രിയ, തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരു അഭിമുഖ വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷമാണ് വാർത്തകളിൽ ഇടം നേടിയത്.

ഡ്രൈവിംഗ് ലൈസൻസ് (2019), സെൽഫി (2023), ജനഗണമന എന്നീ ചിത്രങ്ങളിലൂടെയാണ് സുപ്രിയ മേനോൻ അറിയപ്പെടുന്നത്. സുപ്രിയ മേനോൻ തന്റെ അഭിമുഖത്തിനിടെ പറഞ്ഞ ചില തുറന്നു പറച്ചിലുകളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. തന്റെ ജീവിതത്തിലുണ്ടായ ഒരു മോശം കാലഘട്ടത്തെ കുറിച്ചാണ് സുപ്രിയ സംസാരിച്ചത്. ഡെലിവറി സമയത്ത് ഉണ്ടായിരുന്ന ചില കോംപ്ലിക്കേഷനെ പറ്റിയായിരുന്നു സുപ്രയയുടെ തുറന്നുപറച്ചിൽ. മകൾ അലന്കൃതയെ പ്രസവിക്കുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആയ ഒരു അവസ്ഥയിലായിരുന്നു എന്നും അമ്മയും കുഞ്ഞും മരിച്ചുപോയേക്കും എന്ന അവസ്ഥയിൽ വരെ എത്തിയിട്ടുണ്ടായിരുന്നു എന്നും അതിനുശേഷം തന്റെ ജീവിതം മുഴുവനായി മാറുകയായിരുന്നു എന്നും സുപ്രിയ തുറന്നുപറയുന്നു.

പ്രസവശേഷം അതുമായി പൊരുത്തപ്പെടാൻ തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു എന്നും തനിക്ക് ചുറ്റുമുള്ള ആളുകൾക്ക് അതൊന്നും മനസ്സിലായിരുന്നില്ല എന്നും ഇതെന്താണ് ഗർഭകാലം കഴിഞ്ഞിട്ടും ഭയങ്കര ദേഷ്യത്തോടെ താൻ പെരുമാറുന്നതെന്ന് മറ്റുള്ളവർ ചിന്തിച്ചിട്ടുണ്ടായിരുന്നു എന്നും യഥാർത്ഥ കാരണം എന്താണെന്ന് തനിക്ക് പോലും മനസ്സിലായിട്ടില്ലായിരുന്നു എന്നും സുപ്രിയ പറഞ്ഞു. എപ്പോഴും കരഞ്ഞു കൊണ്ടിരിക്കാൻ ആയിരുന്നു അന്നൊക്കെ തോന്നിയിരുന്നത് എന്നും നോർമൽ അല്ലെന്നും എന്തോ കുഴപ്പമുണ്ടെന്നും രണ്ടുവർഷത്തിന് ശേഷമാണ് തനിക്ക് മനസ്സിലായത് എന്നും അങ്ങനെ ഒരു ഡോക്ടറെ പോയി കാണുകയായിരുന്നു എന്നും താരം പറഞ്ഞു. അപ്പോഴാണ് ഇത് പോസ്റ്റ് പാർട്ടും ഡിപ്രഷൻ ആണെന്ന് മനസ്സിലായത് എന്നും എന്നാൽ തന്റെ കുടുംബത്തിൽ ആരോടും ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലായിരുന്നു എന്നും ഇപ്പോൾ താൻ ഒക്കെയാണെന്നും സുപ്രിയ പറഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply