10 വർഷമായി വേണ്ട വെച്ചത് എന്തിനായിരുന്നു എന്ന് ആരാധകർ – ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി രാംചരണും ഭാര്യയും !

തെന്നിന്ത്യൻ ഒരുപാട് ആരാധകർ ഉള്ള തെലുങ്ക് സൂപ്പർ താരമാണ് രാംചരൺ. ഇതിഹാസ സൂപ്പർ താരം ചിരഞ്ജീവിയുടെ മകൻ ആയ റാം ചരൺ അച്ഛന് പിന്നാലെ തന്നെ സിനിമയിലേക്ക് എത്തുകയായിരുന്നു. ഇപ്പോഴിതാ റാം ചരണിന്റെ ജീവിതത്തിലെ സന്തോഷ വാർത്ത പങ്കു വെക്കുകയാണ് അച്ഛൻ ചിരഞ്ജീവി. ട്വിറ്ററിലൂടെ ആണ് ചിരഞ്ജീവി ഈ സന്തോഷ വാർത്ത പങ്കു വെച്ചത്. ഭഗവാൻ ഹനുമാന്റെ ചിത്രം പങ്ക് വെച്ചു കൊണ്ടായിരുന്നു ചിരഞ്ജീവി ഈ സന്തോഷവാർത്ത പുറത്തു വിട്ടത്.

ഹനുമാന്റെ അനുഗ്രഹത്തോടെ ഒരു സന്തോഷവാർത്ത പങ്കുവയ്ക്കാൻ ഉണ്ട് എന്നു തുടങ്ങി കൊണ്ടായിരുന്നു ഉപാസനയും റാം ചരണും അവരുടെ ആദ്യത്തെ മണിയെ പ്രതീക്ഷിക്കുകയാണെന്ന് ചിരഞ്ജീവി കുറിച്ചത്. ഒരുപാട് സ്നേഹവും നന്ദിയും അറിയിച്ചു കൊണ്ടായിരുന്നു ചിരഞ്ജീവി കുറിപ്പ് അവസാനിപ്പിച്ചത്. 2012ൽ ആയിരുന്നു രാം ചരണും ഉപാസനയും ഹൈദരാബാദിൽ വെച്ച് വിവാഹം കഴിച്ചത്. ലണ്ടനിലെ സ്പോർട്സ് ക്ലബ്ബിൽ വച്ച് ആയിരുന്നു ഇവർ ആദ്യമായി കണ്ടുമുട്ടിയത്.

ആ കൂടിക്കാഴ്ച പിന്നീട് മെല്ലെ പ്രണയം ആയി മാറുകയായിരുന്നു. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും വളരെ മികച്ച ഒരു വർഷം ആണ് റാം ചരണിന് 2022. ഏറ്റവും ഒടുവിൽ എസ് എസ് രാജമൗലി സംവിധാനം ചെയ്ത “ആർ ആർ ആർ” എന്ന ചിത്രത്തിൽ ആയിരുന്നു താരം അഭിനയിച്ചത്. ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കിയ “ആർ ആർ ആർ” ഒരു അന്താരാഷ്ട്ര സംഭവമായി മാറുകയായിരുന്നു.

ചിത്രത്തിൽ ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ശ്രിയ ശരൺ, അളിയാ ഭട്ട് എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു. വിവാഹിതനായി പത്തുവർഷത്തിനു ശേഷമാണ് ഇവർക്ക് ഒരു കുഞ്ഞ് പിറക്കാൻ പോകുന്നത്. ഇതിന്റെ ആഘോഷത്തിലാണ് താരകുടുംബവും ആരാധകരും. നിരവധി താരങ്ങളും ആരാധകരും ആണ് ചിരഞ്ജീവിയുടെ കുറിപ്പിന് കീഴിൽ ആശംസകളുമായി എത്തിയത്. ലണ്ടനിലെ ഒരു സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന കൂടി കാഴ്ചയാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്.

2018 ഡിസംബറിൽ ആയിരുന്നു ഇവരുടെ വിവാഹ നിശ്ചയം. 2012 ജൂൺ 14നാണ് ഇവർ വിവാഹിതരായത്. പത്തു വർഷം നീണ്ട ദാമ്പത്യജീവിതത്തിൽ കുഞ്ഞിനെ കുറിച്ചുള്ള ചോദ്യങ്ങൾ ആണ് ഇവർ ഏറ്റവും കൂടുതൽ കേട്ടിരുന്നത്. എന്നാൽ റാം ചരൺ സിനിമയിലും ഉപാസന ബിസിനസും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഇത്രയും കാലം. ഇരുവരും തയ്യാറാണെന്ന് തോന്നുമ്പോൾ മാത്രമേ കുഞ്ഞിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്ന് മുമ്പ് പലപ്പോഴും ഉപാസന വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു മുമ്പും പലതവണ ഉപാസന ഗർഭിണിയാണെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. അപ്പോൾ എല്ലാം അമ്മയാകുന്നതിനെ കുറിച്ചുള്ള തന്റെ നിലപാടും താര പത്നി വ്യക്തമാക്കിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply