സണ്ണി ലിയോണും റബേക്ക സന്തോഷും തമ്മിലുള്ള അടുത്ത ബന്ധം ഇങ്ങനെ ! ഇതറിഞ്ഞില്ലല്ലോ എന്ന് ആരാധകർ

മലയാളി പ്രേക്ഷകർക്ക് വളരെയധികം പരിചിതമായ മുഖം ആണ് സീരിയൽ നടിയായ റബേക്ക സന്തോഷിന്റെ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കസ്തൂരിമാൻ സീരിയലിൽ കാവ്യ എന്ന കഥാപാത്രമായാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് റെബേക്ക കയറിയിരുന്നത്. കസ്തൂരിമാൻ സീരിയലിനു ശേഷം ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിലാണ് റബേക്ക അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പൂജ എന്ന കഥാപാത്രത്തെയാണ് കളിവീട് എന്ന സീരിയലിൽ താരം അവിസ്മരണീയം ആക്കുന്നത്. അടുത്ത കാലത്തായിരുന്നു താരം വിവാഹിതയായിരുന്നത്. ഇപ്പോൾ സണ്ണി ലിയോണിനെ കുറിച്ച് റബേക്ക പറയുന്ന ചില കാര്യങ്ങളാണ് സാമൂഹിക മാധ്യമങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുന്നത്.

ഷീറോ എന്ന സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി സണ്ണി ലിയോൺ കേരളത്തിൽ വന്നിരുന്നു. ഈ സമയത്ത് നടന്ന ചില കാര്യങ്ങളെ കുറിച്ച് ഒക്കെയാണ് റെബേക്ക സന്തോഷ് പങ്കു വെച്ചിരിക്കുന്നത്. ഞാൻ ഈ സിനിമയുടെ സെക്കൻഡ് അസോസിയേറ്റ് ആയിരുന്നു. അതുകൊണ്ട് തന്നെ സിനിമയുടെ ചിത്രീകരണ സമയത്ത് മുഴുവൻ കൂടെയുണ്ടായിരുന്നു. സിനിമയുടെ ലോഞ്ച് സമയത്താണ് ഞാൻ സണ്ണി ലിയോണിനെ ആദ്യമായി കാണുന്നത്. അവരുടെ കോവിഡ് ടെസ്റ്റ് ചെയ്യുന്നതിന് വേണ്ടി ഞാൻ ആയിരുന്നു അവരുടെ കൂടെ പോയിരുന്നത് എന്നും, റബേക്ക പറയുന്നുണ്ട്. വളരെ ഒക്കെ ആയിട്ടുള്ള ഒരു വ്യക്തിയാണ് സണ്ണി ലിയോൺ. സിനിമയുടെ സെക്കൻഡ് അസോസിയേറ്റ് ആയതുകൊണ്ട് തന്നെ അവരുമായി ഒരുപാട് സംസാരിക്കാൻ എനിക്ക് സാധിച്ചു.

അവരുടെ പിറന്നാൾ സമയത്തും സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സെറ്റിൽ വച്ചായിരുന്നു പിറന്നാളാഘോഷം. ഒരുപാട് ആക്ഷൻ രംഗങ്ങൾ ഒക്കെ തന്നെ സിനിമയിലുണ്ട്. ഇതൊന്നും തന്നെ പുള്ളിക്കാരി ഡ്യൂപ്പ് ഇല്ലാതെയാണു ചെയ്തിരിക്കുന്നത് എന്ന് കണ്ടപ്പോൾ വല്ലാതെ ഫീൽ ആയിരുന്നു. ഡെഡിക്കേഷൻ ഒരുപാട് ആണെന്ന് തോന്നിയിട്ടുണ്ട്. തലകുത്തി ഒക്കെ സ്റ്റണ്ട് ചെയ്തിട്ടുണ്ട്. അപ്പോഴും അവർ ചിരിച്ചുകൊണ്ട് ഇരിക്കും. പലപ്പോഴും ഷൂട്ടിങ് മുടങ്ങി പോയപ്പോഴും അവർ ഒന്നും പ്രശ്നമാക്കിയില്ല.

ഓക്കേ എന്ന് പറഞ്ഞു വീണ്ടും റിഹേഴ്സലിന് വേണ്ടി തയ്യാറെടുക്കും. റബേക്കയുടെ ഭർത്താവ് ശ്രീജിത്ത് വിജയും പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണ്. മാർഗംകളി എന്ന സിനിമയുടെ സംവിധായകൻ കൂടിയാണ് ശ്രീജിത്ത് വിജയ്. സന്തോഷ് എന്നാൽ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ്. അടുത്ത സമയത്തായി ഒരു വെബ്സീരീസിലും താരം അഭിനയിക്കുന്നുണ്ട്. ഗേൾസ് എന്നാണ് വെബ്സീരീസിന്റെ പേര്. നിരവധി ആരാധകരാണ് ഈ ഒരു വെബ്സീരിസിനും ലഭിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ റെബേക്ക ഇപ്പോൾ സ്വന്തമായി ഒരു ഓൺലൈൻ ബോട്ടിക്കും തുടങ്ങിയിട്ടുണ്ട്. ബൈബേക്ക എന്നാണ് ബോട്ടിക്കിന്റെ പേര്.

Story Highlights – sunny leon with rabeca santhosh relation

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply