വിവാഹം, മകന്റെ ജനനം, മരണം എല്ലാം ഫാൻസി ഡേറ്റിൽ ആയിരുന്നു…”ഉടൻ പണം” വേദിയിൽ വെച്ച് മകനെ നഷ്ടപ്പെട്ട അനുഭവം പങ്കു വെച്ച് സുനിലും ബ്ലെസിയും

യാതൊരു ആമുഖങ്ങളുടെയും ആവശ്യമില്ലാത്ത മിനിസ്ക്രീൻ ഷോ ആണ് “ഉടൻ പണം”. മലയാളം മിനി സ്ക്രീൻ ചരിത്രത്തിൽ അത്രയേറെ ജനപ്രിയമായ ഒരു ഷോയാണ് “ഉടൻ പണം”. ഈ ഷോയെ ഇത്രയേറെ പ്രേക്ഷകർ ഏറ്റെടുക്കാനുള്ള മുഖ്യകാരണം ഇതിന്റെ അവതാരകരായ മീനാക്ഷിയും ഡെയ്‌നും ആണ്. ഷോയിൽ മത്സരിക്കാൻ എത്തുന്നവരും പലപ്പോഴും ഇവർക്കൊപ്പം കട്ടക്ക് നിൽക്കാറുണ്ട്. പല സാഹചര്യങ്ങളിൽ നിന്നും വരുന്ന മത്സരാർത്ഥികൾ ചിലപ്പോഴൊക്കെ അവരുടെ വേദനകളും ഷോയിൽ പങ്കു വയ്ക്കാറുണ്ട്.

അടുത്തിടെ ഷോയിൽ മത്സരിക്കാൻ എത്തിയ തിരുവനന്തപുരം കഴക്കൂട്ടത്തിൽ നിന്നും എത്തിയ ഒരു ഭാര്യയും ഭർത്താവും ആയിരുന്നു സുനിൽ ബ്ലെസിയും. വളരെ വേദനയോടെയായിരുന്നു ഇരുവരും അവരുടെ കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യം ഷോയിലൂടെ പറഞ്ഞത്. വളരെ ലാഘവത്തോടെയായിരുന്നു അവർ പറഞ്ഞു തുടങ്ങിയതെങ്കിലും പിന്നീട് അത് കണ്ടു നിന്നവർക്ക് പോലും നൊമ്പരക്കാഴ്ചയായി മാറുകയായിരുന്നു. കല്യാണവും കുഞ്ഞിന്റെ ജനനവും മരണമെല്ലാം ഫാൻസി ഡേറ്റിന് ആയിരുന്നു എന്ന് അവർ പറഞ്ഞപ്പോൾ മീനാക്ഷിയും ഡെയ്‌നും ഒന്ന് ഞെട്ടി.

അതു വരെ അവർക്ക് മുന്നിൽ കളിച്ചിരികളും തമാശയും പൊട്ടിച്ചിരിയോടെ നിന്നിരുന്ന സുനിലിനെയും ബ്ലെസിയെയും അല്ല പിന്നീട് അവർ കണ്ടത്. വീട്ടുകാർ നിശ്ചയിച്ചു ഉറപ്പിച്ചു വിവാഹമായിരുന്നു ഇവരുടെത്. ബ്ലസിയുടെ അച്ഛനെ കാണാൻ വളരെ യാദൃശ്ചികമായിട്ടായിരുന്നു സുനിൽ വീട്ടിലെത്തിയത്. ബ്ലെസിക്ക് അന്ന് കല്യാണം ആലോചിച്ചു കൊണ്ടിരിക്കുന്ന സമയമാണെന്ന് പറഞ്ഞപ്പോൾ ഒന്ന് കാണുക പോലും ചെയ്യാതെ താല്പര്യമാണെങ്കിൽ കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് സുനിൽ പറയുകയായിരുന്നു.

ഫാൻസി ഡേറ്റിന് വിവാഹം കഴിക്കണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ വിവാഹം നടത്തി. 11-11-2017നായിരുന്നു വിവാഹം. കുഞ്ഞിന്റെ ജനനവും ഫാൻസി ഡേറ്റിന് ആയിരുന്നു. 9- 9- 2019ൽ ആയിരുന്നു കുഞ്ഞിന്റെ ജനനം. മറ്റൊരു ഫാൻസി ഡേറ്റിന് അവൻ അവരെ വിട്ടു പോവുകയും ചെയ്തു. 12- 2- 2020ന് വെറും അഞ്ചുമാസം മാത്രം പ്രായമുള്ളപ്പോൾ ഇവരുടെ കുഞ്ഞ് ഉറക്കത്തിൽ മരിച്ചു പോവുകയായിരുന്നു. യാതൊരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്ത ഒരു മകൻ ആയിരുന്നു സുനിലിനും ബ്ലെസ്സിക്കും.

അഞ്ചു മാസം പ്രായത്തിലും വളരെ ആക്റ്റീവ് ആയിരുന്ന ഒരു മിടുക്കൻ കുഞ്ഞ്. എല്ലാത്തിനും റിയാക്ട് ചെയ്യുന്ന ഒരു പൊന്നോമന. മരിക്കുന്ന അന്നു പോലും എല്ലാവരും ഒരുമിച്ച് കളിച്ചു ചിരിച്ചു ഒരു മണിയായപ്പോൾ ആണ് കിടന്നത്. ഇവരുടെ നടുവിൽ ആണ് മകൻ കിടക്കാറുള്ളത്. നാലു മണിയൊക്കെ ആവുമ്പോൾ ഉറക്കത്തിൽ നിന്ന് ഉണർന്ന് കളിക്കുന്ന ഒരു പതിവുണ്ട് മകന്. എന്നാൽ അന്നത്തെ ദിവസം ഒരു അനക്കവും ഉണ്ടായിരുന്നില്ല.

ബ്ലെസ്സി കിടത്തിയത് പോലെ തന്നെ ഒരു അനക്കവുമില്ലാതെ ഉറങ്ങുകയായിരുന്നു. കുഞ്ഞിന് അനക്കമില്ല എന്ന് സുനിൽ പറഞ്ഞപ്പോൾ തന്നെ എടുത്ത് ആശുപത്രിയിലേക്ക് ഓടി. അപ്പോഴേക്കും മകന്റെ ശരീരമെല്ലാം തണുത്തിരുന്നു. അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് പോയപ്പോൾ കുഞ്ഞ് മരിച്ചിട്ടില്ല ഹൃദയമിടിപ്പുണ്ട് എന്ന് പറഞ്ഞു. അപ്പോൾ തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബ്ലെസിയെ സ്‌ട്രെച്ചറിൽ കിടത്തി കുഞ്ഞിനെ അമ്മയുടെ മുകളിൽ കിടത്തിയാണ് കൊണ്ടു പോയത്.

ഓക്സിജൻ മാസ്ക് എല്ലാം വെച്ചിട്ടുണ്ടായിരുന്നു. അപ്പോഴൊക്കെ ബ്ലെസിക്ക് ഉള്ളിൽ പ്രതീക്ഷയുണ്ടായിരുന്നു. മെഡിക്കൽ കോളേജിൽ നിന്നും ഒരുപാട് ശ്രമിച്ചെങ്കിലും മകനെ അവർക്ക് കിട്ടിയില്ല. അഞ്ചു മാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഒരു ജീവിതകാലത്തേക്കുള്ള ഓർമ്മകൾ സമ്മാനിച്ചാണ് അവൻ ഈ ലോകത്തോട് വിട പറഞ്ഞത്. മകൻ മരിച്ചിട്ട് മൂന്നു വർഷം പിന്നിടുന്നു. മകന്റെ വേർപാടോടെ വിഷാദരോഗിയായ ബ്ലെസിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് സുനിൽ ആണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply