ബിഗ് ബോസ് മലയാളം സീസൺ 1ലൂടെ മലയാളികൾക്ക് സുപരിചിതനായ സോഷ്യൽ മീഡിയ താരം ആണ് ബഷീർ ബഷി. ആദ്യ സീസണിലെ വളരെ ശക്തനായ മത്സരാർത്ഥി ആയിരുന്നു ബഷീർ ബാഷി. രണ്ടു വിവാഹങ്ങൾ കഴിച്ചിട്ടുള്ള ബഷീറിനെതിരെ ഒരുപാട് സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രേക്ഷകർ ബഷീറിനെയും കുടുംബത്തെയും ഏറ്റെടുക്കുകയായിരുന്നു. ബഷീറിനയെ ഭാര്യ മഷൂറ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്.
സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള ഇവർ പങ്കു വെക്കുന്ന വീഡിയോകൾ ഏറെ ശ്രദ്ധേയമാകാറുണ്ട്. ബഷീറിനും ഭാര്യ സുഹാനയ്ക്കും, മഷൂറായ്‌ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുണ്ട്. ബിഗ് ബോസിന് ശേഷം “കല്ലുമ്മക്കായ” എന്ന വെ സീരീസിൽ ബഷീറും കുടുംബവും എത്തിയിരുന്നു. മോഡലിംഗ് രംഗത്ത് നിന്നാണ് ബഷീർ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. അടുത്തിടെയായിരുന്നു മഷുറ ഗർഭിണിയാണെന്ന സന്തോഷ വാർത്ത പങ്കു വെച്ചത്.
മഷൂറയുടെ യൂട്യൂബ് ചാനലിന് 1 മില്യണിൽ അധികം സബ്സ്ക്രൈബർസ് ആണുള്ളത്. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് കഠിനാധ്വാനം ചെയ്താണ് മഷൂറ ഈ വിജയം നേടിയെടുത്തത്. ഇപ്പോഴിതാ മഷൂറയുടെ ജന്മദിനം അതിഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ബി ബി കുടുംബം. 2018ലാണ് ബഷീർ ബാഷി മഷൂറയെ വിവാഹം കഴിക്കുന്നത്. ആദ്യ ഭാര്യ സുഹാനയുടെ പൂർണ്ണ സമ്മതത്തോടെയാണ് ബഷീർ രണ്ടാമതും വിവാഹം കഴിച്ചത്.
സുഹാനയ്ക്കും ബഷീറിനും രണ്ടു കുട്ടികളാണുള്ളത്. കുട്ടികൾക്കും സ്വന്തമായി യൂട്യൂബ് ചാനലുകൾ ഉണ്ട്. സഹോദരിമാരെ പോലെയാണ് സുഹാനയും മഷൂറയും കഴിയുന്നത്. ഇവർ ഒരുമിച്ചെത്തുന്ന വീഡിയോകളിലൂടെ ഇവർ തമ്മിലുള്ള പരസ്പര സ്നേഹവും ബഹുമാനവും നമുക്ക് കാണാൻ സാധിക്കും. ഇപ്പോഴിതാ മഷൂറയുടെ പിറന്നാൾ ദിനത്തിൽ സുഹാന പങ്കുവെച്ച ആശംസ കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.
“മറ്റൊരു അമ്മയിൽ ജനിച്ച എന്റെ സഹോദരിയാണ് നീ. നീ എന്റെ ജീവിതത്തിൽ ലഭിച്ച ഭാഗ്യമാണ്. നമ്മുടെ ഈ ബന്ധം ജീവിതാവസാനം വരെ ഞാൻ സൂക്ഷിക്കും” എന്നായിരുന്നു മഷൂറയ്ക്ക് ഒപ്പം ഉള്ള സെൽഫി പങ്കുവെച്ചുകൊണ്ട് സുഹാന കുറിച്ചത്. ബഷീറിന്റെ ജീവിതവിജയങ്ങൾക്ക് കാരണം രണ്ടു ഭാര്യമാരും തമ്മിലുള്ള ഈ സ്നേഹവും ഐക്യം ആണെന്ന് ആരാധകർ പറയുന്നു. നിരവധി പേരാണ് മഷൂറയെ ആശംസിച്ചു കൊണ്ട് മുന്നോട്ട് വന്നത്.
ബഷീറിന്റെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ യൂട്യൂബ് ചാനലിലൂടെ പങ്കു വെക്കാറുണ്ട്. ഒരു ഭാര്യയുള്ള ദാമ്പത്യങ്ങളിൽ തന്നെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ രണ്ടു ഭാര്യമാരുമായി ഇത്രയേറെ സന്തോഷത്തോടെ മുന്നോട്ടുപോകാൻ എങ്ങനെ കഴിയുന്നു എന്ന് ബഷീറിനോട് പലരും ചോദിക്കാറുണ്ട്. ബിഗ് ബോസിൽ മത്സരാർത്ഥി ആയി എത്തിയപ്പോഴാണ് ബഷീറിനെക്കുറിച്ചും ബഷീറിന്റെ കുടുംബത്തെ കുറിച്ചുമെല്ലാം മലയാളികൾ അറിഞ്ഞത്. രണ്ടു ഭാര്യമാരോടൊപ്പം വളരെ സന്തോഷത്തോടു കൂടി തന്നെയാണ് ബഷീർ കഴിയുന്നത്.