ഒരു പെണ്ണ് ഒരുങ്ങുന്നുണ്ടേൽ അത് ആണിനെ കാണിക്കാൻ വേണ്ടിയാണ് ! രണ്ടു മല എന്ന പഴഞ്ചൊല്ലു ഓർമിപ്പിച്ചു താരം

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് സുധീർ സുകുമാരൻ. ജോണി ആന്റണിയുടെ “സിഐഡി മൂസ” എന്ന ദിലീപ് ചിത്രത്തിലൂടെയാണ് സുധീർ സിനിമാ ലോകത്തെത്തിയത്. കാണുമ്പോൾ അന്യഭാഷ വില്ലനായി തോന്നുമെങ്കിലും താരം ഒരു മലയാളിയാണ്. വിനയൻ സംവിധാനം ചെയ്ത “ഡ്രാക്കുള” എന്ന സിനിമയിലൂടെ നായകനായി അഭിനയിച്ചിട്ടുള്ള സുധീർ സിനിമയിൽ എത്തിയതിനു ശേഷം പല വിവാദങ്ങളിലും അകപ്പെട്ടിരുന്നു.

നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള സുധീർ ഇപ്പോൾ വീണ്ടും ഒരു വിവാദ പരാമർശം നടത്തിയിരിക്കുകയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സ്ത്രീകളെ കുറിച്ച് താരം നടത്തിയ പരാമർശം ഏറെ വിവാദമായിരിക്കുന്നത്. സ്ത്രീകൾ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കുവാൻ വേണ്ടിയാണെന്നും സ്ത്രീകൾ പരസ്പരം കുശുമ്പുള്ളവരാണ് എന്നും സുധീർ പറഞ്ഞതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

സ്ത്രീകൾ ഒരുങ്ങുന്നത് ആണുങ്ങളെ കാണിക്കാൻ വേണ്ടി മാത്രമാണ്. ഒരു പരിധിവരെ പെണ്ണുങ്ങളെയും കാണിക്കാനാണ് എന്നും നടൻ സുധീർ പറയുന്നു. ഒരു പെണ്ണ് നന്നായി ഒരുങ്ങി വന്നാൽ മറ്റൊരു പെണ്ണിന് അസൂയ മാത്രമേ ഉണ്ടാവുകയുള്ളൂ. നന്നായിട്ടുണ്ടെന്ന് പുറമേ പറഞ്ഞാലും പെണ്ണിന്റെ ഉള്ളിൽ കുശുമ്പ് കാണും. അതാണ് പെണ്ണ് എന്ന് സുധീർ പറയുന്നു. ഒരു പെണ്ണ് ഒരുങ്ങുന്നത് മറ്റൊരു പെണ്ണിന് ഇഷ്ടമല്ലെങ്കിലും ആണിന് ഇഷ്ടമാണ്.

തന്നെ പോലുള്ള ചില വായ്നോക്കികൾ ആ സൗന്ദര്യം ആസ്വദിക്കും. അങ്ങനെ ആസ്വദിച്ചിട്ടില്ലെങ്കിലും പിന്നെ പെണ്ണില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടു മല എന്നു തുടങ്ങുന്ന ഒരു പഴഞ്ചൊല്ലുണ്ട്. അതിവിടെ പറയുന്നില്ല എന്ന് സുധീർ പറഞ്ഞു. താരത്തിന്റെ ഈ പരാമർശനത്തിനെതിരെ രൂക്ഷമായ വിമർശനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം മോശം കാഴ്ചപ്പാടുള്ള ആളാണ് സുധീർ എന്നും സോഷ്യൽ മീഡിയ പറയുന്നു.

“ഡ്രാക്കുള” സിനിമ മുതൽ ബോഡി ബിൽഡിങ് പാഷൻ ആക്കി മാറ്റിയ ആൾ ആണ് സുധീർ. സ്വന്തം കഠിനാധ്വാനം കൊണ്ട് കഴിഞ്ഞ പത്ത് വർഷക്കാലമായി പലർക്കും മോട്ടിവേഷൻ ആകാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് താരത്തിന്റെ വിശ്വാസം. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം കാൻസറിന്റെ രൂപത്തിൽ താരത്തിനെ കാർന്ന് തിന്നാൻ തുടങ്ങി. ജീവിതത്തിലെ ഏതു പ്രതിസന്ധിയേയും ചിരിച്ചു അഭിമുഖീരികരിക്കുന്ന ആൾ ആദ്യം ഒന്ന് പതറി.

കാരണം മരിക്കാൻ പേടിയില്ല, മരണം മുന്നിൽ കണ്ടു ജീവിക്കാൻ പണ്ടേ പേടിയായിരുന്നു. ദൈവ തുല്യനായ ഡോക്ടറും ഗുരുതുല്യരായവരും പകർന്ന ധൈര്യം. ജനുവരി 11നു ഓപ്പറേഷൻ കഴിഞ്ഞു, അമൃതയിൽ ആയിരുന്നു. കുടലിന്റെ ഒരു ഭാഗം മുറിച്ചു മാറ്റി. ഇപ്പോൾ അസുഖങ്ങൾ എല്ലാം ഭേദപ്പെട്ട് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് സുധീർ സുകുമാരൻ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply