മോഹൻലാലിൽ തനിക്ക് ആ ഒരു കാര്യം മാത്രം ഇഷ്ട്ടമല്ല ! ഭാര്യ സുചിത്ര പറയുന്നത് കേട്ടോ

മലയാളത്തിന്റെ താര രാജാവായ മോഹൻലാലും അദ്ദേഹത്തിന്റെ പ്രിയ പത്നി സുചിത്രയും വിവാഹിതരായിട്ട് 35 വർഷം തികഞ്ഞിരിക്കുകയാണ്. ഇരുവരുടെയതും ഒരു പ്രണയ വിവാഹമായിരുന്നു. മലയാള സിനിമാലോകം ഒന്നടങ്കം പങ്കെടുത്തിരുന്ന വിവാഹ ആഘോഷമായിരുന്നു താരത്തിന്റെത്. തന്റെ സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തെ ചേർത്തുപിടിച്ച് കൊണ്ടുപോകുന്ന താരമാണ് മോഹൻലാൽ. നിരവധി ആരാധകരാണ് താരത്തിന്റെയും ഭാര്യയുടെയും സ്പെഷ്യൽ ദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്.

താരത്തിന്റെ വിവാഹ ചിത്രങ്ങളും മറ്റും ചിത്രങ്ങളും ഒക്കെ പങ്കുവെച്ചു കൊണ്ടായിരുന്നു ആരാധകർ രംഗത്തെത്തിയത്. ക്ഷണ നേരം കൊണ്ടായിരുന്നു താരത്തിന്റെ വിവാഹ വാർഷിക പോസ്റ്റുകൾ വൈറലായി മാറിയത്. താരത്തിന്റെ വിവാഹ വീഡിയോയും ഈ സമയത്ത് വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. മോഹൻലാലിന്റെ ഭാര്യ സുജിത്ര ജനിച്ചതും വളർന്നതും സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. സുചിത്രയുടെ അച്ഛനും സഹോദരനും എല്ലാം സിനിമയിൽ സജീവമായി നിന്നിരുന്ന വ്യക്തികളാണ്.

സിനിമയിലൂടെ തന്നെയായിരുന്നു മോഹൻലാൽ സുചിത്രയുടെ മനസ്സ് കീഴടക്കിയതും. പിന്നീട് ഇരുവരും പ്രണയത്തിലാവുകയും തുടർന്ന് കത്തുകൾ എഴുതുകയും ചെയ്തിരുന്നു. പിന്നീടായിരുന്നു സുചിത്രയുടെ ഇഷ്ടം മനസ്സിലാക്കിയതെന്ന് സുരേഷ് ബാലാജി ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹത്തിന് മുൻപ് ജാതകം നോക്കിയപ്പോൾ അത് ചേരില്ലായിരുന്നു എന്നായിരുന്നു അത്രേ ജോസിന്റെ പ്രവചനം. വിവാഹ ഒരുക്കങ്ങളെല്ലാം തുടങ്ങിയ സമയത്തായിരുന്നു ജോത്സിന്റെ ഈ പ്രവചനം. തുടർന്ന് മറ്റൊരു ജോത്സ്യനെ കാണിച്ചപ്പോൾ പ്രശ്നങ്ങളൊന്നും ഇല്ല എന്നായിരുന്നു അത്രേ പറഞ്ഞത്.

തിക്കുരിശ്ശിയായിരുന്നു മോഹൻലാലിന്റെയും സുചിത്രയുടെയും പ്രണയത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. മോഹൻലാലിനെ വില്ലനായി കാണാൻ തനിക്ക് ഇഷ്ടമല്ല എന്ന് സുചിത്ര മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു. വില്ലനായി എത്തിയപ്പോൾ അദ്ദേഹത്തോട് വെറുപ്പ് തോന്നിയിരുന്നു എന്നും എന്നാൽ അഭിനേതാവ് എന്ന നിലയിൽ അത് അദ്ദേഹത്തിന്റെ കഴിവായിരുന്നു എന്നും എന്റെ മാമാട്ടിക്കുട്ടി അമ്മയ്ക്ക് എന്ന ചിത്രം മുതലാണ് അദ്ദേഹത്തെ താൻ ഇഷ്ടപ്പെട്ടു തുടങ്ങിയത് എന്നും സുചിത്ര വെളിപ്പെടുത്തിയിരുന്നു. പൊതുവേദികളിൽ സംസാരിക്കാൻ ഇത്തിരി മടി കാണിക്കുന്ന പ്രകൃതമാണ് സുചിത്രയുടേത്.

എന്നാൽ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പൂജ വേളയിൽ താര പത്നി സംസാരിച്ചിരുന്നു. ആദി എന്ന ചിത്രത്തിന്റെ സമയത്തായിരുന്നു സുചിത്ര പൊതുവേദിയിൽ ആദ്യമായി സംസാരിക്കുന്നത്. സംവിധായകൻ എന്ന നിലയിൽ മോഹൻലാലിന്റെ തുടക്കത്തിൽ തനിക്ക് സന്തോഷമുണ്ട് എന്നും മികച്ചതാണ് ഈ തീരുമാനം എന്ന് താൻ കരുതുന്നുവെന്നും സുചിത്ര വ്യക്തമാക്കിയിരുന്നു. താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ഒരു സംവിധായകനായി അദ്ദേഹം മാറും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സുചിത്ര കൂട്ടിച്ചേർത്തു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply