‘വാള് വെക്കാന്‍’ പരിശീലിക്കുന്ന സുബിയോട് വാള് വെക്കാനുള്ള ഭാഗ്യം വേഗം ഉണ്ടാവട്ടെ എന്ന് ആശംസ നേർന്ന് ആരാധകർ !

കോമഡി പരിപാടികളിലൂടെയും സിനിമയിലൂടെയും സീരിയലിലൂടെയും ഒക്കെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് സുബി സുരേഷ്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത കുട്ടിപ്പട്ടാളം എന്ന പരിപാടിയിലൂടെയാണ് സുബി സുരേഷിനെ നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത സിനിമാല എന്ന പരിപാടിയിലൂടെ ആയിരുന്നു സുബിയുടെ തുടക്കം. പിന്നീടങ്ങോട്ട് സിനിമയിൽ ചെറുതും വലുതുമായ മികച്ച ചില കഥാപാത്രങ്ങളിൽ താരത്തിന് അവസരങ്ങൾ ലഭിക്കുകയായിരുന്നു ചെയ്തത്.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് സുബി. തന്റെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കുകയും ചെയ്യാറുണ്ട്. താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കാറുള്ളത്. അടുത്തകാലത്ത് താരത്തിന്റെ ആരോഗ്യത്തിലും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഷൂട്ടിംഗ് സമയങ്ങളിലും മറ്റും നന്നായി ഭക്ഷണം കഴിക്കാത്തത് കൊണ്ടും കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് കൊണ്ടും ആണ് ഇത് സംഭവിച്ചത് എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

ഇപ്പോൾ സുബി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ഒരു ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു ചിത്രമാണ് ഇത്. രസകരമായ ക്യാപ്ഷനുകളാണ് സുബി ഓരോ ചിത്രങ്ങൾക്കും നൽകാറുള്ളത്. ഇപ്പോൾ താരം നൽകിയിരിക്കുന്ന ഈ ക്യാപ്ഷനും ഏറെ രസകരമായത് തന്നെയാണ്. സിംഗപ്പൂര് ചെന്ന് വാള് വയ്ക്കാൻ പരിശീലിക്കുന്ന ഒരു മലയാളി വനിത എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരുന്നത്. ഇതിന് താഴെ വരുന്ന ആളുകളുടെ കമന്റുകളാണ് ഏറെ രസകരമായിരിക്കുന്നത്.

പലരും സുബിയുടെ സ്വതസിദ്ധമായ തമാശയോട് തന്നെയാണ് ഇതിന് മറുപടി പറഞ്ഞിരിക്കുന്നത്. വാള് ഇവിടെയും വയ്ക്കാമല്ലോ. അവിടെ വരെ പോകേണ്ട കാര്യമില്ല. ശ്രമിക്കാനുള്ള ഭാഗ്യമുണ്ടാവട്ടെ. പ്രതീക്ഷ കൈവെടിയരുത്, വാള് വയ്ക്കാനുള്ള അവസരം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. സിംഗപ്പൂർ ആണെന്ന് അറിയിക്കാനും വാ പൊളിച്ചുകൊണ്ട് വാള് വയ്ക്കുവാണെന്ന് കമന്റ് വരാതിരിക്കുവാനുവല്ലേ ഈ ഒരു ക്യാപ്ഷൻ കൊള്ളാം ആദ്യമായി കാണുകയാണ്, അവിടെയുള്ള ജനങ്ങൾ വാൾ എടുക്കുമോ.?

കമന്റ് എന്തു വരുമെന്ന് മുൻകൂട്ടി പ്രവചിക്കുവാനുള്ള കഴിവ് സമ്മതിച്ചിരിക്കുന്നു എന്ന് തുടങ്ങി രസകരമായ കമന്റുകളാണ് ചിത്രത്തിന് വന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സുബി പലപ്പോഴും പങ്ക് വയ്ക്കുന്ന ചിത്രങ്ങളുടെ ക്യാപ്ഷനുകൾക്കാണ് ആരാധകർ നിറയാറുള്ളത്. തന്റെ സ്വതസിദ്ധമായ ഹാസ്യ ശൈലിയിൽ തന്നെയാണ് പലപ്പോഴും സുബി മറുപടികൾ പറയാറുള്ളത്. അതിനാൽ അതൊക്കെ തന്നെ വൈറലായി മാറാറുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply