തെരുവുപട്ടിക്ക് ഭക്ഷണം കൊടുക്കവേ തിരുവനന്തപുരത്ത് സീരിയൽ നടിക്ക് കടിയേറ്റു

നമ്മുടെ കേരളത്തിലെ ഒരു പൊതു പ്രശ്നമായി മാറിയിരിക്കുകയാണ് ഇപ്പോൾ തെരുവുനായകളുടെ ശല്യം. ഇതിന് ഒരു യഥാർത്ഥ പരിഹാരം ആരുടെയും കൈകളിൽ ഇല്ല എന്ന അവസ്ഥയാണ് വന്നിരിക്കുന്നത്. വലിയതോതിൽ തന്നെ നമ്മുടെ കേരളത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ് തെരുവുനായ ശല്യം. ഓരോ ദിവസവും പുതിയ പുതിയ വാർത്തകളാണ് ഇതിനെ സംബന്ധിച്ച് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ശ്രെദ്ധ നേടുന്നത് തെരുവുനായകൾക്ക് ഭക്ഷണം നൽകിയിരുന്ന ഒരു സീരിയൽ നടിക്ക് നായയുടെ കടിയേറ്റു എന്നതാണ്.

സീരിയൽ നടി തിരുവനന്തപുരം ഭരതന്നൂർ കൊച്ചു വയൽവാണിഭശ്ശേരി വീട്ടിൽ ഭരതന്നൂർ ശാന്ത 64 നാണ് കടിയേറ്റത്. ബുധനാഴ്ച വൈകിട്ടാണ് ഈ സംഭവം നടക്കുന്നത്. വീട്ടിൽ നിന്ന് ഭക്ഷണം പാകം ചെയ്ത് നായകൾക്ക് നൽകുന്ന ഒരു പതിവ് ഈ താരത്തിന് ഉണ്ടായിരുന്നു. അത്തരത്തിൽ ആയിരുന്നു ഇന്നലെ ഉച്ചയോടെ ഭരതന്നൂർ ജംഗ്ഷനിൽ കൊണ്ടുവന്ന് ഭക്ഷണം കൊടുത്തത്. ഇതിനിടയിലാണ് ഈ സംഭവം കൈയ്ക്ക് ആണ് പരിക്കേറ്റത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കടിച്ചത് പേ പ്പട്ടി ആണെന്ന് സംശയിക്കുന്നുണ്ട്. നാട്ടുകാർ ആണ് ഇത് അറിയിച്ചിരിക്കുന്നത്. ഏ സ്ഥലത്ത് 50 കൂടുതൽ തെരുവുനായകൾ ആണ് ചുറ്റിത്തിരിയുന്നത്. എത്രയും പെട്ടെന്ന് ഈ കാര്യത്തിൽ ഒരു മികച്ച തീരുമാനം കൈക്കൊണ്ടിട്ടില്ലങ്കിൽ ഇത് ആളുകളുടെ ജീവനു തന്നെ വലിയ തോതില് ഭീഷണിയാവുമെന്നത് ഉറപ്പാണ്. തെരുവുനായകളുടെ ശല്യം ഇപ്പോൾ കേരളത്തിലെ പൊതു പ്രശ്നമായി മാറിയിരിക്കുകയാണ്. മൃഗ സ്നേഹികളായ ചിലരാണ് ഇത്തരം പ്രവർത്തികൾക്ക് എതിര് നിൽക്കുന്നത് എന്ന ഒരു വാദവും സോഷ്യൽ മീഡിയയിൽ ഉയർന്നു കേൾക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു പത്തനംതിട്ട സ്വദേശിനിയായ അഭിരാമി തെരുവുനായയുടെ കടിയേറ്റ് മരിച്ചത്. അതിനുശേഷമാണ് ഈ സംഭവം ഇത്രത്തോളം രൂക്ഷമായി മാറിയിരുന്നത്. ഇനിയും ഈ കാര്യത്തിൽ ഒരു ശാശ്വതമായ നടപടി പുറത്തു വന്നില്ല എങ്കിൽ അത് വലിയതോതിൽ തന്നെ ആളുകളുടെ ജീവനെ ബാധിക്കുമെന്നാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പലരും പല തരത്തിലുള്ള നടപടികളുമായി മുൻപിൽ എത്തിയിട്ടുണ്ടെങ്കിലും അധികമാളുകളും ഈ കാര്യത്തിന് വലിയ പ്രാധാന്യം നൽകിയിട്ടില്ല എന്നത് തന്നെയാണ് ഏ വിഷയത്തെ ഇത്രത്തോളം ശ്രദ്ധേയമാകുന്ന കാര്യം. അടുത്ത സമയത്തായിരുന്നു ചില പ്രമുഖർ പോലും ഇക്കാര്യത്തിൽ മറുപടിയുമായി രംഗത്തെത്തിയത്. നായകളെ ഉപദ്രവിക്കുന്നത് ശരിയല്ല എന്നായിരുന്നു പറഞ്ഞിരുന്നത് വലിയ തോതിലുള്ള പ്രതിഷേധമാണ് ഇതിനെതിരെ സോഷ്യൽ മീഡിയ പോലെയുള്ള ഇടങ്ങളിൽ നിന്നും ഉയർന്നു വരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply