മമ്മൂക്കയുടെ മുന്നിൽ പോകുമ്പോൾ എനിക്ക് ഭയമാണ് – മമ്മുക്കയുടെ കാരവനിൽ കയറുന്നതിനു മുൻപ് ആസിഫ് അലി ചെയ്യുന്നത് കണ്ടോ

യുവതാരങ്ങളിൽ ഏറ്റവും ശ്രദ്ധേയനായ ഒരു നടനാണ് ആസിഫ് അലി. ആസിഫ് അലി മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായി കഴിഞ്ഞു. ജയറാമിന് ശേഷം മലയാളികൾ കുടുംബ നായകനായും ജനപ്രിയനായകനായും സ്വീകരിച്ച ഒരു നായകനാണ് ആസിഫ്. കെട്ട്യോളാണ് എൻ്റെ മാലാഖ എന്ന ചിത്രത്തോടെ കുടുംബ നായകൻ എന്ന പേര് നടന് അടിവരയിടുകയും ചെയ്തു.

ഇപ്പോൾ മെഗാസ്റ്റാർ മമ്മൂക്കയുടെ കൂടെ അഭിനയിച്ചതും സമയം ചെലവഴിച്ചതും മമ്മൂക്കയോട് തനിക്കുള്ള ഇടപെടലിനെ കുറിച്ചുമൊക്കെയാണ് ആസിഫ് അലി വാചാലനായിരിക്കുന്നത്. ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിൽ മമ്മൂക്കയുമായി ഒരുപാട് സീനുകൾ ഒന്നിച്ച് അഭിനയിക്കുകയും അദ്ദേഹത്തിൻ്റെ കൂടെ ഒരുപാട് നേരം കാരവാനിൽ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ മമ്മൂക്കയുടെ കൂടെ ഒരു ദിവസം മുഴുവൻ കാരവാനിൽ ഇരുന്ന് സംസാരിച്ചു കഴിഞ്ഞാലും അടുത്ത തവണ വീണ്ടും കാണാൻ പോകുമ്പോൾ തനിക്ക് പേടിയാണെന്നും ഒരു 15 മിനിട്ടോളം കാരവാന് പുറത്തുനിക്കാറുണ്ടെന്നും നടൻ പറഞ്ഞു.

അതിനുശേഷം സംവിധായകൻ്റെ കൂടിയോ മമ്മൂക്കയുടെ വിശ്വസ്തനായ ജോർജേട്ടൻ്റെ കൂടെയോ മാത്രമേ മമ്മൂക്കയെ കാണാൻ കാരവനിൽ കയറാറുള്ളൂ . മമ്മൂക്കയുടെ കൂടെ എത്ര തവണ കൂടെ ഇരുന്നാലും പിന്നീട് ഓരോ പ്രാവശ്യം പോകുമ്പോഴും ഭയത്തോടെ മാത്രമാണ് താൻ പോകാറുള്ളതെന്നും അത് അദ്ദേഹത്തിൻ്റെ കുറ്റമല്ല എന്നും തൻ്റെ കുറ്റമാണെന്നും നടൻ നടവകാശപ്പെട്ടു. അത് ചിലപ്പോൾ നമ്മുടെ വീട്ടിലുള്ള മൂത്ത കുടുംബനാഥനെ പോലുള്ള ഒരാളായതുകൊണ്ട് ആവാം എന്നും നടൻ പറഞ്ഞു.

പൊതുവേ മമ്മൂട്ടി കുറച്ച് കർക്കശക്കാരനും ദേഷ്യക്കാരനും ആണെന്ന് എല്ലാവരും പറയാറുണ്ട്. എന്നാൽ അദ്ദേഹത്തെ അടുത്തറിയുന്നവർ അദ്ദേഹം വളരെ നല്ല മനുഷ്യനും ഒരുപാട് നന്മകളും ഉള്ള ഒരു നടനാണെന്നും പറയാറുണ്ട്. ആസിഫ് അലിയും അതുതന്നെയാണ് പറയുന്നത് പുറമേ കാണുമ്പോൾ ദേഷ്യക്കാരനും കാർക്കശക്കാരനും ആണെന്നെങ്കിലും കുട്ടികളുടെ മനസ്സാണ് മമ്മൂക്ക എന്ന് ആസിഫ് പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ ദേഷ്യവും സങ്കടവും ചിരിയും എല്ലാം വരുന്ന ഒരു സെൻസിറ്റീവായ മനുഷ്യനാണ് അദ്ദേഹം.

എന്നിരുന്നാലും മമ്മൂക്കയുടെ കൂടെ അഭിനയിക്കാൻ ഒരു പ്രത്യേക രസമാണെന്നും അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാൻ സാധിച്ചിരുന്നെന്നും നടൻ പറഞ്ഞു. ഇനിയും അദ്ദേഹത്തിൻ്റെ കൂടെ ഒരുപാട് സിനിമകൾ ചെയ്യാൻ അവസരം ഈശ്വരൻ നൽകട്ടെ എന്നും ആഗ്രഹിക്കുന്നെന്നും നടൻ പറഞ്ഞു. ആസിഫ് അലിയുടെതായി ജിത്തു ജോസഫ് സംവിധാനത്തിൽ ഈയിടെ പുറത്തിറങ്ങിയ കൂമൻ എന്ന സിനിമ വളരെയേറെ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്തായാലും വരും ദിവസങ്ങളിൽ ആസിഫ് അലിയുടെ മികച്ച അഭിനയം കാണാൻ അവസരം ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply