ശ്രീദേവിയുടെ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ സംഭവവുമായി ബന്ധപ്പെട്ടു കൊണ്ട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ശ്രീദേവിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് വണ്ടിപ്പെരിയാറിൽ വച്ചാണ്. വണ്ടിപ്പെരിയാർ സ്വദേശിനിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ശ്രീദേവിയെ കണ്ടെത്തിയത്. ശ്രീദേവിയുടെ ബന്ധുക്കൾ പറയുന്നത് അവളുടെ സുഹൃത്തിൻ്റെയും ഭാര്യയുടെയും ഭീഷണിയെ തുടർന്നാണ് ശ്രീദേവി ആത്മഹത്യ ചെയ്തതെന്നാണ്.
മരണത്തെ തുടർന്ന് വണ്ടിപ്പെരിയാർ പോലീസ് കേസെടുത്തു. ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജൂലൈ ഒന്നിനാണ് ശ്രീദേവിയെ സ്വന്തം വീട്ടിലെ ബെഡ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീദേവിയുടെ ഭർത്താവ് പ്രശാന്ത് വിദേശത്താണ് ജോലി ചെയ്യുന്നത്. ശ്രീദേവി മരണപ്പെട്ട ദിവസം ഉച്ചയോടെയാണ് ഭർത്താവിൻ്റെ പാലായിലെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് മക്കളെയും കൊണ്ട് എത്തിയത്.
ശ്രീദേവി ആത്മഹത്യ ചെയ്തു കഴിഞ്ഞതിനു ശേഷം റൂമിൽ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെടുത്തിയിട്ടുണ്ട്. ശ്രീദേവിയുടെ ആത്മഹത്യ കുറിപ്പിൽ തന്നെ സുഹൃത്തും ഭാര്യയും ഭീഷണിപ്പെടുത്തി എന്ന് എഴുതിയിട്ടുണ്ട്. പാലായിൽ നിന്നും സ്വന്തം വീട്ടിലേക്ക് വരുന്ന ശ്രീദേവി സുഹൃത്തായ പ്രമോദിൻ്റെ ഓട്ടോയിലാണ് വന്നത്. പ്രമോദിൻ്റെ ഓട്ടോ ആണ് ശ്രീദേവി ആശുപത്രിയിൽ പോകാനും മറ്റ് ആവശ്യങ്ങൾക്കൊക്കെ പോകുവാനും എപ്പോഴും വിളിച്ചിരുന്നത്.
എന്നാൽ പ്രമോദിൻ്റെ ഓട്ടോ ശ്രീദേവി എപ്പോളും ആവശ്യങ്ങൾക്ക് വേണ്ടി വിളിക്കുന്നതുകൊണ്ടുതന്നെ പ്രമോദിൻ്റെ വിദേശത്തുള്ള ഭാര്യക്ക് സംശയമായിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചുകൊണ്ട് പ്രമോദിൻ്റെ ഭാര്യ സ്മിത ശ്രീദേവിയെ നിരന്തരം ഫോണിൽ വിളിച്ച് ബുദ്ധിമുട്ടിച്ചിരുന്നതായും ശ്രീദേവി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. എന്നാൽ ശ്രീദേവി തൻ്റെ ഭർത്താവ് വിദേശത്തുനിന്നും ചിലവിനും മറ്റുമായി അയക്കുന്ന പൈസ പ്രമോദിന് കടമായി നൽകാറുണ്ടായിരുന്നു.
എന്നാൽ ശ്രീദേവി കടമായി കൊടുക്കുന്ന പൈസ പ്രമോദ് ഒരിക്കലും തിരിച്ചു നൽകാറില്ല കൂടാതെ കഴിഞ്ഞ ദിവസം ശ്രീദേവി ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണം പണയം വെച്ചിരുന്നു. എന്നാൽ ശ്രീദേവി പണയം വെച്ച് കിട്ടിയ തുക വീട്ടിലോ ബാങ്ക് അക്കൗണ്ടിലും ഇല്ല എന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ശ്രീദേവിയുടെ ബന്ധുക്കൾ പറയുന്നത് ആ പണം പ്രമോദിന് നൽകി എന്നാണ്. ബന്ധുക്കൾ പറയുന്നത് ശ്രീദേവിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഓട്ടോ ഡ്രൈവറായ പ്രമോദും ഒളിവിൽ പോയി എന്നാണ്.
ഈ കാര്യങ്ങളൊക്കെ നിലനിൽക്കെ തന്നെയാണ് ശ്രീദേവിയുടെ മരണത്തിൽ ബന്ധുക്കൾക്കൊക്കെ സംശയം ഉണ്ടായിത്തുടങ്ങിയത്. ശ്രീദേവിയുടെ മരണത്തിന് ശേഷം പ്രമോദിനെ കാണാതായതും അവരിൽ വളരെയധികം സംശയമുളവാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് കൊണ്ട് അന്വേഷണം വേണമെന്ന് ബന്ധുക്കൾ പറഞ്ഞത്.