ബിനു അടിമാലിയെ കിടക്ക പങ്കിടാൻ വിളിച്ചത് വിവാദമായി; സത്യാവസ്ഥ വെളിപ്പെടുത്തി നടി ശ്രീവിദ്യ മുല്ലശ്ശേരി.

sreevidya and binu adimali

മലയാള ടെലിവിഷൻ പരമ്പരകളിലൂടെ അഭിനയരംഗത്ത് തൻ്റെതായ ഇടം കണ്ടെത്തിയ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ശ്രീവിദ്യയെ കൂടുതലായും ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരൊറ്റ പരിപാടി കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ ശ്രീവിദ്യക്ക് സാധിച്ചിട്ടുണ്ട്. താരത്തിൻ്റെ വീട് കാസർകോടാണ്. താരത്തിനോട് ചോദിക്കുന്ന ചോദ്യങ്ങൾക്കൊക്കെ തന്നെ കൗണ്ടർ അടിച്ചാണ് താരം മറുപടി പറയുന്നത്.

അതുകൊണ്ടുതന്നെ സ്റ്റാർ മേജിക്കിലെ കൗണ്ടറുകളുടെ രാജ്ഞി എന്നാണ് അറിയപ്പെടുന്നത്. താരം പരമ്പരകളിലും ഷോകളിലും മാത്രമല്ല ഒരു യൂട്യൂബർ കൂടിയാണ്. താരം തൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. പങ്കുവെക്കുന്ന ഫോട്ടോസും വീഡിയോസും ഒക്കെ തന്നെ നിമിഷനേരം കൊണ്ട് വൈറൽ ആകാറുമുണ്ട്.

താരത്തിൻ്റെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്നു. ശ്രീവിദ്യ പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ വിവാദങ്ങളിലേക്ക് മാറിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ വിവാദങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്. ശ്രീവിദ്യ സ്റ്റാർ മാജിക് എന്ന പരിപാടിയുടെ ഇടയിൽ ബിനു അടിമാലിയുടെ കൂടെ കിടക്ക പങ്കിടണം എന്ന് പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. താരം പറഞ്ഞ ഈ വാക്കുകൾ പലരും ചോദ്യം ചെയ്തിട്ടുണ്ട് എന്നും വലിയ വിമർശനങ്ങൾക്ക് തന്നെ ഇതു വഴിതെളിച്ചെന്നും പറഞ്ഞു.

ഇങ്ങനെ പറഞ്ഞതിനു പകരം ബിനു ചേട്ടൻ എൻ്റെ കൂടെ ബെഡ് ഷെയർ ചെയ്യുമോ എന്ന് ചോദിച്ചിരുന്നെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഒന്നും ഉണ്ടാകുമായിരുന്നില്ല. മലയാളത്തിൽ ആ ചോദ്യം ചോദിച്ചതു കൊണ്ടാണ് ഇത്രയും പ്രശ്നം ഉണ്ടായത്. ബെഡ് ഷെയർ ചെയ്തു കളിക്കുന്ന ഒരു ഗെയിമിൻ്റെ ഇടയിലായിരുന്നു ഇതു പറഞ്ഞത്. ഈ ഗെയിമിന് ശ്രീവിദ്യ തിരഞ്ഞെടുക്കാൻ നോക്കിയത് അനുവിനെ ആയിരുന്നു.

എന്നാൽ അനുവിനെ തിരഞ്ഞെടുത്തുത്താൽ ഈ ഗെയിമിൽ തോറ്റുപോകും എന്ന് തോന്നിയതുകൊണ്ടാണ് ബിനു ചേട്ടനോട്‌ ബെഡ് ഷെയർ ഗെയിമിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചത്. അത് ഇത്ര വലിയ പ്രശ്നങ്ങളും ഭൂകമ്പങ്ങളും ഒന്നും ഉണ്ടാക്കുമെന്ന് കരുതിയില്ല. ഈ ഒരു ചെറിയ വാക്കിൻ്റെ പേരിൽ നിരവധി നെഗറ്റീവ് കമൻ്റുകളാണ് എനിക്ക് വന്നത് എന്ന് ശ്രീവിദ്യ പറഞ്ഞു.

ശ്രീവിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് ക്യാമ്പസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നീട് മമ്മൂട്ടി അനുസിത്താര തുടങ്ങിയവർക്കൊപ്പം ഒരു കുട്ടനാടൻ ബ്ലോഗ് എന്ന സിനിമയിലും അഭിനയിച്ചു. പിന്നീട് ഒരുപാട് സിനിമകൾ നടി അഭിനയിച്ചിട്ടുണ്ട്. നടി ശ്രീവിദ്യ അഭിനയത്രി മാത്രമല്ല ഒരു മോഡലിംഗ് കൂടിയാണ്. എയർഹോസ്റ്റസ് ആയി ജോലി ചെയ്യുമ്പോൾ സിനിമയോടുള്ള അതിയായ ആഗ്രഹം കാരണം ആ ജോലി ഉപേക്ഷിക്കുകയായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply