അലോപ്പതിക്കാരെ കുറ്റം പറഞ്ഞു അലോപ്പതി ആശുപത്രി പോയികിടന്നതിനു വിമർശനം ! താൻ അലോപതിയെ തെറി വിളിച്ചിട്ടില്ല, ശ്രീനിവാസൻ പറഞ്ഞത് കേട്ടോ ?

മലയാള സിനിമയിൽ പകരം വയ്ക്കാൻ സാധിക്കാതെ നടനാണ് ശ്രീനിവാസൻ എന്ന് പറയണം. നിരവധി ആരാധകരെ ആയിരുന്നു ശ്രീനിവാസൻ സ്വന്തമാക്കിയിരിക്കുന്നത്. ഇന്നും ശ്രീനിവാസന്റെ വിശേഷങ്ങൾക്ക് ആരാധകരെറാറുള്ളതിന്റെ കാരണമെന്നത് ശ്രീനിവാസന്റെ നർമ്മബോധം തന്നെയാണ്. ഏത് കാര്യവും തന്റെ ശൈലിയിൽ മാത്രം പറയുകയും ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് ശ്രീനിവാസൻ. പലപ്പോഴും തന്റെ അഭിപ്രായങ്ങൾ തുറന്നു പറയുവാനും ശ്രീനിവാസന് മടിയില്ല എന്നതും മറ്റൊരു സത്യമാണ്. അടുത്ത കാലത്ത് ആരോഗ്യ സംബന്ധമായ ചില ബുദ്ധിമുട്ടുകൾ ശ്രീനിവാസനെ അലട്ടുന്നുണ്ട് എന്നും അതിനാൽ സിനിമയിൽ നിന്നും മറ്റും വിട്ടുനിൽക്കുകയാണ് എന്നൊക്കെ അറിഞ്ഞിരുന്നു.

ഇദ്ദേഹത്തിന്റെ ആരോഗ്യനില വലിയതോതിൽ തന്നെ മോശം ആയിരുന്നു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നെ രോഗത്തെ അതിജീവിച്ച് കൊണ്ട് അദ്ദേഹം തിരികെ എത്തുകയും ചെയ്തിരുന്നു. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അവാർഡ് നൈറ്റിൽ താരം പങ്കെടുത്തതും വാർത്തയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ആരോഗ്യസ്ഥിതി മോശമായ സമയത്ത് ശ്രീനിവാസൻ മരണപ്പെട്ടു എന്ന തരത്തിലുള്ള വാർത്തകൾ പോലും വലിയ തോതിൽ ഉയർന്നു വന്നിരുന്ന ഈ സാഹചര്യത്തിൽ ശ്രീനിവാസൻറെ മകൻ ധ്യാൻ ശ്രീനിവാസൻ ഇതിനെതിരെ പ്രതികരിക്കുകയും ചെയ്തു. ആ സമയത്ത് ശ്രീനിവാസനെതിരെ ഒരാൾ പറഞ്ഞ ഒരു പ്രധാനമായ വിമർശനമായിരുന്നു അലോപ്പതിയെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുകയാണ് എന്ന്.

താൻ ആരെയും തെറി വിളിച്ചിട്ടില്ല എന്നും ചില കാര്യങ്ങൾ മാത്രമാണ് പറയുന്നത് എന്നും, ഇനി പറയേണ്ട സാഹചര്യം ഉണ്ടാവുകയാണെങ്കിലും താൻ അങ്ങനെ തന്നെ ആയിരിക്കും മറുപടി പറയുന്നത് എന്നും തുറന്നു പറയുകയാണ് ശ്രീനിവാസൻ. ഇപ്പോൾ നിലവിൽ തിരികെ ഒരു കാര്യത്തിൽ മാത്രമാണ് കുറ്റബോധം തോന്നിയിട്ടുള്ളത്, ഒരുപാട് സിഗരറ്റ് വലിക്കാറുണ്ടായിരുന്നു. അതാണ് കുറ്റബോധത്തിന് കാരണം. ഇപ്പോഴും ഒരു സിഗരറ്റ് ലഭിച്ചാൽ വലിക്കുന്ന ഒരു അവസ്ഥയിലാണ്. അത്രത്തോളം താൻ സിഗരറ്റിന് അഡിക്ട് ആണ്. തനിക്ക് എല്ലാരോടും പറയാൻ ഉള്ളത് സിഗരറ്റ് വലി ഉപേക്ഷിക്കാൻ സാധിക്കുമെങ്കിൽ ഉപേക്ഷിക്കുവാൻ മാത്രമാണ്.

അത്രത്തോളം താനാ ശീലത്തിന് അടിമപ്പെട്ട് പോയി എന്നും, ഈ കാര്യത്തിൽ മാത്രമേ തനിക്ക് കുറ്റബോധം ഉള്ളൂ എന്നുമാണ്. താൻ അലോപതിയെ തെറി വിളിച്ചിട്ടില്ല, ആ ആരോപണം തെറ്റാണ് എന്ന് ശ്രീനിവാസൻ പറയുന്നുണ്ട്. ശ്രീനിവാസൻറെ തിരിച്ചു വരവ് ഇപ്പോഴും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം ആരോഗ്യവാനായി വീണ്ടും സിനിമയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ പ്രേക്ഷകരെല്ലാം തന്നെ.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply