നടൻ ശ്രീനാഥ് ഭാസിയുടെ കള്ളത്തരം പൊളിച്ച വിഡിയോ പുറത്ത്.

നടൻ ശ്രീനാഥ് ഭാസിയെ കുറിച്ചുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞു നിൽക്കുന്നത്. ഒരു സിനിമ പ്രമോഷന്റെ ഇടയിൽ ഓൺലൈൻ മാധ്യമപ്രവർത്തകയോട് വളരെ മോശമായ രീതിയിൽ പെരുമാറി എന്നാണ് ശ്രീനാഥ് ഭാസിക്കെതിരെയുള്ള കുറ്റം. ചീത്തവിളിച്ചു എന്നും അ,സ ഭ്യമായ കേട്ടാലറയ്ക്കുന്ന വാക്കാണ് ഉപയോഗിച്ചത് എന്നുമാണ് മാധ്യമപ്രവർത്തകയായ സ്ത്രീ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇവരുടെ ക്യാമറമാന്മാരും ഇക്കാര്യത്തെക്കുറിച്ച് തന്നെ പറയുന്നുണ്ട്. ഒരു വിധത്തിലും അംഗീകരിക്കാൻ പറ്റാത്ത ഒരു ഭാഷ തന്നെയാണ് ശ്രീനാഥ് ഉപയോഗിച്ചിരുന്നത്.

വളരെ മോശമായ രീതിയിലാണ് സംസാരിച്ചിരുന്നത്. മാന്യമായി ക്യാമറ ഓഫ് ചെയ്യിപ്പിക്കുകയായിരുന്നു ചെയ്തത്. ആ സമയത്ത് നല്ല ഭാഷയിൽ സംസാരിച്ചു. ശേഷം ക്യാമറ ഓഫ് ചെയ്തതിനു ശേഷം രൂപവും ഭാവവും ഒക്കെ മാറുകയായിരുന്നു. അതിനുശേഷം ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ശ്രീനാഥ് പറയുന്നത് അങ്ങനെയൊന്നും ചെയ്തിട്ടില്ല എന്നാണ്. താൻ ആരെയും ചീത്ത വിളിച്ചിട്ടില്ല എന്നും നടൻ പറഞ്ഞിരുന്നു. ഇപ്പോൾ ഒരു അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മാധ്യമ പ്രവർത്തക നൽകിയ പരാതി 100% സത്യമാണ് എന്ന തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. റെഡ് കാർപെറ്റിന് നൽകിയ ഒരു അഭിമുഖത്തിൽ വളരെ മോശമായി തന്നെ ശ്രീനാഥ് സംസാരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്.

വളരെ അ,സ ഭ്യമായ വാക്കുകളാണ് ഈ അഭിമുഖത്തിലും ശ്രീനാഥ് പറയുന്നത്. എന്നാൽ ഇതിലെ അവതാരകൻ ഒരു ചിരിയോടെ ഇതെല്ലാം കേട്ട് ഇരിക്കുകയാണ്. ഒരു ചിരിയോടെ അദ്ദേഹം ഇത് എടുക്കുന്നുണ്ട് എന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു. ഇതിനു താഴെ വരുന്ന കമന്റുകൾ നടന് എതിരെ ഉള്ളത് തന്നെയാണ്. വേറെ എവിടെയെങ്കിലും ഇരുന്നു നടൻ ഇത് പറഞ്ഞിരുന്നത്. എങ്കിൽ മുഖമടച്ച് അടി കിട്ടേണ്ട കേസാണ്. സ്റ്റുഡിയയുടെ ഉള്ളിൽ ആയതുകൊണ്ട് മാത്രം തന്റെ ജോലി ഇത് ആയതുകൊണ്ട് മാത്രമാണ് അവതാരകൻ ക്ഷമിച്ചത്. ഇത്രയും അപമാനം ശ്രമിച്ചിട്ടും എല്ലാം ഒരു പുഞ്ചിരിയോടെ നേരിടുന്ന അവതാരകൻ ഒപ്പമാണ് ഞങ്ങൾ എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്.

ഈ അഹങ്കാരം കാണുമ്പോഴാണ് ഇത്രയും കാലങ്ങളായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ വില മനസ്സിലാകുന്നത് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. ഒന്നോ രണ്ടോ പടത്തിൽ അഭിനയിച്ചപ്പോഴും ഇങ്ങനെ തെറി വിളിക്കുന്നത് എന്തുകൊണ്ടാണ് മനസ്സിലാക്കാൻ പറ്റുന്നില്ല എന്നും ചിലർ പറയുന്നുണ്ട്. വളരെ മോശം കമന്റുകൾ ആണ് ശ്രീനാഥ് ഭാസിക്ക് എൽക്കേണ്ടതായി വരുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply