ഞങ്ങൾ മാംസാഹാരം കഴിക്കുന്നത് നിർത്തി ! അച്ഛൻ മരിച്ചതിന് ശേഷം ‘അമ്മ വീടിന് പുറത്തേക്ക് ഇറങ്ങിയിട്ടില്ല…ബലികുടീരത്തിലെ ആ കാറ്റിന് അച്ഛന്റെ മണം ആണ്…കലാഭവൻ മണിയുടെ ഓർമ്മകൾ പങ്കു വെച്ച് മകൾ ശ്രീലക്ഷ്മി

മലയാള സിനിമയിൽ ഒരിക്കലും നികത്താനാവാത്ത ഒരു ശൂന്യത സൃഷ്ടിച്ച താരമാണ് കലാഭവൻ മണി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം സജീവമായിരുന്ന കലാഭവൻ മണി, കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്തെത്തുന്നത്. പതിറ്റാണ്ടുകളോളം ഹാസ്യതാരമായി സിനിമയിൽ തിളങ്ങിയ മണി പിന്നീട് നായകനിരയിലേക്ക് വളരുകയായിരുന്നു. നാടൻപാട്ട് എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് മനസ്സിൽ തെളിയുന്ന മുഖമാണ് മണിയുടെത്. അഭിനയത്തിന് പുറമെ മണിയുടെ നാടൻ പാട്ടുകളും ഏറെ ശ്രദ്ധേയമായിരുന്നു. സിനിമയിൽ നായകൻ ആയി തിളങ്ങി നിന്ന സമയത്ത് പോലും തന്റെ നാടൻപാട്ടുകളെ മാണി കൈവിട്ടിരുന്നില്ല. തൃശ്ശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായിരുന്ന മണി കരൾ സംബന്ധമായ രോഗത്തെ തുടർന്ന് മാർച്ച് 6 2016ൽ അന്തരിച്ചു.

1995ൽ സിബി മലയിൽ സംവിധാനം ചെയ്ത “അക്ഷരം” എന്ന ചിത്രത്തിലൂടെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ സിനിമയിലെത്തിയ കലാഭവൻ മണി, “സല്ലാപം” എന്ന ചിത്രത്തിലെ ചെത്തുകാരന്റെ വേഷത്തിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധേയനാകുന്നത്. മണി നായകനായെത്തിയ “വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും”, “കരുമാടിക്കുട്ടൻ” എന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകപ്രീതി നേടിയിരുന്നു. മണിയുടെ പാട്ടും അഭിനയം പോലെ തന്നെ പ്രശസ്തമാണ് മണിയുടെ സ്വതസിദ്ധമായ ചിരിയും. അപ്രതീക്ഷിതമായ താരത്തിന്റെ വിയോഗം കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ദുരൂഹതകൾ നിറഞ്ഞ കലാഭവൻ മണിയുടെ മരണത്തിന് ശേഷം ഒരുപാട് വിവാദങ്ങൾ ഉയർന്നിരുന്നു. ആരാധകരെ കണ്ണീരിലാഴ്ത്തി പ്രിയതാരം ഈ ലോകത്തോട് വിട പറഞ്ഞിട്ട് ആറു വർഷമായി. മണിയുടെ ഓർമ്മ ദിനത്തിൽ മകൾ ശ്രീലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അച്ഛൻ മരിച്ചു എന്ന് എല്ലാവരും പറയുമ്പോഴും അത് വിശ്വസിക്കാൻ മകൾക്ക് കഴിയുന്നില്ല. കാരണം അച്ഛന്റെ ആത്മാവ് ഇവർക്കൊപ്പമുണ്ട്.

ശ്രീലക്ഷ്മിയുടെ പത്താം ക്ലാസ് പരീക്ഷ തുടങ്ങുന്നതിന് കുറച്ചു ദിവസം മുമ്പാണ് കലാഭവൻമണി മരിക്കുന്നത്. ഒരിക്കൽ കലാഭവൻമണി മകളെ വിളിച്ചിരുത്തി പറഞ്ഞിരുന്നു, “അച്ഛന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പത്താംക്ലാസിൽ കോപ്പി അടിച്ചിട്ടും ജയിക്കാനായില്ല. മോൻ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച് ഡോക്ടറാകണം. ചാലക്കുടിയിൽ അച്ഛനൊരു ആശുപത്രി കെട്ടി തരും. അവിടെ പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം” എന്നായിരുന്നു മണിയുടെ വാക്കുകൾ. മകൾ ശ്രീലക്ഷ്മിയെ ഒരിക്കലും മണി മോളെ എന്ന് വിളിച്ചിട്ടില്ല. മോനെ എന്ന് മാത്രമേ വിളിക്കാറുണ്ടായിരുന്നുള്ളൂ. മകൾക്ക് ആൺകുട്ടികളെ പോലെ നല്ല ധൈര്യവും, കാര്യപ്രാപ്തിയും, കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്ക് നോക്കി നടത്താനും കഴിയണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. പലപ്പോഴും കുട്ടിയായ തന്നോട് എന്തിനാണ് അച്ഛൻ ഇങ്ങനെ പറയുന്നത് എന്ന് ശ്രീലക്ഷ്മി ഓർക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അച്ഛൻ അന്ന് പറഞ്ഞതിന്റെ പൊരുൾ ഈ മകൾക്ക് മനസ്സിലാവുന്നു.

മണിയുടെ വിയോഗത്തിന് ശേഷം ‘അമ്മ വീടിന് പുറത്തേക്കിറങ്ങിയിട്ടില്ല എന്ന് ശ്രീലക്ഷ്മി പറയുന്നു. മണി ഉള്ളപ്പോൾ അദ്ദേഹത്തിനോടൊപ്പം മാത്രം ആയിരുന്നു ഭാര്യ പുറത്തേക്ക് പോകുമായിരുന്നുള്ളൂ. അച്ഛന്റെ വിയോഗത്തോടെ ശ്രീലക്ഷ്മിയും അമ്മയും നോൺ വെജ് ആഹാരം പാടേ ഉപേക്ഷിക്കുകയായിരുന്നു. മണിയുടെ ബലികുടീരത്തിന് അടുത്ത് പോകുമ്പോൾ ഒരു പ്രത്യേക കാറ്റ് വീശും എന്നും അതിന് അച്ഛന്റെ പെർഫ്യുമിന്റെ മണം ആണെന്നും മകൾ ശ്രീലക്ഷ്മി പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply