അറിയപ്പെടുന്ന ഒരു മലയാളി മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ശ്രീലക്ഷ്മി തൻ്റെ ഫോട്ടോഷൂട്ടിലൂടെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് ശ്രീലക്ഷ്മി ഒരു മഞ്ഞ സാരിയുടുത്ത് റേഡിയോയും ഒരു ക്യാമറയും ടേബിളിൽ അടുത്തു വെച്ചുകൊണ്ട് ഇരിക്കുന്ന ഒരു ഫോട്ടോയാണ്. മോഡലായ ശ്രീലക്ഷ്മി സതീഷിൻ്റെ ഈ ഒരു ഫോട്ടോ രാം ഗോപാൽ വർമ്മ അദ്ദേഹത്തിൻ്റെ ഓഫീസിൻ്റെ ചുവരിൽ പ്രിൻ്റ് ചെയ്തു വെച്ചിട്ടുണ്ട്.
ഇതോടുകൂടിയായിരുന്നു ശ്രീലക്ഷ്മിയെ ജനങ്ങൾ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങിയത്. ഈ ഒരു ചിത്രം വൈറലായതോടുകൂടി തന്നെ ശ്രീലക്ഷ്മിക്ക് സൈബർ ആക്രമണങ്ങളും കൂടുതലായി നേരിടേണ്ടി വന്നു. ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ തൻ്റെ ഫോട്ടോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്ന കമൻ്റുകളെ കുറിച്ചും മെസ്സേജുകളെ കുറിച്ചും ഒക്കെ തുറന്നു പറയുകയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് ശ്രീലക്ഷ്മി ഈ കാര്യങ്ങളൊക്കെ വെളിപ്പെടുത്തിയിരിക്കുന്നത്.
ശ്രീലക്ഷ്മി പറഞ്ഞത് ഈ ചിത്രത്തിന് നിരവധി നല്ല കമൻ്റുകളും അതുപോലെ തന്നെ വളരെ മോശമായ കമൻ്റുകളും വന്നിട്ടുണ്ട് എന്നാണ്. അതിൽ ഒരു മെസ്സേജ് സംവിധായകനായ രാം ഗോപാൽ വർമ്മ സ്ത്രീ വിഷയത്തിൽ തല്പരനാണെന്നും അതുകൊണ്ട് താൻ വളരെയധികം സൂക്ഷിക്കണം എന്നും ആയിരുന്നു. ശ്രീലക്ഷ്മി പറഞ്ഞത് അദ്ദേഹം തന്നോട് വളരെ മാന്യമായ രീതിയിൽ മാത്രമാണ് പെരുമാറിയിട്ടുള്ളത് എന്നാണ്.
രാം ഗോപാൽ വർമ്മ തൻ്റെ അനുവാദം ചോദിച്ചതിനു ശേഷം മാത്രമായിരുന്നു തൻ്റെ ചിത്രങ്ങൾ അദ്ദേഹത്തിൻ്റെ ഓഫീസ് ചുവരിൽ പതിപ്പിച്ചതും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എന്നും ശ്രീലക്ഷ്മി പറഞ്ഞു. ഈ ചിത്രത്തിന് താഴെ മോശം കമൻ്റ് വന്നതോടുകൂടി ശ്രീലക്ഷ്മി പറഞ്ഞത് കേരളത്തിലെ ആളുകളുടെ ലൈംഗിക ദാരിദ്രത്തെ ആണ് ഇത് ചൂണ്ടി കാണിക്കുന്നത് എന്നാണ്. മറ്റൊരു ലജ്ജാവഹമായ കാര്യം ഈ ചിത്രത്തിന് താഴെ മോശം കമൻ്റിട്ടതിൽ കൂടുതലും സ്ത്രീകളാണ് എന്നതാണ്.
ശ്രീലക്ഷ്മി പറഞ്ഞത് സ്വന്തം അക്കൗണ്ടുകളിലെ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന സമയത്ത് കമൻ്റ് ഓഫ് ചെയ്തു കഴിഞ്ഞാലും മറ്റ് അക്കൗണ്ടുകളിലേക്ക് ഫോട്ടോ എത്താറുണ്ടെന്നും അത്തരം കമൻ്റുകൾ വായിക്കാൻ പോലും അറപ്പ് തോന്നുന്ന തരത്തിലുള്ളതാണെന്നും പറഞ്ഞു. താൻ സാരി ധരിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയ സമയത്ത് തൻ്റെ ബന്ധുക്കളും കുടുംബക്കാരും നാട്ടുകാരും ഒക്കെ ഒരുപാട് കുറ്റപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.
എന്നാൽ തനിക്ക് തൻ്റെ വസ്ത്രധാരണത്തിൽ വളരെയധികം കോൺഫിഡൻസ് ആണെന്നും ശ്രീലക്ഷ്മി പറഞ്ഞു. അതുകൊണ്ടുതന്നെ ആ കാര്യങ്ങളിൽ ഒന്നും തനിക്ക് വിഷമമില്ലെന്നും അതിലൊന്നും താൻ ബോതേർഡ് ചെയ്യാറില്ലെന്നും ശ്രീലക്ഷ്മി അഭിമുഖത്തിനിടെ പറഞ്ഞു. ശ്രീലക്ഷ്മിയുടെ വൈറലായ ഫോട്ടോഷൂട്ടിൻ്റെ ഫോട്ടോഗ്രാഫർ ആഘോഷ് വൈഷ്ണവ് ആണ്.