ശ്രീവിദ്യ അങ്ങനെ ആയിരുന്നു – വളരെ പെട്ടന്നാണ് അവർ ആരെന്നു പോലും നോക്കാതെ പ്രണയത്തിലായിരുന്നത് ! പ്രത്യേകതകൾ നിറഞ്ഞ സ്വഭാവക്കാരി ആയിരുന്നു ശ്രീവിദ്യ എന്ന് വെളിപ്പെടുത്തൽ

ശാലീന സൗന്ദര്യവും അഭിനയമികവും കൊണ്ട് മലയാളികളുടെ ഹൃദയങ്ങളിൽ ഇന്നും തങ്ങി നിൽക്കുന്ന താരമാണ് ശ്രീവിദ്യ. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ശ്രീവിദ്യ നായികയായും സഹനടി ആയും ‘അമ്മ വേഷങ്ങളിലും എല്ലാം സാന്നിധ്യം അറിയിച്ചിരുന്നു. ശ്രീവിദ്യയുടെ അഭിനയജീവിതം പോലെ അത്ര ശോഭനീയം ആയിരുന്നില്ല അവരുടെ വ്യക്തി ജീവിതം. സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീകുമാരൻ തമ്പി ശ്രീവിദ്യയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ആരാധകരെ എല്ലാം ദുഃഖത്തിലാഴ്ത്തി കൊണ്ടായിരുന്നു ശ്രീവിദ്യയുടെ അകാല വിയോഗം. ശ്രീവിദ്യ ഈ ലോകത്തോട് വിട പറഞ്ഞതിന് ശേഷമുള്ള ഒരു അഭിമുഖത്തിലായിരുന്നു ശ്രീകുമാരൻ തമ്പി ശ്രീവിദ്യയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. ജോർജ് തോമസ് എന്ന നിർമ്മാതാവുമായിട്ടായിരുന്നു ശ്രീവിദ്യയുടെ വിവാഹം. “തീക്കനൽ” എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആയിരുന്നു ഇവർ പ്രണയത്തിൽ ആവുന്നത്. പൊതുവേ നിർമ്മിക്കുന്ന സിനിമകളിലെ നായികമാരുമായി വളരെ അടുത്ത ഇടപഴകുന്ന ഒരു സ്വഭാവം ജോർജ് തോമസിന് ഉള്ളതായി ശ്രീകുമാരൻ തമ്പി പറയുന്നു.

അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ ശ്രീവിദ്യയുമായി അയാൾ ബന്ധം സ്ഥാപിക്കുകയും അവർ തമ്മിൽ പ്രണയത്തിൽ ആവുകയുമായിരുന്നു. ആരുമായും വളരെ പെട്ടെന്ന് പ്രണയത്തിലാകുന്ന സ്വഭാവമാണ് ശ്രീവിദ്യക്ക്. എന്നാൽ അന്യ ജാതിക്കാരനെ മകൾ വിവാഹം കഴിക്കുന്നത് ശ്രീവിദ്യയുടെ ‘അമ്മ ശക്തമായി എതിർത്തു. പ്രണയം അന്ധമായത് കൊണ്ട് തന്നെ എല്ലാ എതിർപ്പുകളും മറികടന്നു കൊണ്ട് ഇവർ വിവാഹിതരായി.

വിവാഹശേഷമായിരുന്നു പല സത്യങ്ങളും ശ്രീവിദ്യ തിരിച്ചറിയുന്നത്. ജോർജ് കോടീശ്വരൻ അല്ല എന്നും അയാൾ തന്നെ കബളിപ്പിക്കുക ആയിരുന്നെന്നും താരം മനസ്സിലാക്കി. ജോർജിന്റെ പേരിൽ നിർമ്മിച്ച സിനിമകളുടെ ഒന്നും യഥാർത്ഥ നിർമ്മാതാവ് ജോർജ് ആയിരുന്നില്ല. അദ്ദേഹത്തിന്റെ പേരിൽ ഒരു സുഹൃത്തായിരുന്നു ശരിക്കും ഉള്ള നിർമാതാവ് എന്ന് ശ്രീവിദ്യ വിവാഹ ശേഷം മനസിലാക്കി. ഇതിനെക്കുറിച്ച് നടൻ മധു ശ്രീവിദ്യയോട് വിവാഹത്തിന് മുമ്പ് തന്നെ പറഞ്ഞിരുന്നു.

എന്നാൽ അന്ന് ഇതൊന്നും വിശ്വസിക്കാൻ ശ്രീവിദ്യ കൂട്ടാക്കിയില്ല. മധുവിനോട് പിണങ്ങുകയും ഒരിക്കലും മധുവിനോടൊപ്പം അഭിനയിക്കില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു എന്ന് ശ്രീകുമാരൻ തമ്പി ഓർക്കുന്നു. ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ സ്വഭാവക്കാരി ആയിരുന്നു ശ്രീവിദ്യ എന്നും പെട്ടെന്ന് ആരുമായും പ്രണയത്തിലാകുന്ന ഒരു രീതിയായിരുന്നു അവരുടേത് എന്നും ശ്രീകുമാരൻ തമ്പി പറയുന്നു. അത് അവരുടെ വ്യക്തി ജീവിതത്തിൽ ഒരുപാട് നഷ്ടങ്ങൾ വരുത്തി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ചു പതിറ്റാണ്ടുകൾ നീണ്ടു നിന്ന അഭിനയവിസ്‌മയം ആയിരുന്നു ശ്രീവിദ്യ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 800 ഓളം സിനിമകളിൽ അഭിനയിച്ച ശ്രീവിദ്യ തന്റെ അഭിനയമികവും ശാലീന സൗന്ദര്യം കൊണ്ടും ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ ശ്രീവിദ്യ മലയാളത്തനിമയുടെ മറുവാക്ക് ആയിരുന്നു. അപ്രതീക്ഷിതമായ താരത്തിന്റെ വിയോഗം ആരാധകർക്കും സഹപ്രവർത്തകർക്കും ഹൃദയഭേദകമായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply