ഫ്ലവേഴ്സ് ടിവിയിലെ ഉപ്പും മുളകും എന്ന പരിപാടി മലയാളികൾക്കെല്ലാം തന്നെ ഒരുപോലെ ഇഷ്ടമാണ്. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും ജനങ്ങളുടെ ഹൃദയത്തിലേക്ക് കേറിയിട്ടുണ്ട്. ഈ പരമ്പരയിൽ അഭിനയിക്കുന്ന റിഷി എസ് കുമാർ പരിപാടിയുടെ സംവിധായകനെതിരെ രംഗത്ത് വന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത് റിഷിയുടെ വാക്കുകളാണ്. പരമ്പരയിൽ മുടിയൻ എന്ന കഥാപാത്രമാണ് റിഷി അവതരിപ്പിക്കുന്നത്.
സംവിധായകനെതിരെ റിഷി പറയാനുണ്ടായ കാരണം പരമ്പരയിൽ നിന്നും എന്താണ് മാറിനിൽക്കുന്നത് എന്ന് ചോദിച്ചപ്പോൾ ആയിരുന്നു. റിഷി ഉപ്പും മുളകും സംവിധായകനുമായുള്ള ചില പ്രശ്നങ്ങൾ കൊണ്ടാണ് ആ പരമ്പരയിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് പറഞ്ഞത്. പരമ്പരയുടെ സംവിധായകൻ കാരണം ഒരുപാട് ടോർച്ചറുകൾ തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞു. റിഷി സംവിധായകനെതിരെ പറഞ്ഞ വാക്കുകൾ ഫ്ലവേഴ്സ് ടിവിക്കും അതുപോലെ തന്നെ ഉപ്പും മുളകും എന്ന പരമ്പരക്കും വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.
എന്നാൽ റിഷി ഉപ്പും മുളകിൻ്റെയും സംവിധായകനെതിരെ ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഫ്ലവേഴ്സ് ചാനലുടമയായ ശ്രീകണ്ഠൻ നായർ മറുപടി പറയുന്നുണ്ട്. ശ്രീകണ്ഠൻ നായർ 24 ചാനലിലെ മോണിംഗ് ഷോയിൽ സംസാരിക്കുമ്പോളായിരുന്നു ഈ പ്രശ്നത്തിനുള്ള മറുപടി നൽകിയത്. ശ്രീകണ്ഠൻ നായർ പറയുന്നത് സോഷ്യൽ മീഡിയയിലൂടെ അറിയുന്ന പല കാര്യങ്ങളും സത്യമായിരിക്കില്ലെന്നാണ്. ആർട്ടിസ്റ്റ് പെട്ടെന്ന് തടിച്ചുകൊഴുക്കും എന്നാൽ അങ്ങനെ കൊഴുത്തുകഴിഞ്ഞാൽ താങ്ങാൻ ആവില്ല എന്നും ചിലപ്പോൾ ചാനലിനെക്കാളും മുകളിലേക്ക് എത്തുമെന്നും.
അങ്ങനെ ചാനലിന് മുകളിലേക്ക് വളർന്നുവീഴുന്നത് വെട്ടി വീഴ്ത്താതെ മറ്റു വഴികൾ ഒന്നും തന്നെയില്ലെന്ന് നിങ്ങൾ മനസ്സിലാക്കണമെന്നും അതിൽ കൂടുതൽ തനിക്കൊന്നും പറയാനില്ലെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് ശ്രീകണ്ഠൻ നായർ പറഞ്ഞത്. ഒരു പ്രശ്നമുണ്ടായി കഴിഞ്ഞപ്പോൾ അതിൻ്റെ ഒരു വശം മാത്രമാണ് എല്ലാവരും അറിഞ്ഞതെന്നും ഒരു ദിവസം മുഴുവൻ അതിനുവേണ്ടി നടക്കാൻ പറ്റില്ലെന്നും ഒന്നുകിൽ പ്രേക്ഷകർ ഇനിയും നിർബന്ധിക്കുകയാണെങ്കിൽ പല സത്യങ്ങളും തുറന്നു പറയേണ്ടിവരുമെന്നും അതിലൂടെ ആർക്കും ഒരു ഗുണവും ലഭിക്കില്ലെന്നും ശ്രീകണ്ഠൻ നായർ പറഞ്ഞു.
തന്നെ പൂർണമായി ഒഴിവാക്കുവാൻ വേണ്ടി ബാംഗ്ലൂർ ഡ്രഗ് കേസിൽ താൻ കുടുങ്ങിയെന്ന് വരുത്തി തീർക്കുകയാണെന്നാണ് മുടിയൻ ഇപ്പോൾ പറയുന്നത്. ആ എപ്പിസോഡിൻ്റെ ഷൂട്ടിംഗ് കഴിഞ്ഞുവെന്നും രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞതെന്നും. അവർക്ക് തന്നെ ഈ പരമ്പരയിൽ നിന്നും മാറ്റുവാൻ വേറെ പല വഴികളും ഉണ്ടായിരുന്നു. അച്ഛനും അമ്മയും പറഞ്ഞിരുന്നു ഈ എപ്പിസോഡ് ഇടരുതെന്ന്. പക്ഷേ സംവിധായകൻ അച്ഛൻ്റെയും അമ്മയുടെയും വാക്കുകൾ കേട്ടില്ല എന്നാണ് റിഷി പറഞ്ഞത്. ഇതൊക്കെ പറയുന്ന സമയത്ത് റിഷി പൊട്ടിക്കരയുന്നുണ്ടായിരുന്നു.