പഴയിടത്തെ വേദനിപ്പിച്ചത് അരുൺകുമാറിന്റെ വാക്കുകൾ – അരുൺകുമാറിന്റെ ബോസ്സായ ശ്രീകണ്ഠൻ നായർ ഈ പ്രശ്നത്തെ കുറിച്ച് പറഞ്ഞത് കേട്ടോ

arun kumar sreekandan nair pazhayidam mohanan namboothiri

പഴയിടം നമ്പൂതിരിയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൻ്റെ ഭക്ഷണ ചുമതല ഏർപ്പെടുത്തിയിരുന്നത് പഴയടം നമ്പൂതിരിയായിരുന്നു. ഭക്ഷണമായി ബന്ധപ്പെട്ടു കൊണ്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 24 ചാനലിലെ മുൻ അവതാരകനായിരുന്ന അരുൺ കുമാറുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളിപ്പോൾ നിലനിൽക്കുന്നത്. അരുൺകുമാർ ഇപ്പോൾ നിലവിൽ 24 ചാനലിൽ വർക്ക് ചെയ്യുന്നില്ല.

അദ്ദേഹം ഇപ്പോൾ യൂണിവേഴ്സിറ്റിയിലെ ഒരു സ്വതന്ത്ര അധ്യാപകനായാണ് ജോലി ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ സ്വന്തം അഭിപ്രായങ്ങൾ പറയുവാൻ സ്വാതന്ത്ര്യമുണ്ട്. ഒരാളുടെ സ്വന്തം അഭിപ്രായങ്ങളെ എതിർത്ത് പറയാൻ മറ്റാർക്കും അവകാശങ്ങൾ ഇല്ല. അരുണിൻ്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണെന്ന് ശ്രീകണ്ഠൻ നായർ പറഞ്ഞിരുന്നു. അരുൺകുമാർ തൻ്റെ സോഷ്യൽ മീഡിയ വഴി പഴയിടം നമ്പൂതിരിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ ഇപ്പോൾ പല ആളുകൾക്കും സംശയം അരുൺകുമാറിൻ്റെ പോസ്റ്റിന് ചാനൽ 24 മായി ബന്ധമുണ്ടോ എന്നാണ്. ആളുകളുടെ സംശയം ഇല്ലാതാക്കുവാൻ വേണ്ടിയാണ് ശ്രീകണ്ഠൻ നായർ ഇപ്പോൾ മുന്നോട്ടു വന്നിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട് 24 ചാനലിന് ഒരു ബന്ധവുമില്ല എന്ന് ശ്രീകണ്ഠൻ നായർ അറിയിച്ചു. എത്രയോ കലോത്സവ വേദികളിലെ കുട്ടികൾക്ക് വേണ്ടി ഭക്ഷണം വിളമ്പിക്കൊണ്ട് മഹത്തായ ഒരു കർമ്മം ചെയ്ത പഴയിടം മോഹനൻ നമ്പൂതിരിയെ വേദനിപ്പിക്കേണ്ടായിരുന്നു എന്ന അഭിപ്രായമാണ് ശ്രീകണ്ഠൻ നായരുടേത്.

കലോത്സവ വേദിയിൽ നോൺവെജ് വിഭവങ്ങൾ ഉണ്ടാവണമെന്ന അഭിപ്രായമായിരുന്നു അരുണിൻ്റെത്. അരുൺ പറയുന്നത് കലോത്സവവേദിയിൽ പങ്കെടുക്കുന്ന കുട്ടികളിൽ ഭൂരിപക്ഷവും നോൺ വെജിറ്റേറിയൻ ആണ് അതുകൊണ്ടുതന്നെ വെജിറ്റേറിയൻ ഭക്ഷണം നൽകുന്നത് ജാതിയുടെയും മതത്തിൻ്റെയും പേരിലൊക്കെ ഉള്ള വിവേചനം ആണെന്നാണ്. ഭക്ഷണത്തെ കുറിച്ചുള്ള ഇത്തരം ചർച്ചകൾ വലിയ തരത്തിലുള്ള വാർത്തയായതോടു കൂടി പഴയിടം ഇനി താൻ കലോത്സവേദിയിലുള്ള ഭക്ഷണചാർജ് ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് പറഞ്ഞു.

ഇത്തരത്തിലുള്ള വാർത്തകൾ തന്നിൽ ഭയം ഉണ്ടാക്കിയെന്നും അതുകൊണ്ടുതന്നെ പാചകം നിയന്ത്രിക്കുവാൻ തന്നെ കൊണ്ട് കഴിയില്ലെന്നും പഴയിടം തുറന്നടിച്ചു പറഞ്ഞു. ഈ പ്രശ്നത്തെ വീണ്ടും ചർച്ചാവിഷയമാക്കി എടുത്തുകൊണ്ട് അദ്ദേഹം ഇനിയും കലോത്സവ ഭക്ഷണ ടെൻഡറിൽ പങ്കെടുക്കണമെന്ന് അരുൺ പറഞ്ഞു. കലോത്സവത്തിന് നോൺവെജ് വിഭവം എന്ന തൻ്റെ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാകില്ല. കലോത്സവ ഭക്ഷണ ചാർജ് ഏറ്റെടുക്കുന്ന ആൾ ഏതു ജാതിയാണോ മതമാണോ എന്നൊന്നും നോക്കാതെ തൻ്റെ ചോദ്യം ആവർത്തിക്കുമെന്നും അരുൺ പറഞ്ഞു. അരുൺകുമാറിൻ്റെ ഇത്തരം വാക്കുകൾ കലോത്സവ വേദിയിലും ജാതിമതസ്പർദ്ധ വർദ്ധിപ്പിക്കുന്ന തരത്തിലുള്ളതാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply