മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട താരകുടുംബമാണ് താരാകല്യാണിന്റെത്. സിനിമാ-സീരിയൽ താരവും നർത്തകിയുമായ താര കല്യാനിന്റെയും നർത്തകനും നടനുമായ രാജാറാമിന്റെയും ഏകമകളാണ് സൗഭാഗ്യ വെങ്കിടേഷ്. മികച്ച നർത്തകനായ രാജാറാം “ദേവത”, “ദേശാടനപക്ഷി”, “നിഴൽയുദ്ധം” എന്നീ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് താര കല്യാൺ.
“മയിൽപ്പീലിക്കാവ്”, “റിഷിവംശം” എന്നീ ചിത്രങ്ങളിൽ നൃത്ത സംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട് താര കല്യാൺ. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും ഒരു സെലിബ്രിറ്റിയാണ് താരപുത്രി ആയ സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷ് ക്വീൻ എന്നാണ് സൗഭാഗ്യയെ സമൂഹമാധ്യമങ്ങളിൽ ഉള്ളവർ വിശേഷിപ്പിക്കുന്നത്. ഡബ്സ്മാഷിലൂടെ ഏറെ ശ്രദ്ധേയയായ താരമാണ് സൗഭാഗ്യ. വേറിട്ട ആശയങ്ങൾ കൊണ്ടും മികച്ച അവതരണം കൊണ്ടും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് സൗഭാഗ്യ.
സൗഭാഗ്യയുടെ വീഡിയോകൾ എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്. അമ്മയെയും മുത്തശ്ശി സുബ്ബലക്ഷ്മിയുടെ പോലെ മികച്ച നർത്തകിയായ സൗഭാഗ്യ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. സൗഭാഗ്യ പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. “ഇമ്മിണി ബല്യ ഒരു ഫാൻ” എന്ന ടാലന്റ് ഹണ്ട് ഷോയിൽ വിധികർത്താവായി മിനിസ്ക്രീനിലേക്ക് ചുവടുവച്ച സൗഭാഗ്യ നടനും നർത്തകനുമായ അർജുൻ സോമശേഖരനെ ആണ് വിവാഹം കഴിച്ചത്.
2020 ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വച്ച് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു വിവാഹം. സൗഭാഗ്യയുടെ ഡബ്സ്മാഷ് വീഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു അർജുൻ സോമശേഖരൻ. താരകല്യാണിന്റെ ശിഷ്യനായിരുന്ന അർജുൻ. ഇവരെ പോലെ തന്നെ മലയാളികൾക്ക് സുപരിച്ചതായാണ് ഇവരുടെ മകൾ സുദർശനയെയും.
സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇരുവരും മകളുടെ ചിത്രങ്ങളും വിശേഷങ്ങളും നിരന്തരം പങ്കു വെക്കാറുണ്ട്. കഴിഞ്ഞ ദിവസം സുദർശനയുടെ നക്ഷത്ര പിറന്നാൾ താര കല്യാൺ അതിഗംഭീരമായി ആഘോഷിച്ചിരുന്നു. ഒഫീഷ്യൽ പിറന്നാൽ ആഘോഷം നടത്താൻ ഉള്ള അധികാരം അച്ഛനും അമ്മയ്ക്കും ആയതിനാൽ നക്ഷത്ര പിറന്നാൾ ആഘോഷിക്കാൻ ഉള്ള അവകാശം ചോദിച്ചു വാങ്ങിക്കുകയായിരുന്നു എന്ന് താര കല്യാൺ പങ്കു വെച്ചു.
പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ താര കല്യാൺ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കു വെച്ചിട്ടുണ്ട്. പിറന്നാൾ ദിവസം രാവിലെ തന്നെ സുദർശനയുമായി അർജുനും സൗഭാഗ്യയും താര കല്യാണിന്റെ വീട്ടിൽ എത്തി. പിറന്നാൾ ദിനത്തിൽ പേരക്കുട്ടിയെ കുളിപ്പിച്ചതും ഭക്ഷണം കഴിപ്പിച്ചതും എല്ലാം അമ്മമ്മ തന്നെ ആയിരുന്നു. ഇതെല്ലം നോക്കി നിൽക്കുമ്പോൾ മകൾ ജനിക്കുന്നതിന് മുമ്പ് നടന്ന ചില കാര്യങ്ങൾ തുറന്നു പറയുകയാണ് സൗഭാഗ്യ.
വിവാഹം കഴിഞ്ഞ് കൊച്ചൊക്കെ ആയാൽ തന്നെ ശല്യപ്പെടുത്തരുത് എന്ന് ‘അമ്മ സൗഭാഗ്യയോട് പറഞ്ഞിരുന്നു. നീയായി നിന്റെ കൊച്ചായി. പ്രസവിച്ചിട്ട് എന്റെ കയ്യിലേക്കൊന്നും തന്നേക്കരുത്. ഞാൻ ഒന്നും നോക്കില്ല.എടുക്കുക പോലുമില്ല. എനിക്ക് കുട്ടികളെയൊന്നും ഇഷ്ടമില്ല. ദൂരെ നിന്ന് കാണും പോകും. ഇങ്ങനെയൊക്കെ പറഞ്ഞ അമ്മയ്ക്ക് ഉണ്ടായ മാറ്റങ്ങളും സൗഭാഗ്യ വെളിപ്പെടുത്തി. ഇപ്പോൾ മകളെ കണ്ടു കഴിഞ്ഞാൽ അമ്മയ്ക്ക് തന്നെ കുളിപ്പിക്കണം, ഭക്ഷണം നൽകണം, ഉറക്കണം എന്ന് വാശി ആണെന്ന് സൗഭാഗ്യ പങ്കു വെച്ചു. കുഞ്ഞ് വന്നതിന് ശേഷം എല്ലാം മാറി എന്ന് സൗഭാഗ്യ പറയുമ്പോൾ ചിരിക്കുന്ന താര കല്യാണിനെ വീഡിയോയിൽ കാണാം.