അച്ഛന്റെ വേർപാടിനു ശേഷം ഒറ്റപ്പെട്ട അമ്മയ്ക്ക് ഒരു പുതിയ ജീവിത പങ്കാളിയെ തേടുന്നതിനെ കുറിച്ച് സൗഭാഗ്യയുടെ വാക്കുകൾ കേട്ടോ?

താരാ കല്യാൺ മലയാളികൾക്ക് എല്ലാം തന്നെ പ്രിയപ്പെട്ടതാണ്. താരാ കല്യാണിൻ്റെ ഭർത്താവ് രാജാറാം മരണപ്പെട്ടു. അദ്ദേഹം ഒരു ആക്ടർ ആയിരുന്നു. ഇവരുടെ മകളുടെ പേര് സൗഭാഗ്യ വെങ്കിടേഷ് എന്നാണ്. താരാ കല്യാണിൻ്റെ അമ്മയും സിനിമയിൽ അഭിനയിക്കുന്നുണ്ട്. അമ്മയുടെ തനിച്ചുള്ള ജീവിതത്തെക്കുറിച്ചും അമ്മയ്ക്ക് ഒരു കൂട്ടുണ്ടാകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും മകൾ സൗഭാഗ്യ വെങ്കിടേഷ് സംസാരിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്.

അമ്മയുടെ ഒറ്റപ്പെട്ടുള്ള ജീവിതം തന്നെ ഏറെ വിഷമിപ്പിക്കുന്നുണ്ട് എന്നാണ് സൗഭാഗ്യ പറയുന്നത്. ജീവിതത്തിൽ അത്യാവശ്യമാണ് ഒരു ജീവിത പങ്കാളി എന്നാണ് സൗഭാഗ്യ പറയുന്നത്. ജീവജാലങ്ങൾക്കെല്ലാം തന്നെ പങ്കാളികൾ ഉണ്ട് അത് മൃഗങ്ങളായാലും പക്ഷികളായാലും മനുഷ്യനായാലും. അമ്മയ്ക്ക് അമ്മയുടെ വീട് വിട്ട് എൻ്റെ കൂടെ വന്നു നിൽക്കാൻ താല്പര്യം ഇല്ല. അവിടെയുള്ള ജീവിതശൈലിയും ശീലങ്ങളും ഒന്നും മാറ്റിവെച്ച് മറ്റൊരു സ്ഥലത്തേക്ക് ചേക്കേറാനും അമ്മയ്ക്ക് കഴിയില്ല.

അമ്മയുടെ കൂടെ അവിടെ പോയി നിൽക്കുന്നതിൽ എനിക്കും ചില പരിമിതികൾ ഉണ്ടെന്നും സൗഭാഗ്യ പറഞ്ഞു. അതുകൊണ്ടുതന്നെ അമ്മ വീണ്ടും ഒരു വിവാഹം ചെയ്യുന്നതിൽ എനിക്ക് സന്തോഷം മാത്രമാണ്. നമ്മുടെ സമൂഹത്തിൽ നിരവധി ആളുകൾ അവരുടെ ജീവിതപങ്കാളികൾ മരിച്ചിട്ട് അല്ലെങ്കിൽ വേർപിരിഞ്ഞിട്ടോ ഒക്കെ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒറ്റപ്പെട്ട് ജീവിക്കുന്ന മാതാപിതാക്കൾക്ക് ഒരു കൂട്ടു കണ്ടെത്തി കൊടുക്കുക എന്നത് മക്കളുടെ കടമയാണ്.

അമ്മ നല്ലവണ്ണം ഒന്ന് ഒരുങ്ങി നടക്കുകയാണെങ്കിൽ എനിക്ക് അസൂയ തോന്നുമായിരുന്നു. ഇപ്പോൾ അങ്ങനെയൊന്നുമില്ല. പഴയ തലമുറയിൽ മാത്രമല്ല പുതിയ തലമുറയിലെ പലർക്കും ഇത്തരത്തിലുള്ള അസൂയകൾ കണ്ടുവരുന്നുണ്ട്. അമ്മയ്ക്ക് ഒരു ജീവിതപങ്കാളിയെ കണ്ടെത്തണം എന്ന് പറഞ്ഞ വിഷയത്തിൽ പലതരത്തിലുള്ള വിമർശനങ്ങളും സൗഭാഗ്യക്കെതിരെ ഉയർന്നു വന്നിട്ടുണ്ട്. പ്രായം ചെന്നവരാണ് കൂടുതലും ഇത്തരം വിമർശനങ്ങളുമായി എത്തുന്നത്.

എന്നാൽ പുതുതലമുറയിലെ ആളുകളൊക്കെ വളരെയധികം മാറി അവരൊക്കെ ഇതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത് എന്നും സൗഭാഗ്യ പറഞ്ഞു. സൗഭാഗ്യ സോഷ്യൽ മീഡിയയിൽ സജീവമാണ് അവരുടെയും കുടുംബത്തിൻ്റെയും വിശേഷങ്ങളൊക്കെ തന്നെ ഫോട്ടോയിലൂടെയും വീഡിയോസിലൂടെയും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇവരുടെ ഫോട്ടോസും വീഡിയോസും ഒക്കെ തന്നെ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കുകയും ചെയ്യുന്നത്.

സൗഭാഗ്യ വെങ്കിടേഷ് നല്ലൊരു ഡാൻസറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്. സൗഭാഗ്യ വിവാഹം ചെയ്തിരിക്കുന്നത് അർജുൻ സോമശേഖരനെയാണ്. ഇവർക്ക് ഒരു മകളാണുള്ളത് സുധ. സുദർശന അർജുൻ ശേഖർ എന്നാണ് മകളുടെ മുഴുവൻ പേരും. കോവിഡ് സമയത്ത് അർജുൻ്റെ അമ്മയും ഏട്ടൻ്റെ ഭാര്യയെയും ഈ കുടുംബത്തിന് നഷ്ടപ്പെട്ടു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply