നടി താരകല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മകൾ സൗഭാഗ്യ

പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട കുടുംബമാണ് താര കല്യാണിന്റെ കുടുംബം. താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിയും മകൾ സൗഭാഗ്യയും ഒക്കെ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതരായവർ തന്നെയാണ്. നിരവധി ആരാധകരാണ് ഇവർക്ക് ഉള്ളത്. ഇപ്പോൾ ഇതാ താരകല്യാണിന്റെ കുടുംബത്തിൽ നിന്നും ഉള്ള ഒരു പുതിയ വാർത്തയാണ് വാർത്തകളിൽ ഇടം നേടുന്നത്. കഴിഞ്ഞദിവസം മകൾ സൗഭാഗ്യ പങ്കുവച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരാ കല്യാൺ ശസ്ത്രക്രിയക്ക് വിധേയ ആകാൻ തയ്യാറായ വേഷത്തിൽ നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്. താരാ കല്യാണിന് സംഭവിച്ചത് എന്തായിരുന്നു എന്നാണ് പ്രേക്ഷകർ ചോദിച്ചിരുന്നത്.

എന്നാൽ വ്യക്തമായ മറുപടി ഒന്നും തന്നെ സൗഭാഗ്യ നൽകിയിരുന്നില്ല. സുദർശന എടുത്തുകൊണ്ടുള്ള താരകല്യാണിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ഇങ്ങനെയായിരുന്നു താരം കുറിച്ചത്. എനിക്ക് വലിയൊരു കുടുംബമുണ്ട്. നിങ്ങളെ ഒന്നും ഞാൻ നേരിട്ട് പോലും കണ്ടിട്ടില്ല. പക്ഷേ നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ട്. എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും നിങ്ങൾ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. എനിക്ക് നിങ്ങളുടെ ആത്മാർത്ഥമായ സ്നേഹവും പ്രാർത്ഥനയും ഒക്കെ ഇപ്പോൾ ആവശ്യമാണ്. നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം. ഇങ്ങനെ പറഞ്ഞു കൊണ്ടായിരുന്നു പോസ്റ്റ് പങ്കുവെച്ചിരുന്നത്. പോസ്റ്റ് വൈറലാകുകയും ചെയ്തു. എന്താണ് അമ്മയ്ക്ക് സംഭവിച്ചത് എന്നൊക്കെ ചോദ്യങ്ങൾ വന്നിരുന്നുവെങ്കിലും, മറുപടികൾ ഒന്നും തന്നെ സൗഭാഗ്യയിൽ നിന്നും ഉണ്ടായിരുന്നില്ല.

കുറച്ചു സമയങ്ങൾക്കു ശേഷം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ഒരു ചിത്രം കൂടി സൗഭാഗ്യ പങ്കുവച്ചിരുന്നു. അതോടൊപ്പം അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിച്ചവർക്ക് സൗഭാഗ്യ വലിയ ഒരു നന്ദി പറയുന്നുണ്ടായിരുന്നു. തൊണ്ടസംബന്ധമായ ഇൻഫെക്ഷൻ കാരണം ഉള്ള ഒരു സർജറി ആയിരുന്നു നടത്തിയത് എന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. എന്തെന്നാൽ പെട്ടെന്നുള്ള ഈ സർജറിയുടെ കാരണമെന്താണെന്ന് മകള് സൗഭാഗ്യ പറഞ്ഞിട്ടില്ല.അവരുടെ അടുത്ത് യൂട്യൂബ് വീഡിയോയിൽ ഇതിനെ കുറിച്ച് പരാമർശിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. സൗഭാഗ്യ ചിത്രം പങ്കുവെച്ചതോടെ മികച്ച അഭിപ്രായങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്.

എത്രയും പെട്ടെന്ന് രോഗം ഒക്കെ ഭേദമായി അതിവേഗം തിരികെ വരട്ടെ. ഞങ്ങളുടെ പ്രാർത്ഥനകൾ എന്നും ഒപ്പം ഉണ്ടായിരിക്കും എന്നൊക്കെയാണ് പ്രേക്ഷകർ കമന്റുകൾ ആയി അറിയിച്ചിരുന്നത്. സൗഭാഗ്യയെ പോലെ തന്നെ നിരവധി ആരാധകരാണ് താര കല്യാണിന്നുള്ളത്. റിയാലിറ്റി ഷോകളിലൂടെ ആണ് സൗഭാഗ്യ ശ്രദ്ധ നേടുന്നത്. സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖറും മകൾ സുദർശനയും ഒക്കെ ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ടവർ തന്നെയാണ്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഉണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply