മേക്കപ്പ് ചെയ്യുന്നതിനിടയിൽ മകനെ മുലയൂട്ടി സോനം കപൂർ… വൈറൽ വീഡിയോയ്ക്ക് കമന്റുമായി ഭർത്താവ് ആനന്ദ് അഹുജയും…

ബോളിവുഡിലെ പ്രമുഖ താരകുടുംബത്തിൽ നിന്നും അഭിനയരംഗത്തേക്ക് കടന്നു വന്ന താരപുത്രി ആണ് സോനം കപൂർ. പ്രശസ്ത ബോളിവുഡ് താരം അനിൽ കപൂറിന്റെ ഇളയ മകൾ ആയ സോനം കപൂർ, “സാവരിയ” എന്ന ബോളിവുഡ് ചിത്രത്തിലൂടെ ആണ് അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നത്. ഇപ്പോഴിതാ സോനം കപൂറിന്റെ ഒരു മേക്കപ്പ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള സോനം കപൂർ, തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്.

കഴിഞ്ഞ ആഴ്ച്ച നടന്നിരുന്ന കർവ ചൗത് ചടങ്ങുകളുടെ ഭാഗം ആയി നടത്തിയ ഫോട്ടോഷൂട്ടിന്റെ മേക്കപ്പ് വീഡിയോ സോനം കപൂർ തന്നെ ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചത്. പച്ചയും പിങ്കും ലെഹെങ്കയിൽ അതീവ സുന്ദരിയായി ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ട സോനം കപൂറിന്റെ മേക്കപ്പ് വീഡിയോയിൽ ഏറ്റവും ശ്രദ്ധേയമായത് മേക്കപ്പിനിടയിൽ മകൻ വായുവിന് സോനം കപൂർ മുലയൂട്ടുന്നത് ആയിരുന്നു. അടുത്തിടെയായിരുന്നു നടി സോനം കപൂറും ഭർത്താവ് ആനന്ദ് അഹുജയും മകൻ വായു കപൂർ അഹൂജയെ വരവേറ്റത്.

കർവ ചൗത്തിന്റെ ഭാഗമായി മുംബൈയിൽ ഉള്ള തങ്ങളുടെ വസതിയിൽ അമ്മ സുനിത കപൂർ ഒരുക്കിയ വിരുന്നിന് പങ്കെടുക്കാൻ ഒരുങ്ങുന്ന വീഡിയോയിൽ ആണ് മാതൃത്വം തുളുമ്പുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. മേക്കപ്പിനിടയിലും മകനെ പാലൂട്ടുന്ന സോനം കപൂറിന്റെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളുമായി താരങ്ങളും ആരാധകരും എത്തി. മേക്കപ്പിനിടയിലും മകനെ പാലൂട്ടുന്ന സോനം കപൂറിന്റെ കരുതലും ഒരേ സമയം ഒന്നിൽ കൂടുതൽ പ്രവർത്തികൾ ചെയ്യുന്ന സ്ത്രീകളുടെ കഴിവിനെയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ആഗസ്ത് 20നാണ് സോനം കപൂറിനും ആനന്ദ് അഹുജയ്ക്കും മകൻ വായു കപൂർ അഹൂജ പിറന്നത്. സിനിമയിൽ നിന്നും ഒരു ഇടവേള എടുത്ത സോനം വീണ്ടും കാമറയ്ക്ക് മുന്നിലേക്ക് മടങ്ങിയെത്തിയ വീഡിയോ, പങ്കു വെച്ച് നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ വൈറൽ ആവുകയായിരുന്നു. തന്റെ ടീമിനോടൊപ്പം വീണ്ടും ഷൂട്ടിങ്ങിലേക്ക് എത്തിയതിന്റെ സന്തോഷവും സോനം തന്റെ കുറിപ്പിലൂടെ പങ്കു വെച്ചു. ഗർഭിണി ആയത് മുതൽ സിനിമയിൽ നിന്നും ഇടവേള എടുത്ത സോനം, ഭർത്താവ് ആനന്ദിനൊപ്പം ലണ്ടനിൽ കഴിയുകയായിരുന്നു.

സോനത്തിന്റെ വീഡിയോയ്ക്ക് കീഴിൽ ഭർത്താവ് ആനന്ദ് അഹൂജ നൽകിയ കമന്റും വൈറൽ ആയിരിക്കുകയാണ്. ‘നിങ്ങൾ ഇതിന് വേണ്ടി ഉണ്ടായതാണ്, നിങ്ങൾ ഒരു നല്ല അമ്മയാണ്’ എന്നായിരുന്നു ആനന്ദ് അഹൂജ കമന്റ് ചെയ്തത്. സോനം കപൂറിനോടുള്ള ആനന്ദ് അഹൂജയുടെ സ്നേഹവും ബഹുമാനവും ഈ കമന്റിലൂടെ വ്യക്തമാണ്. ഭാര്യയുടെ വീഡിയോയ്ക്ക് ആനന്ദ് അഹൂജ നൽകിയ മറുപടിയും ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply