27 വർഷമായി വിവാഹം കഴിഞ്ഞിട്ട്; ഇതുവരെ കുട്ടികൾ ആയില്ല എന്നുള്ളത് മനസ്സിനെ സങ്കടപ്പെടുത്തുന്നതാണ്; സോനാ നായർ മനസ്സ് തുറക്കുന്നു | no child after 27 years of marriage life; sona nair open up

സിനിമയിലും സീരിയലിലും അഭിനയിച്ചുകൊണ്ട് മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് സോനാ നായർ. നിരവധി വ്യത്യസ്ത വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1996 ൽ റിലീസ് ചെയ്ത സത്യൻ അന്തിക്കാടിൻ്റെ തൂവൽ കൊട്ടാരം എന്ന മലയാള സിനിമയിലൂടെയാണ് സോനാ സിനിമയിൽ സജീവമായി തുടങ്ങിയത്. സിനിമയിൽ ബാലതാരമായിട്ടും സോനാ അഭിനയിച്ചിട്ടുണ്ട്.

സോന നായർ വനിതയുടെ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. സോനയുടെ ഭർത്താവ് ഉദയൻ അമ്പാടിയാണ്. ഉദയൻ അമ്പാടി ഒരു സിനിമ ഫോട്ടോഗ്രാഫർ ആണ്. ഇവർ തമ്മിൽ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. പ്രണയത്തിലായ ഇവർ പിന്നീട് വിവാഹം ചെയ്യുകയും ചെയ്തു. സോന പറഞ്ഞത് തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 27 വർഷങ്ങളായി എന്നാണ്.

എന്നാൽ ഇത്രയും വർഷമായിട്ടും താങ്ങൾക്ക് കുട്ടികളില്ല എന്നും പറഞ്ഞു. മനസ്സിൽ ഒരിക്കലും മായാതെ കിടക്കുന്ന ഒരു സങ്കടമാണ് കുട്ടികൾ ഇല്ല എന്നത്. എന്നാൽ ഈ ഒരു വിഷമം മനസ്സിനെ വല്ലാതെ നോവിക്കുന്നുണ്ടെങ്കിലും അതിൽ നിന്നും മനസ്സിനെ മനപ്പൂർവ്വം പല ചിന്തകളിലേക്ക് മാറ്റുറ്റി വിടുകയാണ് ചെയ്യുന്നത്. അച്ഛനും അമ്മയും ഭർത്താവും ഒക്കെ തൻ്റെ പ്രൊഫഷന് നല്ല രീതിയിൽ പിന്തുണ തരുന്നുണ്ട് എന്നും പറഞ്ഞു.

പലരും ചോദിക്കാറുണ്ട് തനിക്ക് എപ്പോഴും പോസിറ്റിവിറ്റി ആണല്ലോ എന്നുള്ളത്. എന്നാൽ തനിക്ക് ആ ചോദ്യത്തിനുള്ള മറുപടി ഒന്നേ ഉള്ളൂ. ഈ പോസിറ്റിവിറ്റിക്ക് കാരണം തനിക്ക് ചുറ്റും നെഗറ്റിവിറ്റി ഇല്ല എന്നുള്ളതാണ്. സോന പറയുന്നത് താൻ നെഗറ്റിവിറ്റിയെ ഒരിക്കലും അടുപ്പിക്കാറില്ല എന്നാണ്. സീരിയലും സിനിമയും തനിക്ക് ഒരുപോലെ തന്നെ ഇഷ്ടമാണ് എന്നും സോന പറഞ്ഞു. തൻ്റെ മനസ്സിനെ ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന കാര്യങ്ങൾ പുസ്തകം പാട്ട് അഭിനയം തുടങ്ങിയവയാണ്.

അതുകൊണ്ടുതന്നെ ഇതൊക്കെ തന്നെയാണ് തൻ്റെ മാനസിക വിഷമത്തിനുള്ള മെഡിസിൻ എന്നും പറഞ്ഞു. നരൻ എന്ന ചിത്രമായിരുന്നു തൻ്റെ കരിയറിൽ ഏറ്റവും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത് എന്നും സോന പറഞ്ഞു. നരൻ എന്ന ചിത്രത്തിലെ കുന്നുംപുറം ശാന്ത തൻ്റെ അഭിനയ മികവിനെ പുറത്തു കാണിക്കുവാൻ പറ്റിയ കഥാപാത്രമായിരുന്നു എന്നും സോന പറഞ്ഞു. സീരിയലിൽ നിന്നുമാണ് തനിക്ക് സിനിമയിലേക്ക് പ്രവേശിക്കാൻ സാധിച്ചത് എന്നും സോന പറഞ്ഞു.

തൻ്റെ കുടുംബ ജീവിതത്തിൽ താൻ വളരെയധികം ഹാപ്പിയാണെന്നും സോന പറഞ്ഞു. എന്ത് വിഷമങ്ങൾ ഉണ്ടായാലും അതൊക്കെ തന്നെ പോസിറ്റീവ് ആയി തന്നെയാണ് താൻ എടുക്കാറുള്ളത് എന്നും പറഞ്ഞു. അതുകൊണ്ടുതന്നെ തൻ്റെ മനസ്സിനെ ഇത്തരം പ്രശ്നങ്ങൾ ഒന്നും അധികം അലട്ടാറും ഇല്ല എന്നും.

story highlight – Sona Nair opens her mind.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply