ഇനി ഒരു കല്യാണവും താലികെട്ടുമൊന്നും ഇല്ല – ലിവിങ് ടുഗെതർ മാത്രമേ ഉള്ളൂ എന്ന് അഖിൽ മാരാരോട് ശോഭ

ബിഗ് ബോസ് സീസൺ 5 മാർച്ച് 26ന് 18 മത്സരാർത്ഥികളുമായി തുടക്കമിട്ടു. വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ബിഗ് ബോസ് സീസൺ ഫൈവിനെ വരവേറ്റത്. ബിഗ് ബോസ് സീസൺ ഫൈവ് ഇപ്പോൾ ആവേശോജ്വലകരമായി മുന്നേറുകയാണ്. ഇപ്പോൾ ബിഗ് ബോസ് ഹൗസിൽ 15 പേരാണ് ഉള്ളത്. മിഷൻ എക്സ് എന്ന വീക്കിലി ടാസ്ക് വളരെ ആവേശത്തോടുകൂടിയും വാശിയോടു കൂടിയും അവസാനിച്ചിരുന്നു. വീക്കിലി ടാസ്കിന് വേണ്ടി ആൽഫ ബീറ്റ എന്നിങ്ങനെ രണ്ട് ടീമുകളായി മത്സരാർത്ഥികളെ തിരിച്ചിരുന്നു.

മത്സരത്തിനൊടുവിൽ അഖില്‍മാരാർ നയിച്ച ബീറ്റ ടീമാണ് വിജയികളായി മാറിയത്. പ്രേക്ഷകർ പറയുന്നത് ടാസ്ക്കുകൾ വരുമ്പോഴാണ് ബിഗ് ബോസ് ഹൗസ് ഒന്ന് ഉണരുന്നതെന്നാണ്. ഈ ആഴ്ച വൈൽഡ് കാർഡ് എൻട്രിയായി വന്ന അനു ജോസഫും നല്ലൊരു മത്സരാർത്ഥിയായി മുന്നേറുന്നുണ്ട്. ശോഭാ വിശ്വനാഥ് നല്ലൊരു ഗെയിമർ ആണ്. ജീവിതത്തിൽ ഒരുപാട് പീഡനങ്ങളും പ്രശ്നങ്ങളും ഒക്കെ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഇതൊക്കെ തരണം ചെയ്തു കൊണ്ടാണ് ശോഭ ഇന്ന് ഈ നിലയിലേക്ക് എത്തിയത്.

ശോഭയുടെ വിവാഹം 26 വയസ്സിൽ കഴിഞ്ഞിരുന്നു. അതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. മൈ സ്റ്റോറി എന്ന ടാസ്കിനിടെ ശോഭ താൻ ഒരു മെരിറ്റൽ റാപ്പിന് ഇരയാണെന്ന് തുറന്നു പറഞ്ഞിരുന്നു. ശോഭയുടെ മാതാപിതാക്കൾ നല്ലൊരു വിവാഹജീവിതം മകൾക്ക് ഉണ്ടാകുമെന്ന് കരുതിയാണ് വളരെ ആഡംബരത്തോടുകൂടെ വിവാഹം നടത്തിയത്. ഒരു അഭിമുഖത്തിനിടെ ശോഭയുടെ മാതാപിതാക്കൾ പറഞ്ഞത് 2500 ൽ അധികം ആളുകൾ പങ്കെടുക്കുകയും കൂടാതെ ആനയും അമ്പാരിയും വാദ്യ മേളവുമൊക്കെ കൂടി പ്രൗഢഗംഭീരമായ വിവാഹമായിരുന്നു ശോഭയുടേത്.

ശോഭ തൻ്റെ അനുഭവങ്ങൾ ബിഗ് ബോസ് ഹൗസിൽ പങ്കുവെച്ചത് മാതാപിതാക്കൾക്ക് വിഷമമുണ്ടായെന്നും അവർ പറഞ്ഞിരുന്നു. ശോഭ അഖിൽമാരോട് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. അഖിൽ മാരാർ ശോഭയോട് നിൻ്റെ കല്യാണത്തിന് എന്നെ ക്ഷണിക്കണമെന്ന് പറഞ്ഞിരുന്നു അപ്പോൾ ശോഭ പറയുന്നത് ഇനി ഒരു കല്യാണമൊന്നും ഉണ്ടാവില്ല എന്നാണ്.

സ്ട്രൈറ്റായി ലിവിങ് ടുഗതർ ആണ് കല്യാണം താലികെട്ട് എന്നുള്ള പരിപാടിക്കൊന്നും ഇനി തന്നെ കിട്ടില്ല എന്നും എനിക്കൊരു പാർട്ണറെയാണ് വേണ്ടത് എന്നും. തൻ്റെ എല്ലാ കാര്യങ്ങളും തുറന്നു പറയാൻ പറ്റുന്ന പാർട്ണർ ആയിരിക്കണം എന്നും ശോഭ പറഞ്ഞു. സീസൺ 5 ലെ ടോം ആൻഡ് ജെറി ആണ് അഖിലും ശോഭയും എന്നാണ് പ്രേക്ഷകർ പറയുന്നത്. ശോഭയുടെയും അഖിലിൻ്റെയും കോമ്പോ പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ശോഭയ്ക്ക് അഖിലിനും ധാരാളം ഫാൻസിനെ ഉണ്ടാക്കുവാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply