നാത്തൂന് പിന്നാലെ സഹോദരനും യാത്രയായി – നടി സ്‌മിനു സിജോയുടെ കുടുംബത്തിനു വൻ നഷ്ട്ടം -രണ്ടു മക്കൾക്ക് ഇനി ആര് എന്ന് കണ്ണീരോട് പ്രിയപ്പെട്ടവർ

കെട്ട്യോളാണ് എൻ്റെ മാലാഖ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സ്മിനു സിജോ. താരത്തിൻ്റെ കുടുംബത്തിനുണ്ടായ നഷ്ടത്തെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. താരത്തിൻ്റെ സഹോദരൻ ഈ ലോകം വിട്ടു വിട വാങ്ങി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിരവധി ആളുകളാണ് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

താരത്തിൻ്റെ സഹോദരൻ്റെ പേര് ഷാൻ കെ ദേവസ്യ എന്നാണ്. മറ്റൊരു ഞെട്ടിക്കുന്ന ദുരന്തം ഈ കുടുംബത്തിന് ഈയ്യിടെയായിരുന്നു സംഭവിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു മരണപ്പെട്ടത്. സഹോദരൻ്റെ മരണത്തിൽ താരം പറഞ്ഞത് രണ്ട് മക്കളെയും സഹോദരങ്ങളെയും തനിച്ചാക്കി അപ്പൻ്റെയും അമ്മയുടെയും അടുത്തേക്ക് പോയി അവൻ എന്നാണ്. കെട്ട്യോളാണ് എൻ്റെ മാലാഖ എന്ന സിനിമയുടെ സംവിധായകൻ നിസാം ബഷീർ ആണ്.

Also Read വേദിയിൽ രഞ്ജിനി ഹരിദാസിനോട് ചൂടായി ചിയാൻ വിക്രം, കാരണം മനസിലായോ? വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ഈ സിനിമയിൽ ആസിഫ് അലിയോട് പെരുമാറിയത് തൻ്റെ സ്വന്തം സഹോദരനോട് യഥാർത്ഥ ജീവിതത്തിൽ പെരുമാറുന്ന രീതി പോലെ ആയിരുന്നു എന്നും നടി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ആണ് ആ സിനിമയിലെ അഭിനയം അത്രയും റിയലായി തോന്നിയതെന്നും നടി പറഞ്ഞു. ചങ്ങനാശ്ശേരി പള്ളിക്കൽ ചിറയിൽ ആണ് താരത്തിൻ്റെ സഹോദരൻ്റെ വീട്. നടിക്ക് കരുത്ത് കിട്ടുവാൻ വേണ്ടി നിരവധി ആരാധകരാണ് പ്രാർത്ഥിക്കുന്നത്.

നടിയെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ആരാധകർ പറയുന്നുണ്ട്. എല്ലാ വിഷമങ്ങളും തരണം ചെയ്തുകൊണ്ട് ജീവിതം മുന്നോട്ട് പോകുവാൻ സാധിക്കട്ടെ താരത്തിന്. 2016 റിലീസായ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സ്കൂൾ ബസ് എന്ന ചിത്രത്തിലൂടെയായിരുന്നു സ്മിനു ജോസ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിൽ ചെറിയ വേഷം ആയിരുന്നു താരം ചെയ്തത്. ആദ്യകാലത്ത് സ്പോർട്സിൽ തിളങ്ങിയ താരം പിന്നീട് സിനിമ മേഖലയിലും തിളങ്ങി.

Also Read സിനിമയിൽ വന്നില്ലെങ്കിൽ ഇപ്പോൾ രണ്ടോ മൂന്നോ കുട്ടികളുടെ അമ്മയായി സന്തോഷത്തോടെ ജീവിച്ചേനെ – കാവ്യ പറഞ്ഞ വാക്കുകൾ വൈറൽ

ഓപ്പറേഷൻ ജാവ, ദി പ്രീസ്റ്റ്,ആറാട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമ രംഗത്ത് നടി സജീവം ആവുകയായിരുന്നു. താരത്തിന് മൂന്നു സഹോദരങ്ങൾ ആണുള്ളത് ഷൈനു, ഷിനു, ഷാൻ. വിദ്യാലയ ജീവിതത്തിൽ തന്നെ സ്പോർട്സിനോട് താല്പര്യം കാണിച്ച സ്മിനു സംസ്ഥാന ജൂനിയർ ഹാൻഡ് ബോൾ ടീം അംഗമായിരുന്നു. കൂടാതെ ഷോട്ട്പുട്ട്, ജാവലിൻ ത്രോ എന്നീ മത്സരങ്ങളിലും സ്മിനു പങ്കെടുക്കാറുണ്ട്.

നടിയുടെ ജോ ആൻഡ് ജോ എന്ന സിനിമയിലെ നിഖില വിമലും ഒത്തുള്ള അമ്മ മകൾ കോമ്പിനേഷൻ തിയേറ്ററുകളിൽ വളരെയധികം കൈയ്യടികൾ നേടിയിട്ടുണ്ട്. ഞാൻ പ്രകാശൻ എന്ന 2018 ൽ ഇറങ്ങിയ ചിത്രത്തിലെ കഥാപാത്രവും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply