കാമുകിയുടെ ഞെട്ടിക്കുന്ന ശബ്ദ സന്ദേശം പുറത്ത് ! ജ്യൂസ് നൽകിയ കാമുകി സുഹൃത്തിനു അയച്ച വോയിസ് മെസ്സേജ്

പെൺ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചത് മൂലം ജീവന് തന്നെ ആപത്തുണ്ടായ ഷാരോണിന്റെ വാർത്തകളാണ് ഇപ്പോൾ എവിടെയും നിറഞ്ഞു നിൽക്കുന്നത്. ഇപ്പോൾ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. ഷാരോണിന്റെ അവസാന ശബ്ദ സന്ദേശവും പുറത്തു വന്നു കഴിഞ്ഞിരിക്കുകയാണ്. ഈ ശബ്ദ സന്ദേശത്തിൽ ഷാരോൺ സംസാരിക്കുന്നതും ഇക്കാര്യത്തെ കുറിച്ചാണ്. താൻ ജ്യൂസ് കുടിച്ചു എന്ന് പറയാൻ സാധിക്കില്ല. വീട്ടിൽ കഷായം എന്നു പറയാൻ പറ്റില്ല എന്നാണ്. ഞാൻ വീട്ടിൽ പറഞ്ഞത് ഡേറ്റ് തീർന്നാൽ ജ്യൂസ് കുടിച്ചു എന്നാണെന്നുമൊക്കെ ആണ് എന്നും ഷാരോൺ പറയുന്നുണ്ട്.

ജ്യൂസിന് എന്തെങ്കിലും രുചി വ്യത്യാസം ഉണ്ടോ എന്ന് പെൺകുട്ടി ചോദിക്കുകയും ചെയ്യുന്നുണ്ട്. തുടർന്ന് ഇരുവരും പരസ്പരം അയച്ച വാട്സ്ആപ്പ് ചാറ്റുകൾ എല്ലാം തന്നെ പുറത്തു വന്നിട്ടുണ്ട്. വളരെയധികം ദുരൂഹത നിറയ്ക്കുന്ന സംഭവമാണ് ഇതെന്നാണ് ബന്ധുക്കൾ എല്ലാം തന്നെ ആരോപിച്ചിരിക്കുന്നത് ഷാരോൺ ഗുരുതരമായ അവസ്ഥയിൽ കിടക്കുന്ന സാഹചര്യത്തിലായിരുന്നു. ഷാരോണിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൂടുതൽ സംസാരിച്ചിരുന്നത് ആ സമയത്ത് പോലും പെൺകുട്ടി എന്ത് കഷായമാണ് കുടിച്ചത് എന്ന പേര് പറയാൻ തയ്യാറായിരുന്നില്ല. പേര് അറിയില്ല എന്നാണ് പെൺകുട്ടി പറഞ്ഞത്.

എന്നാൽ പോലീസിന് കൊടുത്ത മൊഴിയിൽ സ്ഥിരമായി കുടിക്കുന്നുണ്ട് എന്നും പറഞ്ഞിരുന്നു. സ്ഥിരമായി കുടിക്കുന്ന കഷായത്തിന്റെ പേര് എന്തുകൊണ്ടാണ് പെൺകുട്ടിക്ക് അറിയാത്തത് എന്നും പോലീസിന് പെൺകുട്ടി നൽകിയത് മറ്റൊരു മൊഴിയാണ് എന്നുമാണ് പറയുന്നത്. ഗൂഗിളിൽ നിന്നും ഒരു കഷായത്തിന്റെ ചിത്രം എടുത്ത് അയച്ചുകൊടുത്തുവെന്നും ആസിഡ് പോലെയുള്ള ഒരു വസ്തു ഉള്ളിൽ ചെന്നത് കൊണ്ടാണ് മരണം സംഭവിച്ചത് എന്നത് വ്യക്തമാണ് എന്നും പറയുന്നുണ്ട്. വാട്സ്ആപ്പ് ചാറ്റുകളിൽ നിന്നും ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമായിരുന്നു എന്നും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് . പെൺകുട്ടി വാട്സാപ്പിൽ കുങ്കുമം ചാർത്തി നിൽക്കുന്ന ചിത്രങ്ങൾ ഒക്കെ തന്നെ ഷാരോൺ പങ്കുവെച്ചിട്ടുണ്ട്.

പരിചയപ്പെട്ട മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ ഷാരോണിനെ കൊണ്ട് പെൺകുട്ടി താലികെട്ടിക്കുകയും കുങ്കുമം ചാർത്തിയ്ക്കുകയുമൊക്കെ ചെയ്തിരുന്നു. 23 വയസ്സിനു മുൻപ് വിവാഹം നടന്നാൽ ആദ്യ ഭർത്താവ് മരിക്കുമെന്ന് അന്ധമായി തന്നെ ഈ പെൺകുട്ടി വിശ്വസിച്ചിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഷാരോണിന്റെ വീട്ടുകാർ പറയുന്നത് പെൺകുട്ടിയുടെ വീട്ടുകാർ അടക്കം അറിഞ്ഞുകൊണ്ടുള്ള ഒരു ആസൂത്രണം ആയിരുന്നു ഈ മരണം എന്നതാണ്.. തങ്ങൾക്ക് നീതി ലഭിക്കണമെന്നും പറയുന്നു. എന്നാൽ പോലീസും ഇവിടെ നിസ്സഹായരാണ്. ആരോപണത്തിന്റെ പേരിൽ പെൺകുട്ടിയെ അറസ്റ്റ് ചെയ്യുവാൻ സാധിക്കില്ല. തങ്ങളോട് പറഞ്ഞത് വച്ചു നോക്കുമ്പോൾ പെൺകുട്ടിയുടെ ഭാഗത്ത് തെറ്റുണ്ട് എന്ന് തോന്നുന്നില്ല എന്നാണ്. കള്ളം പറയുന്ന ഒരാളെ കണ്ടാൽ തനിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കും എന്നും പോലിസ് പറയുന്നു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

One thought on “കാമുകിയുടെ ഞെട്ടിക്കുന്ന ശബ്ദ സന്ദേശം പുറത്ത് ! ജ്യൂസ് നൽകിയ കാമുകി സുഹൃത്തിനു അയച്ച വോയിസ് മെസ്സേജ്

Leave a Reply