നടൻ കൃഷ്ണകുമാറിനെയും കുടുംബത്തെയും മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന കുടുംബമാണ് കൃഷ്ണകുമാറിൻ്റെത്. കൃഷ്ണകുമാറിൻ്റെ ഏറ്റവും ഇളയ മകളായ ഹൻസികയുടെ പതിനെട്ടാം ജന്മദിനം വളരെ ആഘോഷപൂർവ്വം ആയിരുന്നു സെലിബ്രേറ്റ് ചെയ്തത്. ഹൻസികയുടെ പതിനെട്ടാമത്തെ ജന്മദിന ആഘോഷത്തിൽ നടൻ കൃഷ്ണകുമാർ പോസ്റ്റ് ചെയ്ത ഹൻസികയെ കെട്ടിപ്പിടിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
എന്നാൽ ഈ വീഡിയോയ്ക്ക് താഴെ വളരെ മോശം തരത്തിലുള്ള പല കമൻ്റുകൾ ആണ് കാണുവാൻ സാധിക്കുന്നത്. കൃഷ്ണകുമാറിനെതിരെ ഉയർന്ന വിവാദത്തിൽ പ്രതികരിച്ചുകൊണ്ട് അദ്ദേഹത്തിൻ്റെ ഭാര്യ സിന്ധു കൃഷ്ണ പറഞ്ഞത് നിങ്ങളിൽ പലർക്കും ജീവിതം ഒരു ദുരന്തം ആയിരിക്കും അല്ലേ? നിങ്ങളുടെ ചിന്തകൾ തെളിച്ചമുള്ളതാകട്ടെ ഈ ഒരു മെസ്സേജോ അതിനുള്ള മറുപടികളോ ഞാൻ ഡിലീറ്റ് ചെയ്യുന്നില്ല. ഈ ഒരു മെസ്സേജിലൂടെ നമുക്ക് കാണുവാൻ സാധിക്കുന്നത് ഒട്ടുമിക്ക മലയാളികളുടെയും മനോഭാവത്തിൻ്റെ തെളിവ് മാത്രമാണ്.
ഇത്തരം മോശം രീതിയിൽ കമൻ്റ് ചെയ്ത നിങ്ങൾക്കൊക്കെ ഒരു കൂപ്പുകൈ തരാൻ മാത്രമാണ് ആഗ്രഹിക്കുന്നത്. തൻ്റെ മകളെ അവളുടെ അച്ഛൻ കെട്ടിപ്പിടിച്ചപ്പോൾ അവളുടെ മാനസികാവസ്ഥ എന്താണെന്ന് വിശകലനം ചെയ്യാൻ ഉപയോഗിച്ച നിങ്ങളുടെ എക്സ്ട്രാ ഓർഡിനറി തലച്ചോറിന് നമസ്കാരം. ഇത്തരത്തിൽ മോശം ചിന്താഗതി വെച്ച് പെരുമാറുന്ന നിങ്ങൾ മനോരോഗികൾ മാത്രമാണെന്നും സിന്ധു പറഞ്ഞു.
ഈ ഒരു വിവാദത്തിനെതിരെ കൃഷ്ണകുമാറും പ്രതികരിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഈ പറഞ്ഞവരുടെ കാഴ്ചപ്പാടിൻ്റെ പ്രശ്നമാണിത് എന്ന്. നമ്മൾ ഇഷ്ടപ്പെടുന്ന പലതും മറ്റൊരാൾക്ക് മോശമായി തോന്നും. അതൊക്കെ ഓരോ ആളുകളുടെയും ചിന്താഗതി തന്നെയാണ്. കൂടാതെ താൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയതുകൊണ്ട് തന്നെ അതിനോടുള്ള വിയോജിപ്പും ആളുകൾ പ്രകടിപ്പിക്കും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള പല പോസ്റ്റുകളും തന്നെ മാനസികമായി തകർത്തേക്കാം എന്ന് പലരും ചിന്തിക്കുന്നുണ്ടാവും.
ഇങ്ങനെയൊക്കെ എഴുതിക്കഴിഞ്ഞാൽ അത് വൈറൽ ആവുകയും അതിലൂടെ ഒരുപാട് പണം സമ്പാദിക്കാം എന്നുകരുതിയും പലരും ഇത്തരത്തിൽ ചെയ്യും. താൻ തൻ്റെ മക്കളോട് എപ്പോഴും പറയുന്നത് സോഷ്യൽ മീഡിയയിൽ എന്തുവേണമെങ്കിലും പോസ്റ്റ് ചെയ്യാം പക്ഷേ അത് ക്രിയേറ്റീവും പോസിറ്റീവും ആയിരിക്കണമെന്നാണ്. സ്വന്തം മകളെ കെട്ടിപ്പിടിച്ചതും ഉമ്മ കൊടുത്തതിനും പലരും പല രീതിയിലും വിമർശിച്ചിട്ടുണ്ട്.
അത്തരക്കാർ അവരുടെ ദുഷിച്ച രീതിയിലുള്ള താറുമാറായ കുടുംബത്തെ ആസ്പദമാക്കി കൊണ്ട് തന്നെയായിരിക്കും ഇത്തരത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റുള്ള കുടുംബം നല്ല രീതിയിൽ പോകുന്ന സമയത്ത് അത്തരക്കാർക്കുണ്ടാകുന്ന കോംപ്ലക്സ് ആണിത്. അതിനെ കുറ്റം പറയാനാകില്ലെന്നും അവർ തങ്ങളുടെ കുടുംബത്തോട് കാണിക്കുന്നത് ഇത്തരത്തിലുള്ള മോശം ചിന്താഗതി പുലർത്തി കൊണ്ടുള്ള പ്രവർത്തികൾ ആയതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു.