മുഹമ്മദ് ഷെരീഫും സിന്ധുവും ആഘാതമായി അവിഹിത ബന്ധത്തിൽ ആയിരുന്നു എന്ന് നാട്ടുകാർ – ഷെരീഫിനു 3 ഉം സിന്ധുവിന് 2 ഉം മക്കളാണ് ഉണ്ടായിരുന്നത് !

sindhu and sherif guruvayor

12 ദിവസങ്ങൾക്ക് മുമ്പ് കാണാതായ കമിതാക്കളെ ഗുരുവായൂരിലെ ഒരു ലോഡ്ജ് മുറിയിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തി. 40 വയസുകാരനായ മുഹമ്മദ് ഷെരീഫിനെയും അയൽവാസിയായ 36 കാരി സിന്ധുവിനെയും ആണ് 12 ദിവസങ്ങൾക്ക് മുമ്പ് കാണാതെ ആയത്. ഇരുവരും കാസർഗോഡ് സ്വദേശികളാണ്. 12 ദിവസങ്ങൾക്ക് മുമ്പ് സിന്ധുവിനെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് വീട്ടുകാർ രാജപുരം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ജനുവരി ഏഴിനാണ് ഇരുവരും കടന്നു കളഞ്ഞത്. 40കാരനായ മുഹമ്മദ് ഷെരീഫ് കാസർഗോഡ് ജില്ലയിലെ കള്ളാർ പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ആണ്. ഇദ്ദേഹത്തിന് ഭാര്യയും മൂന്ന് കുട്ടികളും ഉണ്ട്. ഇയാളുടെ അയൽവാസിയായ ആടകം പുലിക്കുഴിയിൽ സിന്ധു വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. പോലീസ് അന്വേഷണത്തിലൂടെ ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു എന്ന് കണ്ടെത്തി.

ഇപ്പോഴിതാ അയൽവാസികളായ യുവതിയെയും യുവാവിനെയും ഗുരുവായൂരിലെ ഒരു ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ പോലീസ് കണ്ടെത്തി. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു ഇരുവരും ഗുരുവായൂരിലെ ഒരു ലോഡ്ജിൽ റൂം എടുത്തത്. ഗുരുവായൂരിലെ പടിഞ്ഞാറെ നടയിലെ ഗ്യാലക്സി ഇൻ എന്ന ലോഡ്ജിൽ ആയിരുന്നു ഇരുവരും മുറിയെടുത്തത്. ശേഷം പിറ്റേന്ന് വ്യാഴാഴ്ച ഉച്ചയായിട്ടും ഇരുവരും പുറത്തേക്ക് വരാത്തതിനെ തുടർന്ന് ലോഡ്ജിലെ ജീവനക്കാർ ജനലിലൂടെ നോക്കുകയായിരുന്നു.

അപ്പോഴാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 12 ദിവസം മുമ്പ് ഷെരീഫിനെയും സിന്ധുവിനെയും കാണാതായ കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുമ്പോൾ ആയിരുന്നു ഞെട്ടിക്കുന്ന ഈ വാർത്ത പുറത്തു വന്നത്. ഈ മാസം ഏഴിനാണ് ഇരുവരെയും കാണാനില്ലെന്ന് കാണിച്ചുകൊണ്ട് ബന്ധുക്കൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ശേഷം പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.

12 ദിവസം മുൻപാണ് ഇരുവരും ഒന്നിച്ചു വീടുവിട്ട് ഇറങ്ങിയതെന്ന് അന്വേഷണത്തിലൂടെ മനസ്സിലായത്. ശേഷം വർഷങ്ങളായി ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്നും പോലീസ് അന്വേഷണത്തിലൂടെ കണ്ടെത്തി. പരസ്പര വിശ്വാസവും സ്നേഹവുമാണ് ഒരു ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം. എന്നാൽ ഈ അടിസ്ഥാന പ്രമാണങ്ങളെ എല്ലാം കാറ്റിൽ പരത്തുന്ന ഒരു പ്രവണതയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. വിവാഹമോചനങ്ങളുടെയും വിവാഹേതരബന്ധളുടെയും നാടായി മാറുകയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം.

കാമുകനോടൊപ്പം ജീവിക്കുവാനായി ഭർത്താവിനെ കൊലപ്പെടുത്തുകയും നൊന്തു പ്രസവിച്ച കുഞ്ഞിനെ ഇല്ലാതാക്കുകയും ചെയ്യുന്ന കാമുകിമാരും, കാമുകിയോടൊപ്പം ജീവിക്കുവാനായി ഭാര്യയുടെ കഴുത്തുഞെരിച്ചു കൊന്നു കളയുകയും, വിദേശത്തുള്ള ഭർത്താവിനെ വഞ്ചിച്ച് തന്നെക്കാൾ ചെറുപ്പമുള്ളവരുമായി ഒളിച്ചോടുന്ന വീട്ടമ്മമാരുടേയും നാടായി മാറിയിരിക്കുകയാണ് നമ്മുടെ കേരളം. ഒരുപാട് കുടുംബ ബന്ധങ്ങൾ ആണ് അവിഹിതബന്ധങ്ങൾ കാരണം തകർന്നു പോകുന്നത്. പിന്നീട് ഒരിക്കലും കൂട്ടിയോജിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ഇത് കുടുംബബന്ധങ്ങളെ ചെന്നെത്തിക്കുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply