അയാൾക്ക് ഒന്നിലും വലിയ മോഹം ഇല്ല – പ്രണവ് മോഹൻലാൽ നെ കുറിച്ച് സിദ്ധിഖ് പറഞ്ഞത് കേട്ടോ ?

മലയാള സിനിമയിലെ യുവതാരങ്ങളിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് പ്രണവ് മോഹൻലാൽ. പ്രണവിനെ പ്രേക്ഷകർ ഇഷ്ടപ്പെടാൻ നിരവധി കാരണങ്ങൾ ആണ് ഉള്ളത്. ഇപ്പോൾ പ്രണവിനെ കുറിച്ച് നടൻ സിദ്ദിഖ് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മഹാവീര്യർ എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി എത്തിയ സമയത്താണ് സിദ്ദിഖ് പ്രണവിനെ കുറിച്ച് സംസാരിച്ചിരുന്നത്. പ്രണവിനെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ സിദ്ദിഖ് പറഞ്ഞത് പ്രണവിന് ഒരു കാര്യങ്ങളോടും പ്രത്യേക താൽപര്യമില്ല എന്നതാണ്. അച്ഛന്റെ സ്റ്റാർഡവും മറ്റും പ്രണവിനെ അമ്പരപെടുത്തിയിട്ടില്ല എന്നും എല്ലാ കാര്യങ്ങൾക്കും പ്രണവ് വളരെ കുറച്ച് മാത്രമാണ് സംസാരിക്കുന്നത് എന്നും ഒക്കെയാണ് പറയുന്നത്. എന്തെങ്കിലും കാര്യം നമ്മൾ ചോദിച്ചാൽ തിരികെ മറുപടി ലഭിക്കുന്നത് വളരെ കുറച്ചു മാത്രം ആയിരിക്കും.

അത്തരത്തിലുള്ള ഒരു രീതിയാണ് പ്രണവിന്. അയാളെ ഒന്നും മോഹിപ്പിക്കുന്നില്ല എന്നതാണ് സത്യം. പൃഥ്വിരാജിനെ കുറിച്ചും സിദ്ദിക്ക് പറയുന്നുണ്ട്.. പൃഥ്വിരാജിന്റെ വളർച്ച കണ്ട് ഒരുപാട് സന്തോഷിച്ച ഒരു വ്യക്തിയാണ്. നന്ദനത്തിൽ ഒക്കെ വരുന്ന സമയത്ത് പൃഥ്വിരാജ് വളരെ മികച്ച രീതിയിൽ തന്നെ ആയിരുന്നു അഭിനയിച്ചിരുന്നത്. ആ വളർച്ച കണ്ട് ഒരുപാട് സന്തോഷിച്ചിട്ടുണ്ട്. യുവനടൻമാർക്കെല്ലാം ഒപ്പം ഒരുമിച്ച് അഭിനയിക്കാൻ സാധിച്ചു ഒരു വ്യക്തി തന്നെയാണ് സിദ്ദിഖ്.

നിരവധി ആരാധകരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പ്രണവിനെ കുറിച്ചുള്ള സിദ്ദിഖിന്റെ വാക്കുകൾ ആണ് ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. അതേസമയം ഹൃദയത്തിന് ശേഷം പ്രണവിന്റെ ചിത്രങ്ങൾ ഒന്നും തന്നെ പ്രേക്ഷകർ അറിഞ്ഞിട്ടില്ല. ഇനിയും പുതിയ ചിത്രത്തിൽ വീണ്ടും പ്രണവ് പ്രേക്ഷകരെ അമ്പരപ്പിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ഓരോ പ്രേക്ഷകരും. ഹൃദയത്തിന് ശേഷം യാത്രകളും ആയി തിരക്കിലാണ് പ്രണവ് എന്നതാണ് സത്യം.

ഇൻസ്റ്റഗ്രാമിലൂടെ അടുത്ത സമയത്ത് ആയിരുന്നു യാത്രകളുടെ ഒക്കെ ചിത്രങ്ങൾ പ്രണവ് പങ്കുവെച്ചിരുന്നത്. സാഹസിക യാത്രകൾ കൂടുതലും ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് പ്രണവ് മോഹൻലാൽ. ഹൃദയം എന്ന ചിത്രത്തിന് ശേഷമാണ് പ്രണവ് ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമായി തുടങ്ങിയത്. സാധാരണ താരങ്ങളെ പോലെ സ്വന്തം വിശേഷങ്ങൾ അല്ല ഇൻസ്റ്റഗ്രാമിലൂടെ പ്രണവ് പങ്കുവെക്കുന്നത് യാത്രകളുടെ വിശേഷങ്ങളാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply