അനിയന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ഷഹീൻ സിദ്ധിഖും ഭാര്യ അമൃതയും – അനിയനെ കൂടെ നിർത്തി ആഘോഷമാക്കിയ മരുമകൾക്കും സോഷ്യൽ മീഡിയയിൽ കയ്യടി

മമ്മൂട്ടിയുടെ മകൻ ആയി “പത്തേമാരി” എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച താരം ആണ് ഷഹീൻ സിദ്ധിഖ്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടൻ ആയ സിദ്ധിഖിന്റെ മകൻ ആണ് ഷഹീൻ സിദ്ധിഖ്. നായകൻ ആയും, സഹനടൻ ആയും, വില്ലൻ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള താരം ആണ് സിദ്ധിഖ്. മലയാള സിനിമയിലെ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും സിദ്ധിഖ് അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയിൽ തന്നെ പിതാവിനോടൊപ്പം ആയിരുന്നു ഷഹീൻ തുടക്കം കുറിച്ചത്.

എന്നാൽ ഈ സിനിമയിൽ ഇവർ തമ്മിൽ ഉള്ള കോമ്പിനേഷൻ രംഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. “അച്ഛാ ദിൻ”, “കസബ”, “ടേക്ക് ഓഫ്”, “വിജയ് സൂപ്പറും പൗർണ്ണമിയും”, “ഒരു കുട്ടനാടൻ ബ്ലോഗ്”, “മിസ്റ്റർ ആൻഡ് മിസ് റൗഡി” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് താരം. പഠനത്തിനു ശേഷം ബിസിനസിൽ സജീവമായിട്ടുള്ള താരം ഇടയ്ക്കിടയ്ക്ക് സിനിമകളിലും പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയായിരുന്നു ഷഹീന്റെ വിവാഹം.

താരപുത്രന്റെ വിവാഹനിശ്ചയത്തിന്റെയും വിവാഹത്തിന്റെയും ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാഹ ചടങ്ങുകൾക്ക് എല്ലാം അനിയനെ ചേർത്ത് നിർത്തിയ ഷഹീനിനെയും ഭാര്യ അമൃതയും അഭിനന്ദിച്ച് നിരവധി പേരായിരുന്നു രംഗത്തെത്തിയത്. സിദ്ധിഖിന്റെ രണ്ടാമത്തെ മകൻ ഷഫീൻ ഒരു സ്‌പെഷ്യൽ ചൈൽഡ് ആണ്. ഷഹീന്റെ വിവാഹ ചടങ്ങുകൾക്ക് എല്ലാം സജീവ സാന്നിധ്യം ആയിരുന്നു ഷഫീൻ.

ഒരു ചേച്ചിയെ പോലെ അമൃത ഷഫീനെ ചേർത്ത് പിടിച്ചത് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിദ്ധിഖിന്റെ ആദ്യ ഭാര്യയിൽ ഉള്ള രണ്ടു മക്കൾ ആണ് ഷഹീനും ഷഫീനും. ആദ്യ ഭാര്യ ആത്മഹത്യ ചെയ്തതോടെ ആണ് സിദ്ധിഖ് രണ്ടാമത് വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ സിദ്ധിഖിന് ഒരു മകൾ ഉണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് സിദ്ധിഖിന്റെ ഇളയ മകന്റെ പിറന്നാൾ ആഘോഷം ആണ്.

ഷഫീന്റെ പിറന്നാൾ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ഷഹീനും ഭാര്യ അമൃതയും. ബർത്ഡേ കേക്ക് മുറിച്ച് ആഘോഷിച്ച ഷഫീന്റെ പിറന്നാൾ ചിത്രങ്ങളും ഒപ്പം ഇവരുടെ കുടുംബ ചിത്രവുമെല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരപുത്രന്മാർ ആണ് ഷഹീനും ഷഫീനും. അനിയനോടൊപ്പം ഉള്ള ചിത്രങ്ങൾ മുമ്പ് സമൂഹ മാധ്യമങ്ങളിൽ ഷഹീൻ പങ്കു വെക്കാറുണ്ട്.

ഏത് തിരക്കുകൾക്ക്‌ ഇടയിലും തന്റെ അനുജനെ ചേർത്ത് പിടിക്കുന്ന ഷഹീനിനെ പ്രശംസിച്ച് നിരവധി പേർ മുന്നോട്ട് വരാറുണ്ട്. ഇപ്പോൾ ഷഹീനിനെ മാത്രമല്ല ഷഹീനിൻറെ ഭാര്യ അമൃതയുടെ നല്ല മനസിനെയും അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. അമൃത ഒരു ഡോക്ടർ ആണ്. മാർച്ചിൽ ആയിരുന്നു അത്യാഡംബരമായിട്ടുള്ള ഇവരുടെ വിവാഹം. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. വിവാഹ ചടങ്ങുകളിൽ ഷഹീനെ പോലെ തന്നെ അനുജനെ അമൃതയും ചേർത്ത് പിടിച്ചത് ഏറെ പ്രശംസനീയമായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply