“പോക്കിരിരാജ”യുടെ ചർച്ചകൾ നടക്കുമ്പോഴേ ഒരു മാറ്റം വേണം എന്നും മോഹൻലാലിനെ നായകനാക്കിയാൽ മതി മമ്മൂക്കയെ ഇടേണ്ട എന്ന് ഞാൻ പറഞ്ഞതാണ്… സിദ്ധിഖിന്റെ വാക്കുകൾ ശ്രദ്ധേയമാകുന്നു !

pokkiriraja

രാജമാണിക്യത്തിനു ശേഷം മമ്മൂട്ടി വളരെ വ്യത്യസ്തമായ ഒരു വേഷത്തിൽ എത്തിയ ചിത്രമായിരുന്നു “പോക്കിരിരാജ”. നിരവധി ചിത്രങ്ങളിൽ ചേട്ടനും അനിയനും, നായകനും വില്ലനും ഒക്കെ അഭിനയിച്ച കൂട്ടുകെട്ടാണ് മമ്മൂട്ടി-സിദ്ദിഖ്. “പോക്കിരിരാജ”യിലും ഈ കൂട്ടുകെട്ട് ഒന്നിച്ചിരുന്നു. “പോക്കിരിരാജ” എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് സിദ്ധിഖ് ഇപ്പോൾ. തുടർച്ചയായി മമ്മൂട്ടിയുടെ വില്ലനായി സിദ്ധിക്കെത്തിയതോടെ ഇത് പറ്റില്ലെന്ന് മമ്മൂട്ടി പറയുകയായിരുന്നു.

അങ്ങനെയാണെങ്കിൽ നായകനായി മോഹൻലാലിനെ വെക്കാമെന്ന് സിദ്ദിഖ് മറുപടി നൽകി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് മമ്മൂട്ടിയെ കുറിച്ച് സിദ്ധിഖ് പറഞ്ഞ രസകരമായ ഈ കാര്യങ്ങൾ പുറത്തു വന്നത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് സിദ്ദിഖ് എന്നതിൽ തർക്കമില്ല.. നായകനായും സഹനടനായും ഹാസ്യ താരമായും വില്ലനായും മലയാളികളെ വിസ്മയിപ്പിച്ച താരം ഇന്നും സിനിമയിൽ സജീവമാണ്.
തൃശൂർ പൂരം മേളപ്രമാണി പെരുവനം കുട്ടന്മാരാരെ ഇലഞ്ഞിത്തറ പ്രമാണി സ്ഥാനത്ത് നിന്ന് പുറത്തക്കി പാറമേക്കാവ് ദേവസ്വം
സിദ്ദിഖ് ഗൗരവമാർന്ന വേഷങ്ങൾ ചെയ്യുന്നത് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട്. അസാധ്യമായ അഭിനയമികവാണ് വില്ലൻ വേഷങ്ങളിൽ സിദ്ധിഖ് കാഴ്ചവെക്കുന്നത്. മമ്മൂക്കയുടെയും ലാലേട്ടന്റെയും വില്ലനായി നിൽക്കുന്നതാണ് സിദ്ദിഖിന് നല്ലത് എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. എന്നാൽ അത് എത്ര നിർബന്ധിച്ചാലും അവർ സമ്മതിക്കേണ്ടേ എന്നാണ് സിദ്ദിഖ് ചോദിക്കുന്നത്. രണ്ടു സിനിമകൾ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വില്ലനായി അഭിനയിച്ചാൽ തുടർന്നുള്ള ചിത്രങ്ങളിൽ അവർ തന്നെ മാറ്റാൻ പറയും എന്ന് അദ്ദേഹം പറയുന്നു.

വാണി വിശ്വനാഥിനെ കിട്ടിയപ്പോൾ ഇവരെ ഉപേക്ഷിച്ചു പോയ ആളല്ലേ ഇദ്ദേഹം – അവർ എത്ര കഷ്ട്ടപെട്ടായിരിക്കും ആ മക്കളെ ഈ നിലയിൽ എത്തിച്ചത് എന്ന് പ്രേക്ഷകർ

“പോക്കിരിരാജ” എന്ന ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് നടന്നൊരു രസകരമായ സംഭവം പങ്കുവയ്ക്കുകയാണ് സിദ്ദിഖ്. ആ സിനിമയ്ക്ക് മുമ്പുള്ള മൂന്ന് നാല് ചിത്രങ്ങളിൽ മമ്മൂക്കയുടെ വില്ലൻ ആയി സിദ്ധിഖ് അഭിനയിച്ചിരുന്നു. അങ്ങനെ ഷൂട്ടിംഗ് സമയത്ത് മമ്മൂക്ക സിദ്ദിഖിനോട് പറഞ്ഞു, ഇതിപ്പോൾ കുറച്ചുകാലമായി ഞാനും നീയും പ്രേംനസീർ കെ പി ഉമ്മർ കളി തുടങ്ങിയിട്ട്. ഇത് നമുക്കൊന്ന് മാറ്റി പിടിക്കണമെന്ന് മമ്മൂട്ടി പറഞ്ഞു.

ഇത് കേട്ടതും സിദ്ദിഖ് പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. “പോക്കിരിരാജ”യുടെ ചർച്ച നടക്കുന്ന സമയം മുതലേ ഞാൻ അവരോട് പറഞ്ഞതാണ് ഒരു മാറ്റം വേണം എന്ന്. മോഹൻലാലിനെ നായകനാക്കിയാൽ മതി മമ്മൂക്കയെ ഇടണ്ട എന്ന് ഞാൻ പറഞ്ഞു. അവർ കേൾക്കുന്നില്ല. അവർക്ക് മമ്മൂക്കയെ വേണം എന്നാണ് പറയുന്നത്. ഞാനെന്തു ചെയ്യാനാ എന്ന് പറഞ്ഞ് സിദ്ദിഖ് ചിരിച്ചു. തുടർച്ചയായി മമ്മൂക്കയുടെയും മോഹൻലാലിന്റെയും വില്ലൻ ആവാൻ സിദ്ദിഖിനും താല്പര്യമില്ല.
വിവാഹ ചടങ്ങിൽ ദിലീപിന്റെ കൈപിടിച്ച് എത്തി കാവ്യ മാധവൻ ! സന്തോഷം അടക്കാൻ ആകാതെ ആരാധകർ
കാരണം അങ്ങനെ ചെയ്യുമ്പോൾ എല്ലാ വേഷങ്ങളും ചെയ്യാൻ കഴിയുന്ന ആളാണെന്ന് മറ്റുള്ളവർക്ക് തോന്നില്ല. എല്ലാത്തരം കഥാപാത്രങ്ങൾ ചെയ്യാനാണ് സിദ്ധിഖിനും പ്രിയം. എന്നാൽ സിദ്ദിഖ് അല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് എന്നും സംവിധായകരും നിർമ്മാതാക്കളും എഴുത്തുകാരുമാണ് എന്നെ തിരഞ്ഞെടുക്കുന്നത് എന്നും താരം പറയുന്നു. “ന്നാലും എന്റളിയ” എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തുന്ന സിദ്ധിഖിന്റെ ചിത്രം. സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബാഷ് മുഹമ്മദ് ആണ്. ഗായത്രി അരുൺ, ലെന എന്നിവരാണ് ചിത്രത്തിലെ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply