പോലീസ് സ്റ്റേഷന് സമീപത്തുള്ള ഹൈ സ്കൂളിലെ വിദ്യാർത്ഥിനിയുമൊത്ത് എസ് ഐ ഒളിച്ചോടി – പരാതിയുമായി പെൺകുട്ടിയുടെ പിതാവ്!

യുപിയിലെ പോലീസ് സ്റ്റേഷനിൽ നടന്ന ഒരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയാവുന്നത്. നിയമം നടപ്പിലാക്കേണ്ട പോലീസ് തന്നെ നിയമം കൈയിലെടുത്താൽ പൊതുജനങ്ങൾ പിന്നെ ആരോട് ആണ് സഹായം ചോദിക്കുക? അത്തരത്തിൽ ഒരു അവസ്ഥയിൽ എത്തിയിരിക്കുകയാണ് യു പി യിലെ ഒരു പിതാവ്. കഴിഞ്ഞ ദിവസമായിരുന്നു യുപിയിലെ പോലീസ് സ്റ്റേഷനിൽ ഒരാൾ എത്തിയത്. വളരെ വിശദമായ ഒരു പരാതിയുമായിട്ടാണ് അയാൾ പോലീസ്

ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് തന്റെ അവസ്ഥ അയാൾ പോലീസുകാരോട് പറഞ്ഞത്. അയാളുടെ കഥ കേട്ടതും പോലീസുകാരും ഞെട്ടി. കാരണം മറ്റൊന്നുമല്ല അതേ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്കെതിരായ പരാതിയുമായിട്ടായിരുന്നു അയാൾ എത്തിയത്. പരാതിയുമായി എത്തിയ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സ്കൂൾ വിദ്യാർഥിനിയായ മകൾക്കൊപ്പം ഒളിച്ചോടി പോയി എന്നായിരുന്നു അയാളുടെ പരാതി.

അതിൽ പരാമർശിക്കുന്ന സബ് ഇൻസ്പെക്ടർ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി സ്റ്റേഷനിൽ വന്നിട്ടില്ലായിരുന്നു. സുഖമില്ല എന്ന് പറഞ്ഞു മെഡിക്കൽ ലീവിൽ ആയിരുന്ന സബ്ഇൻസ്പെക്ടർ ശരിക്കും വയ്യാത്തതുകൊണ്ടാണ് അവധിയെടുത്തത് എന്ന് സഹപ്രവർത്തകർ കരുതി. പോലീസ് സ്റ്റേഷനിൽ പരാതിയുമായി പെൺകുട്ടിയുടെ പിതാവ് എത്തിയതോടെയാണ് സമീപത്തുള്ള ഹൈസ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കൊപ്പം എസ്ഐ ഒളിച്ചോടിയതാണ് എന്ന് സ്റ്റേഷനിലെ മറ്റു പോലീസ് ഉദ്യോഗാസ്ഥരും ഉന്നത ഉദ്യോഗസ്ഥരും അറിയുന്നത്.

ഫോൺ സ്വിച്ച് ഓഫ് ആക്കി ആണ് എസ്ഐ കടന്നു കളഞ്ഞത്. അതിനാൽ എല്ലാവരും ഫോൺ വിളിച്ചു നോക്കിയപ്പോൾ എസ്ഐയെ കിട്ടിയതുമില്ല. ഉത്തർപ്രദേശിലെ ലഘുപൂര്‍ ജില്ലയിലെ പാലിയ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ രോഗേന്ദ്ര സിംഗിനെതിരെയാണ് പരാതി ഉയർന്നത്. സ്റ്റേഷന്റെ സമീപത്തുള്ള ഹൈസ്കൂളിൽ പഠിക്കുന്ന പെൺകുട്ടിക്ക് ഒപ്പമാണ് എസ്ഐ ഒളിച്ചോടിയത്. പാലിയ സ്റ്റേഷനിന്റെ പരിധിയിൽ പെടുന്ന ചെറുകിട കച്ചവടക്കാരൻ ആണ് പരാതിയുമായി എത്തിയത്.

കുറച്ചു കാലമായി മകളും എസ് ഐയും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നു എന്ന് അച്ഛൻ പറയുന്നു. പല ഇടത്ത് വച്ചു ഇവരെ കണ്ടിരുന്നതായി പലരും പറഞ്ഞു അറിയുമായിരുന്നു എന്നും പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയെ തുടർന്ന് എസ്ഐക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സബ് ഇൻസ്പെക്ടർക്കെതിരെ ഉടനടി അന്വേഷണം നടത്താനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply