ആരും അറിയാതെ അജിത്തും ശാലിനിയും പ്രണയിക്കുന്ന സമയത്ത് ശ്യാമിലി ചെയ്ത കാര്യങ്ങൾ കേട്ടോ – സംഭവം ഇങ്ങനെ

അനിയത്തിപ്രാവ് എന്ന സിനിമയിലൂടെ നായികയായി വന്നു പ്രേക്ഷക മനസ്സു കീഴടക്കിയ താരമാണ് ശാലിനി. ബാലതാരമായിട്ടായിരുന്നു ശാലിനിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ശാലിനിയുടെ അനിയത്തി ശ്യാമിലിയും ധാരാളം സിനിമകൾ ചെയ്തിട്ടുണ്ട്. ചേച്ചിയും അനിയത്തിയും കുഞ്ചാക്കോ ബോബൻ്റെ നായികമാരായി അഭിനയിച്ചിട്ടുണ്ട്. ബേബി ശാലിനി എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടത്. മോഹൻലാലിൻ്റെ കൂടെ അഭിനയിച്ച എൻ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലെ അഭിനയം വളരെയേറെ ജനശ്രദ്ധ നേടിയിരുന്നു.

അഞ്ചാമത്തെ വയസ്സിൽ ആയിരുന്നു ഈ ചിത്രത്തിൽ ശാലിനി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് താരത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. മലയാള സിനിമയിൽ മാത്രമല്ല തമിഴ് തെലുങ്ക് തുടങ്ങിയ അന്യഭാഷ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ശാലിനി വിവാഹം ചെയ്തിരിക്കുന്നത് നടനായ അജിത്തിനെയാണ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. അജിത്തിന് മലയാളത്തിലും ഒരുപാട് ആരാധകരുണ്ട്.

ശ്യാമിലി പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുന്നത്. അജിത്തും ശാലിനിയും പ്രണയിച്ചു നടന്ന സമയത്ത് ഉണ്ടായ കാര്യങ്ങളാണ് പറഞ്ഞത്. ശ്യാമിലി സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ താരം വിശേഷങ്ങളൊക്കെ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. താരത്തിനെ സമൂഹമാധ്യമത്തിലൂടെ പലർക്കും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കാരണം താരത്തിന് ബ്ലൂ ടിക്ക് കിട്ടാത്തത് കൊണ്ടാണ്.

ശ്യാമിലി പറയുന്നത് ചേച്ചിയും അജിത്തും പ്രണയിക്കുന്ന കാലത്ത് അജിത്ത് ചേച്ചിക്ക് പൂക്കൾ സമ്മാനമായി വാങ്ങി കൊടുക്കുമായിരുന്നു. അത് എത്തിക്കേണ്ട ചുമതല എനിക്കായിരുന്നെന്നും വീട്ടിൽ ആരും അറിയാത്ത രീതിയിൽ ആർക്കും ഒന്നും മനസ്സിലാവാതെ ഞാനത് ശാലിനിക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യാറുണ്ടെന്ന്. ഇവരുടെ പ്രണയകഥയുടെ ഹംസമായി മാറുവാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും പറഞ്ഞു.

അജിത്തിനെ കുറിച്ച് വാതോരാതെയാണ് ശ്യാമിലി സംസാരിക്കുന്നത്. അജിത്ത് വളരെ ലിബറലായി പെരുമാറുന്ന ഒരാളാണ്. ഇവർ രണ്ടുപേർക്കും ഇടയിലുള്ള റിലേഷൻഷിപ്പിൽ സ്വാതന്ത്ര്യത്തിനു വലിയ മൂല്യമുണ്ടെന്നാണ് ശ്യാമിലി പറയുന്നത്. അമർക്കളം എന്ന റൊമാൻ്റിക് സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു ശാലിനിയും അജിത്തുമായി പ്രണയത്തിലായത്. അഭിനയിക്കാൻ നിർമ്മാതാക്കൾ ശാലിനിയെ സമീപിച്ചപ്പോൾ ശാലിനി പറ്റില്ലെന്ന് പറഞ്ഞു.

പഠനത്തിനു വേണ്ടിയാണ് ഈ സിനിമയിലേക്ക് ഇല്ല എന്ന് ശാലിനി പറഞ്ഞത് എന്നാൽ നിർമ്മാതാക്കൾ അജിത്തിനോട് ശാലിനിയുമായി സംസാരിച്ച് അഭിനയിപ്പിക്കാമോ എന്ന് ചോദിച്ചു അജിത്ത് ശാലിനിയെ വിളിക്കുകയും അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോൾ ശാലിനി പറ്റില്ലെന്ന് പറയുകയും ചെയ്തു. എന്നാൽ നിർമ്മാതാവിൻ്റെ നിർബന്ധത്താൽ ആണ് ശാലിനി ഈ സിനിമയിൽ അഭിനയിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply