നിങ്ങൾ ഇഷ്ട്ട പെടുന്ന പല സീരിയൽ താരങ്ങളും അവിഹിത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി സഹതാരം ! ഞെട്ടൽ മാറാതെ ആരാധകരും !

ഹിന്ദി ടെലിവിഷൻ രംഗത്ത് സജീവമായിട്ടുള്ള നടിയാണ് ശ്വേത തിവാരി. ഏക്ത കപൂറിന്റെ “കസൗട്ടി സിന്ദഗി കെ” എന്ന പരമ്പരയിലെ പ്രേർണ ശർമ്മ എന്ന നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ശ്രദ്ധേയയായ താരം 2019ൽ ബിഗ്ബോസിൽ പങ്കെടുക്കുകയും ടൈറ്റിൽ വിന്നർ ആവുകയും ചെയ്തു. ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിത വിജയിയായിരുന്നു ശ്വേത തിവാരി. ഇതു കൂടാതെ “ജലക് ധികലാജ”, “കത്രോൻ കി ഖിലാഡി” തുടങ്ങി നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിരുന്നു.

കസൗട്ടിക്ക് പുറമേ “പർവറിഷ്”, “ബെഗുസരായ്” തുടങ്ങി നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. 1998ൽ നടൻ രാജ് ചൗധരിയെ വിവാഹം കഴിച്ചു ശ്വേത. 9 വർഷത്തെ ദാമ്പത്യത്തിനു ശേഷം 2007ൽ വിവാഹമോചിതരാവുകയായിരുന്നു ഇവർ. മ, ദ്യ , പി , ച്ച് മ ,ദ്യ, ല, ഹ രിൽ ഷൂട്ടിംഗ് സെറ്റിൽ എത്തി പ്രശ്നങ്ങൾ ഉണ്ടാക്കുകയും ദേഹോപദ്രവിക്കുകയും ചെയ്യുമായിരുന്നു രാജ് ചൗദരി. ഒടുവിൽ സഹിക്കാൻ ആവാതെ ആയിരുന്നു അദ്ദേഹവുമായി വിവാഹ മോചിതയായത്.

ഈ ബന്ധത്തിൽ ഒരു മകൾ ഉണ്ട്, പാലക് തിവാരി. പിന്നീട് മൂന്നു വർഷത്തോളം അഭിനവ് കോലിയുമായി ഉള്ള പ്രണയത്തിനു ശേഷം 2013ൽ ഇവർ വിവാഹിതരായി. എന്നാൽ ഈ ബന്ധവും വിജയകരമായിരുന്നില്ല. ഗാർഹിക പീഡനത്തെ തുടർന്ന് 2019ൽ ഇവർ വിവാഹ മോചിതർ ആവുകയായിരുന്നു. ബിഗ് ബോസിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം പലപ്പോഴായി നടത്തുന്ന വെളിപ്പെടുത്തലുകൾ ശ്രദ്ധേയമാകാറുണ്ട്.

രണ്ടു വിവാഹത്തിലായി രണ്ട് മക്കളുണ്ട് ശ്വേതയ്ക്ക്. ശരീരത്തിലെ ഏതെങ്കിലും ഭാഗത്ത് അണുബാധയുണ്ടെങ്കിൽ അത് ഒരുപാട് വേദനയുണ്ടാക്കുന്നതാണെങ്കിൽ അത് നീക്കം ചെയ്തേ മതിയാവൂ. അങ്ങനെയാണ് തന്റെ വിവാഹമോചനങ്ങളെ ശ്വേത കണക്കാക്കുന്നത്. ഇപ്പോൾ വളരെ സന്തോഷത്തോടെ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ശ്വേത. പലപ്പോഴും രണ്ടു വിവാഹ ജീവിതവും പരാജയപ്പെട്ടതിന്റെ പേരിൽ താരത്തിനെ ആളുകൾ വിമർശിക്കാറുണ്ട്.

എന്നാൽ വിവാഹം കഴിക്കാതെ വിവാഹേതര ബന്ധങ്ങളുമായി മുന്നോട്ടു പോകുന്ന പല താരങ്ങളെയും തനിക്കറിയാമെന്നും ഈ കാര്യങ്ങൾ നേരിട്ട് കണ്ടിട്ടുണ്ടെന്നും ശ്വേത പറയുന്നു. അത്തരക്കാരെക്കാൾ വളരെ മികച്ചവൾ ആണ് താൻ എന്ന് ശ്വേത പങ്കുവെച്ചു. ശ്വേതയുടെ വാക്കുകൾ കേട്ട് ആരായിരിക്കും ഈ താരങ്ങൾ എന്ന കൗതുകത്തിലാണ് പ്രേക്ഷകർ. എന്നാൽ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും താരം പങ്കു വെച്ചിട്ടില്ല.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply