കാലാവധി കഴിഞ്ഞോ ? എന്ത് കൊണ്ടാ സിനിമകളിൽ കാണാത്തതെന്ന് ചോദ്യം – ഉത്തരം പറയാതെ പിടിച്ചു നിന്ന ശ്വേതാ അറിയാതെ അക്കാര്യം തുറന്നു പറഞ്ഞു

മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരമാണ് ശ്വേത മേനോൻ. “രതിനിർവേദം”, “കളിമണ്ണ്”, “സോൾട്ട് ആൻഡ് പെപ്പർ”, “പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ” തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കാൻ താരത്തിന് സാധിച്ചു. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ ശ്വേത മേനോൻ നിരവധി ടെലിവിഷൻ ഷോകളും അവതരിപ്പിച്ചിട്ടുണ്ട്.

ശ്വേത മേനോൻ അവതരിപ്പിച്ചിരുന്ന “വെറുതെ അല്ല ഭാര്യ” എന്ന റിയാലിറ്റി ഷോ മികച്ച സ്വീകാര്യത നേടിയിരുന്നു. ഇതു കൂടാതെ പല ഷോകളിൽ വിധികർത്താവായി എത്തിയിട്ടുള്ള ശ്വേത മേനോൻ ബിഗ് ബോസ് മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകർ കൂടുതൽ അറിഞ്ഞു തുടങ്ങിയത്. ശ്വേതയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായി മാറിയ ചിത്രമായിരുന്നു “രതിനിർവ്വേദം”. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ച് ഒരുപാട ചർച്ചകളും വാർത്തകളും പ്രചരിക്കുന്നുണ്ട്.

എന്നാൽ ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് എതിരെ മറുപടി നൽകുകയാണ് ശ്വേത മേനോൻ. ചിത്രത്തിലെ രതി ചേച്ചി എന്ന കഥാപാത്രം മരിച്ചുപോയി, അവർ സ്വർഗ്ഗത്തിൽ പോയിട്ട് എന്താണ് ചെയ്യുക എന്ന് താരം ചോദിക്കുന്നു. രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട പലതരത്തിലുള്ള സ്റ്റോറി ലൈനുകൾ പ്രചരിക്കുന്നുണ്ട്. അപ്പുവിനെ കാണുന്നതിനു മുൻപുള്ള അവരുടെ ജീവിതം, പ്രീക്വല്‍, സീക്വൽ അങ്ങനെ എല്ലാ കഥകളും വരുന്നുണ്ടെങ്കിലും അങ്ങനെയൊരു രണ്ടാം ഭാഗം ഉണ്ടാകില്ല എന്ന് തീർത്തു പറയുകയാണ് താരം.

ഏറ്റവും ഒടുവിൽ “പള്ളി മണി” എന്ന ചിത്രത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ശ്വേത മെനോനെ കൂടാതെ കൈലാഷ്, നിത്യ ദാസ് എന്നിവർ ശ്രദ്ധേയം ആയ വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയിൽ പണ്ടത്തെ അത്ര സജീവമല്ല താരം ഇപ്പോൾ. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ നല്ല സിനിമകൾ ലഭിക്കാത്തതു കൊണ്ടാണ് ഇടവേള എടുക്കുന്നത് എന്നും പ്രത്യേകം ഒരു ഗാങ്ങിന്റെയും ഭാഗമല്ല താൻ എന്നും ശ്വേത മേനോൻ മറുപടി നൽകി.

ഏതെങ്കിലും ഒരു ഗാങ്ങിന്റെ ഭാഗമായാൽ മാത്രമാണ് മലയാള സിനിമയിൽ അവസരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് ശ്വേത മേനോൻ പറയാതെ പറഞ്ഞതാണോ എന്ന് മലയാളികൾ ചോദിച്ചു പോവുകയാണ്. ഇതോടെ മലയാളം സിനിമയിൽ നല്ല രീതിയിൽ ഗ്യാങ്ങിസം നടക്കുന്നുണ്ട് എന്ന് വിലയിരുത്തുകയാണ് മലയാള സിനിമ പ്രേക്ഷകർ. മലയാള സിനിമയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള ശ്വേത പഴയത് പോലെ മലയാള സിനിമയിൽ സജീവമാകണം എന്നാണ് പ്രേക്ഷകരുടെ ആഗ്രഹം.

1994ൽ ഫെമിന മിസ് ഇന്ത്യ ഏഷ്യ പസഫിക് എന്ന പട്ടം കരസ്ഥമാക്കി മലയാളികളുടെ അഭിമാനമായ താരമാണ് ശ്വേത മേനോൻ. “അനശ്വരം” എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച ശ്വേത, “അശോക”, “കോർപ്പറേറ്റ്”, “മഖ്ബൂൽ ” എന്നീ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മുപ്പതോളം ബോളിവുഡ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം പിന്നീട് 2006ലായിരുന്നു മലയാളത്തിലേക്ക് തിരിച്ചു വന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” എന്ന ചിത്രത്തിലെ ചീരു എന്ന കഥാപാത്രം ശ്വേതയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായി മാറി.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply