മോഷണം എനിക്ക് പതിവ് ഉള്ളതാ ! താൻ മോഷ്ടിക്കാറുണ്ട് എന്ന് തുറന്നു പറഞ്ഞു ശ്വേത മേനോൻ

ശ്വേത മേനോൻ

പരസ്യ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്ക് എത്തി പിന്നീട് ബോളിവുഡിൽ അടക്കം സാന്നിധ്യം അറിയിച്ച താരമാണ് ശ്വേത മേനോൻ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടിയിട്ടുള്ള താരം, 1991ൽ പുറത്തിറങ്ങിയ “അനശ്വരം” എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായാണ് മലയാള സിനിമ ലോകത്തേക്ക് ശ്വേത മേനോൻ ചുവടു വെക്കുന്നത്. പിന്നീട് ബോളിവുഡിൽ സജീവമായിരുന്ന താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത “പാലേരി മാണിക്യം ഒരു പാതിരാ കൊലപാതത്തിന്റെ കഥ” എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവന്നത്.

shwetha menon

തുടർന്ന് “സോൾട്ട് ആൻഡ് പെപ്പർ”, “കളിമണ്ണ്”, “രതിനിർവേദം” തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളി സൂപ്പർ താരങ്ങൾക്കൊപ്പം എല്ലാം അഭിനയിച്ചിട്ടുള്ള താരം മൂന്ന് പതിറ്റാണ്ടിലേറെ ആയി മലയാള സിനിമയുടെ ഭാഗമാണ്. നിരവധി ടെലിവിഷൻ ഷോകൾ അവതരിപ്പിച്ചിട്ടുള്ള താരം ഒരുപാട് റിയാലിറ്റി ഷോകളിൽ വിധികർത്താവായി എത്തിയിട്ടുണ്ട്. പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന താരകുടുംബമാണ് ശ്വേതയുടെത്.

ഇന്റർവ്യൂവിൽ ജീവ ചോദിച്ച ചോദ്യം കേട്ട് ശ്വേതാ മേനോൻ പിണങ്ങി ഇറങ്ങി പോയി – എന്ത് ചെയ്യണം എന്നറിയാതെ ജീവ

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ ചിത്രങ്ങളും വാർത്തകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ശ്വേതയും ഭർത്താവും ശ്രീവത്സനും വേർപിരിഞ്ഞു എന്ന വാർത്തകൾ നിരന്തരം സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിൽ നടക്കുന്ന രസകരമായ സംഭവങ്ങളെക്കുറിച്ച് അഭിമുഖത്തിൽ പറഞ്ഞ താരത്തിന്റെ വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

shwetha menon

ഏതൊരു ഭാര്യയും ചെയ്യുന്നതു പോലെ ഭർത്താവിന്റെ പോക്കറ്റിൽ നിന്നും പണം മോഷ്ടിച്ചിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് ശ്വേത മേനോൻ. പണം കാണാതാവുമ്പോൾ തന്നെ അദ്ദേഹത്തിന് അറിയാം അത് താനാണ് എടുത്തത് എന്നും ഒന്നും പറയാറില്ലെന്നും താരം പങ്കു വെച്ചു . ഈ പണം മുഴുവൻ ചെലവഴിക്കുന്നത് ഭക്ഷണം വാങ്ങിക്കാൻ ആണെന്നും ശ്വേത തുറന്നു പറഞ്ഞു. ശ്വേതയുടെ വിവാഹ മോചന വാർത്തകൾ നിരന്തരം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്.

ശ്വേതാ മേനോനെ കുറിച്ച് കൂടുതൽ അറിയാം

ആറുമാസത്തിലൊരിക്കൽ സോഷ്യൽ മീഡിയ എനിക്ക് ഡിവോഴ്സ് തരാറുണ്ട് എന്നാണ് ഇക്കാര്യത്തിൽ ശ്വേത പറയുന്നത്. സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒരു പരിധിക്കപ്പുറം ഒന്നും പങ്കുവെക്കാത്ത വ്യക്തിയാണ് ശ്വേത. കുടുംബത്തെ കുറിച്ച് പറയുമ്പോൾ വിഷമം തോന്നാറുണ്ടെന്നും താരം പങ്കുവെച്ചു. ശ്വേതയുടെ ഭർത്താവ് ശ്രീവത്സൻ മേനോനും മകൾ സബൈനയും സമൂഹമാധ്യമങ്ങളിൽ നിന്നും മാറി നിൽക്കുകയാണ്. മകൾ സാധാരണ ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കു വെക്കാത്തത് എന്ന് താരം മുമ്പ് പറഞ്ഞിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply