ശ്രുതി രജനികാന്ത് ഹോസ്പിറ്റലിൽ – പിറന്നാളിന് പൈങ്കിളിക്ക് എന്ത് പാട്ടി എന്ന് ആവലാതിയിൽ ആരാധകർ

മലയാള മിനിസ്ക്രീൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു കുടുംബ പരമ്പരയാണ് “ചക്കപ്പഴം”. പതിവ് സീരിയലുകളെ പോലെ കണ്ണീരും പകയും പോരും ഒന്നും ഇല്ലാതെ കുടുംബ ബന്ധങ്ങളുടെ ആഴവും നർമം നിറഞ്ഞ അവതരണവും കൊണ്ട് ശ്രദ്ധേയമായ പരമ്പരയാണ് “ചക്കപ്പഴം”. 2020 ഓഗസ്റ്റ്ൽ ആരംഭിച്ച പരമ്പരയാണ് “ചക്കപ്പഴം”. അശ്വതി ശ്രീകാന്ത്, ശ്രീകുമാർ, സബിത ജോർജ്, ശ്രുതി രജനികാന്ത് തുടങ്ങി നിരവധി താരങ്ങളാണ് പരമ്പരയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നത്.

ഈ പരമ്പരയിലൂടെ ഏറെ ശ്രദ്ധേയ ആയ താരമാണ് ശ്രുതി രജനികാന്ത്. അഭിനയത്തിന് പുറമെ മികച്ച ഒരു നർത്തകി കൂടിയാണ് ശ്രുതി. അമ്മയുടെ ആഗ്രഹ പ്രകാരം മൂന്ന് വയസ് മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ ശ്രുതി നടി ശരണ്യ മോഹന്റെ അമ്മയുടെ ഡാൻസ് സ്‌കൂളിൽ ആണ് നൃത്തം പഠിച്ചത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം പങ്കു വെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഇതോടെ പ്രിയ താരത്തിന് എന്തുപറ്റി എന്ന് മനസ്സിലാകാതെ വിഷമിക്കുകയാണ് ആരാധകർ. “ചക്കപ്പഴം” എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ പ്രിയങ്കരിയായി മാറുകയായിരുന്നു ശ്രുതി. നവംബർ ഏഴിനാണ് താരത്തിന്റെ ജന്മദിനം. താരത്തിന്റെ ഇത്തവണത്തെ പിറന്നാൾ ആശുപത്രിയിൽ വെച്ചായിരുന്നു.

ജന്മദിനത്തിൽ ആശുപത്രിയിൽ നിന്നും റീൽ വീഡിയോ പങ്കു വച്ചിരിക്കുകയാണ് ശ്രുതി. ആശുപത്രിയിൽ നിന്ന് “മേലെ മേഘപാളി” എന്ന ഗാനത്തിന് റീൽ ചെയ്തിരിക്കുകയാണ് താരം. ഗ്ലൂക്കോസ് സ്റ്റാൻഡ് പിടിച്ചുകൊണ്ടാണ് ശ്രുതി നൃത്തം ചെയ്തത്. “അപ്പോൾ ഹാപ്പി ബർത്ത് ഡേ, ഒക്കെ ബൈ” എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. ചക്കപ്പഴത്തിലെ സഹപ്രവർത്തകരായ അശ്വതി ശ്രീകാന്ത്, റാഫി മുഹമ്മദ്, സബിറ്റ എന്നിവർ അസുഖം പെട്ടെന്ന് തന്നെ മാറട്ടെ എന്ന് ആശംസിച്ചു കമന്റ് ചെയ്തിട്ടുണ്ട്.

ഇതോടെ പ്രിയ താരത്തിന് എന്തുപറ്റിയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. എന്താണ് ശ്രുതിയുടെ അസുഖം? എപ്പോഴാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയത്? തുടങ്ങി നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് കീഴിൽ എത്തുന്നത്. ഇതോടൊപ്പം ശ്രുതിക്ക് ജന്മദിനാശംസകൾ നേർന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്. മോഡലിംഗിലൂടെ ആണ് ശ്രുതി അഭിനയരംഗത്തെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായതോടെ ആണ് താരത്തിന് “ചക്കപ്പഴം” എന്ന പരമ്പരയിൽ അവസരം ലഭിക്കുന്നത്.

“ചക്കപ്പഴം ” എന്ന പരമ്പരയിലെ പൈങ്കിളിയെ ഇഷ്ടമില്ലാത്തവർ ആരും തന്നെയുണ്ടാവില്ല. സ്വാഭാവിക അഭിനയത്തിലൂടെ ഒരു വലിയ ആരാധകവലയത്തെ സൃഷ്‌ടിച്ച താരമാണ് പൈങ്കിളിയെ അവതരിപ്പിക്കുന്ന ശ്രുതി രജനികാന്ത്. ഉറക്കം മാത്രമുള്ള, ജോലിക്ക് പോകാൻ മടിയുള്ള, സുമേഷിനൊപ്പം മണ്ടത്തരവുമായി നടക്കുന്ന വളരെ രസകരമായ ഒരു കഥാപാത്രം ആണ് പൈങ്കിളി. പ്ലസ് ടു കഴിഞ്ഞത് മുതൽ ശ്രുതി ഒരുപാട് ഒഡീഷനുകൾക്ക് പോയി തുടങ്ങി. മിനിസ്ക്രീനിന് പുറമെ “കുഞ്ഞേൽദോ” എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് താരം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply