ഇന്നത്തെ കാലത്ത് പൊതുസമൂഹത്തിൽ ആളുകളെ വിലയിരുത്തുന്നത് അവരുടെ വസ്ത്രധാരണം പെരുമാറ്റം തുടങ്ങിയവ അനുസരിച്ചാണ്. നമ്മൾ ആദ്യമായി ഒരു വ്യക്തിയെ കാണുന്ന സമയത്ത് അയാൾ എങ്ങനെയാണ് എന്നതിനനുസരിച്ചാണ് നമ്മൾ അവരെ പരിഗണിക്കുകയും ചെയ്യുന്നത്. നല്ല ടിപ്പ് ടോപ് ആയി നല്ല വസ്ത്രം ധരിച്ചുള്ള ഒരാളാണെങ്കിൽ അയാളോട് ആദ്യ കാഴ്ചയിൽ തന്നെ നമുക്ക് ഒരു മതിപ്പു തോന്നുകയും ചെയ്യും.
പലപ്പോഴും നമ്മൾ വ്യക്തികളെ വിലയിരുത്തുന്നത് അവരുടെ ഡ്രസ്സ് കോഡ് അനുസരിച്ച് തന്നെയാണ്. ഇത് നല്ലൊരു പ്രവണതയല്ല. കൂടാതെ നമ്മൾ പരിചയപ്പെടുന്ന വ്യക്തി സമ്പന്നൻ ആണെങ്കിൽ ആ കാര്യം നോക്കിയാണ് നമ്മൾ കൂടുതലായും അദ്ദേഹത്തോട് ബഹുമാനത്തോടെ പെരുമാറുന്നത്. നല്ല വേഷവിധാനത്തോടു കൂടി വരുന്ന ഒരാൾ നല്ലൊരു വ്യക്തിയാണെന്ന് നമുക്ക് ഒരിക്കലും പറയുവാൻ സാധിക്കുന്നതല്ല.
ഇൻസ്റ്റാഗ്രാമിൽ വന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹത്തിൽ വൈറലായി കൊണ്ടിരിക്കുന്നത്. വീഡിയോയിലൂടെ കാണുവാൻ സാധിക്കുന്നത് ഒരു വ്യക്തിയെ ആളുകൾ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നുള്ള ഒരു പരീക്ഷണം ആയിരുന്നു. വീഡിയോയിൽ നമുക്ക് കാണുവാൻ സാധിക്കുന്നത് ഒരു ഭിക്ഷാടക വേഷം ധരിച്ചു കൊണ്ട് ഐ ഫോൺ 15 വാങ്ങുവാൻ വേണ്ടി ചാക്കുകൾ നിറയെ നാണയങ്ങളുമായി ആപ്പിൾ സ്റ്റോറിലേക്ക് പോകുന്ന ഒരു യുവാവിനെയാണ്.
ഭിക്ഷാടന വേഷത്തിൽ ആപ്പിൾ സ്റ്റോറിൽ എത്തിയ യുവാവിനോട് അവിടുത്തെ ജീവനക്കാർ പെരുമാറുന്ന രീതിയാണ് വളരെയധികം ശ്രദ്ധ നേടിയത്. ഈ ഒരു പരീക്ഷണം നടത്തിയത് എക്സ്പിരിമെൻ്റ് കിങ് എന്ന യൂട്യൂബ് ചാനലിൻ്റെ സംഘാടകരായിരുന്നു. ഈ ഒരു പ്രാങ്ക് വീഡിയോയിൽ ഭിക്ഷാടന വേഷം ധരിച്ചുകൊണ്ട് രാജസ്ഥാനിലെ ജോധ്പൂരിലെ മൊബൈൽ ഷോപ്പുകളിൽ ആയിരുന്നു പോയിരുന്നത്. വേഷം കണ്ടതുകൊണ്ട് തന്നെ പല മൊബൈൽ സ്റ്റോറുകളിലും പ്രവേശിക്കുവാൻ സമ്മതിക്കുകയും ചെയ്തില്ല.
എന്നാൽ ചില സ്റ്റോറുകളിൽ നാണയങ്ങൾ സ്വീകരിക്കുവാൻ താൽപ്പര്യം കാണിച്ചില്ല. എന്നാൽ ഒരു കടയിൽ പോയപ്പോൾ അവിടുത്തെ കടയുടമ നാണയങ്ങൾ സ്വീകരിക്കുവാൻ സമ്മതിക്കുകയും ഐഫോൺ പ്രോമാക്സ് മോഡൽ നൽകുകയും ചെയ്തു. എന്നാൽ എല്ലാ പ്രൊസീജ്യേഴ്സും പൂർത്തിയാക്കിയതിനുശേഷം ഭിക്ഷാടകനായി എത്തിയ വ്യക്തി ഇതൊരു പ്രാങ്ക് വീഡിയോയ്ക്ക് വേണ്ടി ചെയ്തതാണെന്ന് പറഞ്ഞപ്പോൾ കടയുടമ അത്ഭുതപ്പെട്ടു.
വീഡിയോയ്ക്ക് ഏകദേശം 33.7 ദശലക്ഷം വ്യൂസും 3.4 ദശലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഒരു ഭിക്ഷാടകൻ എങ്ങനെയാണ് ഐഫോൺ വാങ്ങുന്നത് എന്നായിരുന്നു പലരും ചിന്തിച്ചത്. എന്നാൽ ചില ഉപഭോക്താക്കൾക്ക് ഇത് സ്ക്രിപ്റ്റഡ് ആണെന്ന് അറിയാമായിരുന്നു. എന്നാൽ ഒരു വ്യക്തിയുടെ വസ്ത്രധാരണത്തെ വിലയിരുത്തികൊണ്ട് പെരുമാറാതിരുന്ന ആപ്പിൾ സ്റ്റോർ ജീവനക്കാർക്ക് നിരവധി ആളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.