നാഗചൈതന്യ സാമന്തയുമായി വേർപിരിഞ്ഞതിനുശേഷം നടി ശോഭിത ധൂലിപാലയുടെ പേരിനൊപ്പം നാഗചൈതന്യയുടെ പേരുവെച്ച് പല റൂമറകളും ഉയർന്നു വന്നിട്ടുണ്ട്. ശോഭിതയെയും നാഗചൈതന്യയെയും പലയിടങ്ങളിലും ഒന്നിച്ചു കണ്ടതിനുശേഷം ആണ് ഇത്തരം റൂമറുകൾ പ്രചരിച്ചു തുടങ്ങിയത്. ചൈതന്യയും ശോഭിതയും തമ്മിൽ പ്രണയത്തിലാണ് എന്നുള്ള തരത്തിലുള്ള വാർത്തകളായിരുന്നു പ്രചരിച്ചത്. എന്നാൽ ഇവർ രണ്ടുപേരും ഇത്തരം വാർത്തകൾക്കെതിരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
എന്നാൽ ശോഭിത ആദ്യമായി ഇപ്പോൾ ഈ വാർത്തകൾക്കെതിരെ പ്രതികരിക്കുകയാണ്. ഹൈദരാബാദിൽ ഒരു സ്വകാര്യ പരിപാടി പങ്കെടുത്തപ്പോൾ ആയിരുന്നു ശോഭിത ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചത്. പല ഹിറ്റ് സിനിമകളിലും അഭിനയിക്കാൻ സാധിച്ചതിൽ താൻ വളരെ സന്തോഷവതി ആണെന്നാണ് പറഞ്ഞത്. ഒരു ക്ലാസിക്കൽ ഡാൻസറായ തനിക്ക് എ ആർ റഹ്മാൻ്റെ മൂന്ന് ഗാനങ്ങൾക്ക് മണിരത്നത്തിൻ്റെചിത്രത്തിൽ വൃത്തം ചെയ്യുവാൻ കഴിഞ്ഞത് വലിയ കാര്യമാണെന്ന് ശോഭിത പറയുന്നു.
താൻ ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അഭിനയത്തിലും അതുപോലെ തന്നെ തേടിവരുന്ന അവസരങ്ങളിലും ആണ്. അത്തരം കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നതിനിടെ പലരും പറയുന്ന കാര്യങ്ങൾക്കൊന്നും ചെവി കൊടുക്കാൻ തനിക്ക് സമയമില്ല എന്നും പറഞ്ഞു. ഇത്തരത്തിൽ വരുന്ന വാർത്തകൾക്ക് മറുപടി നൽകാൻ തനിക്ക് താല്പര്യം ഇല്ലെന്നും പറഞ്ഞു. ശോഭിത പറയുന്നത് താൻ ഇതുവരെ ഒരു തെറ്റും ചെയ്തിട്ടില്ല അതുകൊണ്ടുതന്നെ ആരോടും ഇത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തത നൽകേണ്ട ആവശ്യവും തനിക്കില്ല എന്നും.
ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് അതിന് മറുപടി നൽകാനോ വിശദീകരണം കൊടുക്കുവാനോ നിൽക്കാതെ എല്ലാവരും അവരവരുടെ ജോലിയിലും ജീവിതത്തിലും ശ്രദ്ധ ചെലുത്തുവാൻ ശോഭിത പറയുന്നു. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതെ സ്വന്തം ജീവിതം മെച്ചപ്പെടുത്താനും ജീവിതത്തിൽ സമാധാനം ഉണ്ടാക്കാനുള്ള ശ്രമം നടത്താനും അതുകൂടാതെ സമൂഹത്തിൽ നല്ലൊരു വ്യക്തി ആകുവാനും ശ്രമിക്കാനാണ് ശോഭിത പറയുന്നത്.
പല മാധ്യമങ്ങളിലും വരുന്നത് ആറുമാസത്തോളമായി ശോഭിതയും നാഗചൈതയും ഡേറ്റിങ്ങിൽ ആണെന്നുള്ള തരത്തിലാണ്. ഹൈദരാബാദ് ടൈംസ് റിപ്പോർട്ടിൽ പറയുന്നത് ഫോർമുല വണ്ണിനോടുള്ള ഇവരുടെ ഇഷ്ടമാണ് ഇവരെ പരസ്പരം അടുപ്പിച്ചത് എന്ന്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കാൻ ശോഭിതയ്ക്ക് സാധിച്ചിട്ടുണ്ട്.
ശോഭിത ഫെമിന മിസ് ഇന്ത്യ 2013 മത്സരത്തിൽ ഫെമിന മിസ്സ് ഇന്ത്യ അടുത്ത 2013 കിരീടം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത് അനുരാഗ് കശ്യപിന്റെ രമൺ രാഘവ് 2.0 എന്ന ചിത്രത്തിലൂടെയായിരുന്നു.